ലക്ഷ്മി   (ലക്ഷ്മി)
256 Followers · 21 Following

"Raise your words, not voice.its rain that grows flowers, not thunder"... -Rumi.
Joined 27 April 2019


"Raise your words, not voice.its rain that grows flowers, not thunder"... -Rumi.
Joined 27 April 2019
4 NOV 2022 AT 5:51

നിന്റെ നെഞ്ചിന്റ കോണിൽ,
ചിറകറ്റ് പിടഞ്ഞൊടുങ്ങിയ
അതേ കറുകറുത്ത
മൗനമിന്ന്
എന്റെ രാത്രികളിളെ കൊന്നൊടുക്കി
ഗതി കിട്ടാതെ അലയുകയാണ്...

-


5 NOV 2019 AT 9:29

ഒരു തുള്ളി ചോര
പൊടിക്കാതെ...
നിങ്ങളെ
കൊന്നവരെയാകണം,
നിങ്ങൾ ഏറ്റവും
ആത്മാർത്ഥമായി സ്നേഹിച്ചിരുന്നത്...
ഇന്നും സ്നേഹിക്കുന്നത്..
ഇനിയും സ്നേഹിക്കുക
മാത്രം ചെയ്യുന്നത്..
അത്‌ അങ്ങനെയാണ്..
വിചിത്രമാണ് "നിസ്വാർത്ഥമായ സ്നേഹം "...

-


27 OCT 2019 AT 20:11

അസ്വസ്ഥമായ മനസ്സ് ഒരു ചില്ലുകൂടാണ്...
അത്‌ സത്യമാണ്...
ചിന്തകൾക്ക് ആകാശം കിട്ടാതെ,
വീർപ്പുമുട്ടി...
നൊന്ത് നീറി..
ഹോ എത്ര ദയനീയമായ അവസ്ഥ !!
മരണപ്പെട്ടവരും...,
മനസ്സ് നില തെറ്റി ചില്ലുകൂട് ചിതറിത്തെറിച്ചു
സ്വതന്ത്രരായവരും എത്ര ഭാഗ്യവാൻമാരാണ് സുഹൃത്തേ!!?
തികച്ചും യാഥാർഥ്യം.
എന്നിട്ടും അവരെ ഓർത്ത് നോവുന്ന നമ്മെപ്പോലെ വിഡ്ഢികൾ വേറെ ഉണ്ടോ? !
ഹഹ...
ഇല്ലേയില്ല...
അവർ എത്ര ഭാഗ്യവാന്മാർ!!!!

-


25 OCT 2019 AT 22:39

ആരാണെനിക്കു നീ!!
എനിക്കായി മാത്രം പെയ്തുപെയ്തിന്നും തോരാതെ പെയ്യുന്ന മഴയും...
എന്നുടലാകെ പൊതിഞ്ഞു
കുളിർപ്പിക്കുമി കോടമഞ്ഞും...
ചിലപ്പോഴാകെ പിണക്കത്തുടിപ്പുണർത്തും
എന്റെ മാത്രം വെള്ളിവെയിലും...
നിലാവും നിഴലും..
അങ്ങനെ എല്ലാമെല്ലാമെല്ലാം !!!!!

-


20 OCT 2019 AT 15:22

ഓർമനൂലിൽ ചവിട്ടിനടന്നിട്ടലസം,
മറവിയുടെ
ശീതശയ്യയിലേക്ക്
സ്വയമറിയാതെ നിലതെറ്റി പതിക്കാൻ പോകയാണ്...
മരണാനന്തരം നീ
ചിലപ്പോഴെനിക്കായ്‌
എത്തിക്കാനിടയുള്ള
ചെമ്പനീർപ്പൂവ് മാത്രമീ
മനസ്സിനിന്നാകെയുള്ള മോഹം!!..
നിനക്കായ്‌ കുറിച്ചോരാ
വരികളോരോന്നും...
നമുക്കായ് നെയ്ത
കിനാക്കളോരൊന്നും..
അങ്ങനെ ഓരോന്നും എന്നിൽ
കുഴിയിട്ട് മൂടി,
കൊഴിഞ്ഞു പോം ഇലയിലും നിശബ്ദയായ് കാലടി കാതോർത്ത്‌
കാഴ്ചകൾക്ക് വിട....




-


11 OCT 2019 AT 9:29

........LAST BREATH

A kind of aversion creeps in
without the permission of ma ruined heart..
And i know,
Those thorny wines are now offering their lovely last hug-
for the poor dying self!!....
I started kissing them..
And am damn sure that,
the same 'll drag me to the divine hell...
Yes now am waiting,
For the heart to break...
for the soul to wander beyond limits....

