ഗുരുക്കന്മാർ പറഞ്ഞതുപോലെ ഞാൻ ഒരു തുറന്ന പുസ്തകമായി.. ചിലർ അതിൽ എന്തൊക്കയോ കുത്തിക്കുറിച്ചു
മറ്റു ചിലർ അതിന്റെ താളുകൾ വലിച്ചു കീറി എന്നെ ശൂന്യമാക്കി..-
പ്രണയം ഒരു ജാല വിദ്യയാണ്..
ലോകത്തെ തന്നെ ചെറുതാക്കാൻ സാധിക്കുന്ന ജാല വിദ്യ-
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന് ആദരവോടെ പറഞ്ഞ കൈകൾകൊണ്ടാണ് നാം സഹോദരനെ കൊല്ലുന്നതും സഹോദരിയെ പിച്ചി ചീന്തുന്നതും
-
പ്രണയത്തിനായി ജീവൻ നൽകിയ വാലെന്റൈനിൽ നിന്നും പ്രണയിനിയുടെ ജീവൻ എടുക്കുന്ന വാലെന്റൈൻമാരായി നമ്മളിൽ ചിലർ മാറിയിരിക്കുന്നു..
-
If you want to win, lose first...
If you want to laugh, cry first...-
ജാതി, മത, ലിംഗ വേർതിരിവുകളുടെ ചങ്ങലകൾ എന്ന് നാം പൊട്ടിച്ചെറിയുന്നുവോ അന്നേ നാം വീണ്ടും സ്വാതന്ത്രരാകു..
-
പുരുഷന്റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ സൃഷ്ടിച്ചതുകൊണ്ടാകാം അവൾക്കു അവന്റെ നെഞ്ചിൽ തല ചായിച്ചു കിടക്കാൻ ഇത്ര മോഹം...
-
ചിലരുടെ തെറ്റുകൾ ചൂണ്ടി കാണിച്ചപ്പോൾ അവർ എനിക്ക് തന്ന പേരാണ് 'പക്വത ഇല്ലാത്തവൻ'
-
മനുഷ്യന്റെ ആത്മാവിന് സ്വന്തം ശ്വാസത്തിലൂടെ ജീവൻ നൽകിയ ദൈവം ക്രൂശിൽ അവന്റെ ആത്മാവിന് ഒരു തുള്ളി ശ്വാസത്തിനായി പിടഞ്ഞു..
-