എന്തിനോടെങ്കിലും
സ്നേഹം കൂടി വരുമ്പോൾ,
മനസ്സ് നിയന്ത്രിക്കാൻ പഠിക്കണം, ഇല്ലെങ്കിൽ,
ദുഃഖം തന്നെ ഫലം
ശുഭരാത്രി-
ബസ്സിൽ അടിച്ച
"പെയിന്റ്" അല്ല,
ഡ്രൈവർ അടിക്കുന്ന
"പൈന്റ്" ആണ്
അപകടങ്ങൾക്ക് കാരണം..
ആരോട് പറയാൻ-
ശവമഞ്ചം വഹിച്ചു
ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുന്നേറ്റുനിന്ന പ്രവാചകരോട്
അത് മുസ്ലിമിന്റെതല്ല
എന്ന് അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യന്റേതാണെന്ന് പറഞ്ഞുകൊടുത്ത്
ബഹുമാനിച്ച പ്രവാചകൻ💓
മനുഷ്യത്വമാണ് മതം
നബിദിന ആശംസകൾ-
നമ്മിൽ
കണ്ടെത്താനാവാത്ത
സ൦തൃപ്തി
മറ്റെവിടെയെങ്കിലു൦.
തിരയുന്നത്
നിഷ്ഫലമാണ്
ശുഭരാത്രി-
ഒരു പ്രലോഭനത്തെയും
ആർക്കും നിരോധിക്കാനാകില്ല;
നേരിടാനും
തരണം ചെയ്യാനും മാത്രമേ കഴിയൂ, അതിനാൽ
മനസ്സുറപ്പോടെ എന്തും നേരിടുക..
ശുഭരാത്രി
-
ഉച്ചനീചത്വങ്ങളില്ലാത്ത
സമഭാവനയാണ് ഓണം
കാലങ്ങൾക്ക് മുൻപേ
പൂക്കാലമോരുക്കി
ഋതുക്കൾ നമുക്കായി
കരുതി വച്ച
നന്മയുടെ കാർഷികോത്സവം
ഉത്രാട ദിന ആശംസകൾ-
വയലിൽ വിതറുന്ന
ധാന്യങ്ങൾക്കും...
ജീവിതത്തിൽ
ബന്ധങ്ങൾക്കും
ഇടയിൽ
ഒരു ചെറിയ അകലം
എപ്പോഴും നല്ലതാണ്.
നല്ലതാകട്ടെ ഈ ദിനം-
പരിമിതികളെ
അതിജീവിക്കുന്നിടത്താണ്
ജീവിതത്തെ സംതൃപ്തിയുടേയും സന്തോഷത്തിന്റെയും
വിജയത്തിന്റെയും പാതയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത്.
ശുഭദിനം.-
ഒന്നുമില്ലാതെ വന്ന്
എല്ലാത്തിനും വേണ്ടി മത്സരിച്ച്
അവസാനം ഒന്നുമില്ലാതെ
തിരിച്ച് പോകുന്നു..
ഒരു തമാശയാണ്..
ജീവിതം
ശുഭരാത്രി-
എല്ലാ പ്രശ്നങ്ങള്‍ക്കും
ഒരു പരിഹാരമുണ്ട്.
പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ പ്രശ്നങ്ങളിലേക്ക് നോക്കി ദുഃഖിച്ചിരിക്കാതെ അത് എങ്ങനെ പരിഹരിക്കാമെന്ന്
നമുക്ക് ചിന്തിക്കാന്‍ സാധിക്കട്ടെ
ശുഭദിനം.-