-


8 OCT 2019 AT 20:22

ആഴമേറിയ കടലാണ് മനസ്സെന്ന യാഥാർഥ്യം വീണ്ടും വീണ്ടും
ഓർമിപ്പിക്കുന്ന തരത്തിലാണ് നെഞ്ച് പൊടിക്കുന്ന
ചിന്തകൾ ഓരോ തവണയും
ഹൃദയം തുരന്ന്,
മിടിപ്പിന്റെ താളം ആറാം കാലത്തിൽ മീട്ടുന്നത് !!...
ആർത്തിരമ്പി ഇതെങ്ങോട്ടാണ്?
അറിയില്ല...
നീയുള്ളിടത്തോളം അത്‌ എന്നെ
വിഴുങ്ങില്ല എന്ന് മാത്രം,
മരിച്ചു വീഴുന്ന
ഓരോ നിമിഷകണികകളോടും ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു...
നീയുള്ളിടത്തോളം ഈ തിരകൾ
എന്നെ പൊതിഞ്ഞിരിക്കുന്ന നിന്റെ വിരൽത്തുമ്പുകൾക്ക് ആയിരം കാതം അകലെയാണെന്നും....
ഞാൻ ആവർത്തിക്കുന്നു!
അതേ നീയില്ലായിരുന്നെങ്കിൽ ഞാൻ എന്നേ എന്റെ ചിന്തകളാൽ വിഴുങ്ങപ്പെട്ട് ഒടുങ്ങിയേനെ....

-


29 SEP 2019 AT 15:09

പിരിയാമെന്ന് നീ പറഞ്ഞ ഈ നിമിഷം,
ആഴമേറിയ നിന്റെ ആലിംഗനങ്ങളിൽ സ്വയം മറന്ന്,
മിഴി നിറഞ്ഞുവിതുമ്പിയ എന്നെ ഞാനോർത്തുപോയി.....
നിന്റെ നോവിൽ മാത്രം സ്വയം നീറിയിരുന്ന എന്റെ ഹൃദയം,
ഈ നിമിഷം എന്നെ തളർത്താനായ് മാത്രം താളം തെറ്റി മിടിച്ചുകൊണ്ടിരിന്നു...
തിരിഞ്ഞു നടന്ന നിന്നെ ചേർത്തുനിർത്തി ഞെരിച്ചപ്പോഴും..
അവസാന പിടയലിൽ അമർത്തി ചുംബിച്ചപ്പോഴും കൈ വിറച്ചില്ലയെങ്കിലും...
ഇനി നീയില്ലാതെ എങ്ങനെ?
എന്ന ചോദ്യത്തിലുലഞ്ഞുപോയ്-
ഞാൻ..
അതേ ചോദ്യത്തിനുത്തരമാം കുരുക്കൊന്ന് കണ്ടു ചിരിച്ചുകൊണ്ട് വിട...
ഓർമകളിൽ തൂങ്ങിയാടി ഒരു ഭ്രാന്തൻ കൂടി..

-


26 SEP 2019 AT 14:23

പറയാതെ നീ മറച്ച വാക്കുകളാൽ
നീയറിയാതെ തന്നെ എന്നേ
ഞാൻ മരിച്ചിരുന്നു !!
അല്ലെങ്കിൽ,
അതേ ഒളിച്ചുവയ്ക്കലിൻ
തീച്ചൂടിൽ എത്രയോ മുൻപേ,
എന്നെ നീ ദഹിപ്പിച്ചിരുന്നു... ..

-


20 SEP 2019 AT 9:20

അരുതെന്ന്
പലകുറി
വിലക്കിയോരിലകളെയൊക്കെ
മറന്നു ഞാനെന്നും...
വീണ്ടും വീണ്ടും നിന്നെ
തിരഞ്ഞുഴറിയെന്നും.
ദിശയില്ലാതെ,
മറുപടികളില്ലാതലയുമീ,
നിന്റെ
അറിയിപ്പുകളില്ലാത്ത വരവുകളിൽ,
ചിലപ്പോളുലഞ്ഞും,
ചിലപ്പോളലിഞ്ഞും
പ്രണയസുഗന്ധം നിനക്കായ്‌ പടർത്തിയെന്നും
കണ്ണു നട്ടിരുന്നിട്ടും,
തെന്നലേ..
മൗനം മുറിക്കപ്പെട്ടത് ഇന്ന് മാത്രം..
മണ്ണിലേക്ക്
നിന്നെയറിഞ്ഞു-
മടങ്ങുമീ ഭാരമില്ലാ യാത്രയിൽ
മാത്രം...
അശ്രു ചൂടി മടങ്ങാമിനി..
പിറക്കാമിനിയുമിതേ കുഞ്ഞു പൂവായ്..


-


Fetching ലക്ഷ്മി Quotes