അത്രമേൽ പ്രിയപ്പെട്ടൊരുവന്
കണ്ടെത്താനായൊരു
നിധിയുണ്ട്.
ഞാൻ തിരഞ്ഞു പോകാൻ മടിച്ചൊരിടത്ത്,
കണ്ടെത്തിയെന്ന് ആക്രോശിക്കാതെ
നെറ്റിയിലൊരു ചുംബനത്തിൽ
പറയാതെ പറഞ്ഞൊന്ന്.
-
പ്രിയപ്പെട്ടവനെ,
നീ എന്റെ വസന്തമാകുന്നു
നിനക്കായ് ഞാൻ
വർണ്ണങ്ങളെ
പ്രസവിക്കുന്നു,
അവയെ മേഘക്കൂട്ടങ്ങളിൽ
ഒളിപ്പിച്ചു വെക്കുന്നു.
നീ എന്റെ പ്രണയമാകുന്നു,
നമുക്കായി ഞാൻ
സ്വപ്‌നങ്ങൾ നെയ്യുന്നു
അവയെ
ജെക്രാന്തയുടെ
ഇതളുകൾ കൊണ്ട്
മൂടി വെയ്ക്കുന്നു
നീ ഞാനാവുകയും
ഞാൻ
നീയാവുകയും
ചെയ്യുമ്പോൾ നമുക്കവയെ കണ്ടു പിടിക്കാം...-
എന്റെ ഋതുക്കളുടെ നിറത്തിന്
നിന്റെ
പേരിടും
ഇനിയും കണ്ടുപിടിക്കാത്ത എന്റെ സ്വപ്നങ്ങളുടെ അറ്റത്തു നിന്നെ ഞാൻ
കാത്തു നിൽക്കും
നീ എന്ന വിളിയുടെ അറ്റത്തിന്
നിന്റെ ഛായയുണ്ടെന്നു
ഞാനൂറി ചിരിക്കും
നിമിഷങ്ങൾക്കൊക്കെ എന്തൊരു
ആയുസ്സാണെടോ എന്ന്
വെറുതെ ചിന്തിക്കും
നീ ചുംബിച്ചടർന്നിടങ്ങളിൽ
വസന്തം
വിരുന്നുവരുന്നെന്നു
നീണ്ട
കത്തുകളെഴുതും
നീയെന്നെ പ്രണയിക്കുന്നുണ്ടെന്നും
പ്രണയിക്കപ്പെടുന്നവളാണ് ഞാനെന്നും
കഥകൾ പറയും
നിനക്ക് വായിക്കാൻ മാത്രമായി ഞാൻ
ജനലോരം ചേർന്നിരുന്നു
കവിതകളെഴുതും....
നിന്നെ കുറിച്ചെഴുതും........-
ദ്രമ്ഷ്ടകൾ ഇല്ലാത്ത യക്ഷിയാണ് ഞാൻ എന്റെ നീലാകാശങ്ങളുടെ താക്കോൽ
കാട്ടി ഞാൻ മോഹിപ്പിക്കും
എന്റെ നിഴലനക്കങ്ങൾ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്നത് കണ്ടു
പൊട്ടിച്ചിരിക്കും
ചിരിയുടെ വശ്യതയിൽ മരീചിക തീർത്തു ഞാൻ നിങ്ങളെ
പരിഭ്രാന്തരാക്കും
ഒടുവിൽ സ്വപ്നമാണൊക്കെയും
എന്ന് തെറ്റിദ്ധരിപ്പിച്ചു
മാഞ്ഞു പോകും....-
രുചി
ഉപ്പിലിട്ട നെല്ലിക്ക കാർന്നു
തിന്നതിന്റെ പിറ്റേന്നാണ്
അവളെന്റെ ചൊടികൾക്ക്
ഉപ്പാണെന്നു പറഞ്ഞത്
ഞാൻ രുചിച്ചു നോക്കിയപ്പോളതിന്
അവളുടെ രുചിയായിരുന്നു-
"നീ പിന്തിരിഞ്ഞു പോക
നിനക്കായി ഒരുക്കിയ സത്രക്കിടക്കയിൽ ഇന്ന് മറ്റൊരുവൻ ഉണ്ട്
അവനെനിക്ക് ലേബനോനിലെ ആകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും കവിതകൾ ചൊല്ലി തരുന്നു.
മരുഭൂവിലെ കാറ്റിൽ അവൻ വഴി തെറ്റിപ്പോയത് പറഞ്ഞു ഗദ്ഗദപ്പെടുന്നു ..
അവനെന്റെ കാൽ വിരലുകളെക്കുറിച്ച് വാചാലനാവുന്നു..
നീ മടങ്ങി പോക..
ഞാനിന്നീ രാത്രി ആസ്വദിക്കട്ടെ "-