Mohammed Basheer   (Basheer NBR)
22 Followers · 73 Following

Joined 24 February 2020


Joined 24 February 2020
9 APR AT 6:06

While knowledge fails in many situations in life, behavior can handle nearly everything!

-


30 MAR AT 5:54

Although it has thorns and a rough peel, it is still delicious when we sincerely touch its inside.

-


5 MAR AT 9:18

അടിവേരോടെ പിഴുതെറിയപ്പെട്ടിട്ടും
തല പെരുക്കുന്ന പ്രയാസങ്ങൾ കുന്നുകൂടിയിട്ടും
ഖൽബു നെരിപ്പോടായിട്ടും
വേദനകൾ വേട്ടയാടപ്പെട്ടിട്ടും
അവഗണനകളും അവഹേളനകളും
കുമിഞ്ഞു കൂടിയിട്ടും
തോറ്റുതുന്നം പാടാൻ ഭാവമില്ലാതെ ജീവിക്കാൻ സ്വയം പഠിച്ചത്
നീയൊരുത്തനാണെങ്കിൽ
നിന്നെയൊരുത്തനും തുരത്താനാവില്ല എന്ന് തിരുത്തി
വായിക്കണമെന്നപേക്ഷ.

-


1 MAR AT 10:52

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ
പരക്കം പാഞ്ഞു പഞ്ഞി കടഞ്ഞിട്ടപോലെ പാറി പറന്നപ്പോൾ
പഠിപ്പും കിടപ്പും പടിക്കു പുറത്തായ പഴയ കാല വ്യാകുലതകൾ പേറുന്ന
കുറെ മൂക ജന്മങ്ങളായ മാതാപിതാക്കളുടെ പൊന്നു മക്കൾ
2024 അധ്യയന വർഷത്തെ
SSLC, PLUS 2 പരീക്ഷയുടെ ദിനങ്ങളിലാണ്.
ഉന്നത വിജയം കരസ്ഥമാക്കാൻ
അല്ലാഹു അനുഗ്രഹിക്കട്ടെ.

-


29 FEB AT 17:17

ഇളം മനസ്സുകൾക്ക്
കളങ്കം ചാർത്താൻ കെൽപ്പുള്ള
നിഷ്ഠൂര മനസ്സുകൾ
കുടികൊള്ളുന്ന മലർവാടിയിലെ
കുളിർ തെന്നലാക്കാനും
അറിവിന്റെ സൗരഭ്യം നുകരാനും
അഹോരാത്രം പരിശ്രമിച്ച
ഒരുപാട് ഗുരുക്കന്മാർ
പടിയിറങ്ങുന്ന ഈ യാത്രയയപ്പു വേളയിൽ മക്കളും രക്ഷിതാക്കളും സ്നേഹത്തോടെ
അഭിവാദ്യങ്ങൾ നേരുന്നു.

-


28 FEB AT 15:24

കുട്ടിക്കാലത്ത് കളി വീടുണ്ടാക്കി തല്ലിപ്പൊളിച്ചു വീണ്ടും അടുത്തത്
ഉണ്ടാക്കിയ ഒരു കുട്ടി.
ആ കുട്ടി ഒരിക്കലെങ്കിലും തന്റെ ഭാവിയിൽ ഒരു കളി
വീടുണ്ടാക്കാനെങ്കിലും
സ്വയം തുനിഞ്ഞിരുന്നുവെങ്കിൽ
ഇന്ന് പലരുടെയും കളിപ്പാവകളായി
പരിഹാസമേറ്റു നികൃഷ്ട്ട ജീവിയായി
മരുഭൂവിൽ മേഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു.

-


26 FEB AT 10:00

ഒറ്റയ്ക്ക് കത്തിയെരിഞ്ഞു വെളിച്ചവും ജീവനും നൽകികൊണ്ട് ഉജ്വലമായി സൂര്യൻ ജ്വലിക്കുമ്പോഴും ചന്ദ്രന്റെ പ്രകാശമായി മാറുമ്പോഴും
നശിച്ച ചൂടെന്ന് മാലോകർ കുറ്റപ്പെടുത്തുമ്പോഴും
സൂര്യൻ തന്റെ ജൈത്രയാത്ര തുടരുന്നത് ദൈവം അതിനു നൽകിയ ഋജുവായ മാർഗമാണ് .
നമ്മുടെ നന്മകൾ ലോകം കുറ്റപ്പെടുത്തിയാലും സന്മനസ്സുള്ളവരെ ദൈവം കൈവിടാറില്ല.

-


17 FEB AT 14:05


ഓമനിച്ചു നട്ടു വളർത്തിയ ചെടികളൊന്നും വൻ വൃക്ഷങ്ങളാവാറുമില്ല, കൂടുതൽ നിലനിൽപ്പുമില്ല.
ആരും ഗൗനിക്കാത്ത മഹാഗണി പോലുള്ള വൻ വൃക്ഷങ്ങൾ
ഏതൊരു റോഡരികിലും
സ്വയം വളർന്നു പന്തലിച്ചു വർഷങ്ങൾ നിലനിൽക്കുന്നു.
തിരിഞ്ഞു നോക്കാനാരുമില്ലെങ്കിലും സ്വന്തം ഇച്ചാശക്തിയിൽ നമുക്ക്
വിജയത്തിന്റെ ഉന്നതിയിലെത്താം.

-


15 FEB AT 22:22

വെളുവെളുത്ത വെളുത്തുള്ളി വിലകൂടിയാൽ അതില്ലാതെയും ഭക്ഷണം കഴിക്കാമെന്നു കരുതുന്നത് പോലെയാണ്
ഈഗോ ജീവിത ചര്യയാക്കിയവർ
നമുക്കൊപ്പം ഇല്ലെങ്കിലും വളരെ ഉഷാറായി ജീവിക്കാമെന്നു കരുതുന്നതും.

-


14 FEB AT 15:48

Love is every soul's miracle wand.
Without the supreme mind calmly, true love never finds anywhere.

-


Fetching Mohammed Basheer Quotes