"ചില മനുഷ്യരുണ്ട് നമ്മളെ അത്രമേൽ നോവിച്ചിട്ട് അവരെ നമ്മൾ നോവിച്ച മട്ടിൽ അഭിനയിച്ചു തകർക്കുന്നവർ..."
"മറ്റു ചിലരുണ്ട് നമ്മളെത്ര സ്നേഹിച്ചാലും തിരിച്ചിങ്ങോട്ടൊരു പങ്ക് പോലും തരാതെ നിനക്ക് ഒരു തരി പോലും സ്നേഹമില്ലെന്ന് പഴി ചാരുന്നവർ..."-
* ശ്വാസം മുട്ടി മരിച്ച സൗഹൃദത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം "മൗനം" എന്നായിരുന്നു*
-
ചിലരുണ്ട്
വല്ലാതെ മിണ്ടി മിണ്ടി
മനസിനുള്ളിൽ കേറി കൂടും
പതിയെ പതിയെ, മൗനം കൊണ്ടും
മനസ്സുകൊണ്ടും വേദനിപ്പിച്ചു കടന്ന് കളയും..
ശിഷ്ടകാലം ഉരുകി തീരാൻ മാത്രമായി നമ്മളും മാറും...-
ആർക്കുമുന്നിലും നാം അധികം വെളിച്ചമാകരുത്, കാരണം ആവശ്യം കഴിഞ്ഞാൽ അവരതിനെ അണക്കും..
-
സ്നേഹിക്കുന്നവരുടെ മുഖങ്ങളേക്കാൾ,
ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നത്
വെറുക്കപ്പെട്ടവരുടെ മുഖങ്ങളാണ്....-
"ഓണമുണ്ടുറങ്ങുമ്പോൾ ഓർക്കണമിതും കൂടി,
ഓണമുണ്ണാത്തവരുണ്ടീ നാട്ടിൽ,
ഓണം കളിക്കാത്തോരുണ്ടീ നാട്ടീൽ,
ഓണമറിയാത്തോരുണ്ടീ നാട്ടിൽ,
ഓണമേയില്ലാത്തോരുണ്ടീ നാട്ടിൽ,
ഓണമുണ്ടുറങ്ങുമ്പോൾ
ഓർക്കണമിതും കൂടി...."
(അയ്യപ്പ പണിക്കർ)-
പലരും നമ്മളെ കഷ്ടപ്പെട്ട് ഇഷ്ട്ടപെടുന്നത് കാണുമ്പോഴാ ,ജീവിതത്തിൽ നമുക്ക് നമ്മളോടുള്ള ഇഷ്ടം നഷ്ടമാകുന്നത്
-
മനസ്സറിഞ്ഞു സ്നേഹിച്ചാലും
'മഴത്തുള്ളി'കളെ
കൈവെടിഞ്ഞിട്ടേയുള്ളൂ
'ചേമ്പില'കളുടെ ഹൃദയം.-
ഒരു പെരുമഴയത്ത്
നിന്റെ മനസ്സിൽ നിന്നും പടിയിറക്കി വിട്ടതിൽപിന്നെ
മറ്റൊരു വഴിയമ്പലം
ഞാൻ തിരഞ്ഞു നടന്നില്ല...-
ചില മനുഷ്യരുണ്ട് നമ്മളെ അത്രമേൽ നോവിച്ചിട്ട് അവരെ നമ്മൾ നോവിച്ച മട്ടിൽ അഭിനയിച്ചു തകർക്കുന്നവർ...
മറ്റു ചിലരുണ്ട് നമ്മളെത്ര സ്നേഹിച്ചാലും തിരിച്ചിങ്ങോട്ടൊരു പങ്കു പോലും തരാതെ,
നിനക്ക് ഒരു തരി പോലും സ്നേഹമില്ലെന്ന് പഴി ചാരുന്നവർ...-