I felt it was worth
to be worthless on you,
When i found,
you worthed more on them
who was unworthy...-
Future dr to be
being unique
വസന്തകാലത്തു പൂത്തതൊക്കെയും
ശരത്കാലത്തു കൊഴിഞ്ഞിടും....
ശൈത്യകാലവും വരും അത്രമേൽ തണുത്തതാക്കി മാറ്റിടും...
വേനൽ വരും,കൂടുതൽ കരുത്തേക്കാൻ...
ഇനിയൊരു വസന്തത്തെ വരവേല്ക്കാൻ
പെയ്തു തീരുമാ മഴയും കാറ്റും...
കൊഴിഞ്ഞു പോവാൻ ഉള്ളവ കൊഴിയട്ടെ....
-
For to notice them, you doesn't need to change your own priority...
For it comes to your notice,at the moment when they change their own
priority of being concerned to you...-
നമ്മൾ വായിക്കുന്ന പുസ്തകത്തിലെ പ്രധാനമെന്നു തോന്നുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ അപ്രതീക്ഷമാവും...
പകുതിയിലേറെ ഏടുകൾ അവരെകുറിച്ച് ഒന്നുമെ പറയുകയില്ല....
വായിക്കുന്നവന് അംഗീകരിക്കാൻ കഴിയാത്ത വിധത്തിലാവാം ഒരുപക്ഷെ എഴുത്തുകാരൻ അവരെ സംസ്കരിക്കുന്നത്....
പിന്നീട് വായിക്കുന്നവനെ യഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ എഴുത്തുകാരന് സാധിക്കുന്നു....
-
One day,
the bud blooms to a flower...
the caterpiller turns to a butterfly...
the green leaves wither off....
the storms calm down...
Stop rushing for things
that need their own time to grow...
-
Suddenly entered an angel
from nowhere....
Wiped off her tears....
Eradicated her lonliness..
Made her smile again...
Taught her never to cry for the vanished...
And then...... vanished... to nowhere...
Leaving behind the great wings for her...
-
ഓർമ്മകൾ വേലികയറുമ്പോൾ അവയെല്ലാം പെറുക്കി കൂട്ടി നെഞ്ചോടു ചേർത്തുവച്ച് എന്റെ ശവക്കല്ലറയിൽ മൂടിവെയ്ക്കും ഞാൻ...
ഒരിക്കലും അവ പുറംലോകം കാണരുതാത്ത വിധത്തിൽ....
അല്ലെങ്കിൽ അവ ഇനിയും തേടി കൊണ്ടിരിക്കും....
ഇനിയൊരിക്കലും പൂക്കാത്ത നനവോർമ്മകൾ പോലെ......-
Sometimes,
we have to "BURN" ourselves
for some others to "IGNITE"-
ഒരു കൂട്ടം അക്ഷരങ്ങൾ വാരിവിതറി
സ്വയം ഒളിപ്പിച്ചുവെയ്ക്കാൻ
അവൾ ഒരു ലോകം നെയ്തെടുത്തു...
അവളും അക്ഷരകൂട്ടങ്ങളും
മാത്രമായുള്ള ഒരു മായാലോകം....
ഇനിയവൾക്ക്
ഒറ്റപ്പെടല്ലില്ല....
വേർപാടുകളില്ല...
അവൾക്കു ശ്വസിക്കാനും
മനസ്സ് തുറക്കാനും
ഉള്ളുതുറന്ന് ചിരിയ്ക്കാനും
കരയാനും പതിയെ പതിയെ
അവളായി പരിണമിക്കാനുമായി
അവൾ തീർത്ത
അക്ഷരകൂട്ടങ്ങളുടെ മായാലോകം...-