ചിലരുടെ "Yes" ആയിരിക്കാം നമ്മുടെ സന്തോഷത്തിലേക്ക് എത്താനുള്ള അവസാന താക്കോൽ...
ചിലരുടെ "No" ആവാം നമ്മളെ സങ്കടത്തിൽ ആഴ്ത്തി വിടുന്നതും....-
ജീവിതത്തിലെ ഓരോ നല്ല നിമിഷവും
നമുക്കു എത്രമേൽ പ്രിയപ്പെട്ടതെന്ന് അപ്പോളെന്തേ നാം അറിയാതെ പോവുന്നു.
ഇന്ന് നാം കാത്തിരിക്കുന്നതിൽ മിക്കതും വരാനിരിക്കുന്ന നാളുകളേക്കാൾ
കഴിഞ്ഞ് പോയ നാളുകൾ തിരികെ വരും എന്ന പ്രതീക്ഷയിലാണ്.
കാരണം അവ നമുക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു...-
I won't like to have a person who loves me, care me or make me happy anytime. But,i want a person atleast who makes me feel better than my past.
-
നിന്റെ മൗനം എന്റെ ഹൃദയത്തെ വല്ലാതെ കൊത്തി വലിക്കുന്നു, അതിൽ നിന്ന് രക്തം പൊടിയുന്നുമുണ്ട്.
ഇനിയും എനിക്ക് താങ്ങാൻ വയ്യ, ഞാൻ ഇവിടെ നീറുകയാണ്......-
നിന്നോടൊത്തുള്ള നിമിഷങ്ങളിൽ ഞാൻ എത്രമേൽ സന്തോഷമായിരുന്നു എന്ന് നിനക്ക് അറിയുമോ...
ഇന്നും നീ എന്റെ കൂടെയുണ്ടകിൽ, ഞാൻ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാറില്ല.
-
അന്ന് നിന്നെ ഞാൻ ആദ്യമായി കണ്ടപ്പോൾ നിന്റെ കണ്ണുകളിൽ ഞാൻ കണ്ട തിളക്കമാണ് ഇന്നും എനിക്ക് നിനക്കായ് മാത്രം ജീവിക്കാൻ കരുത്ത് നൽകുന്നത് !
-
With you my dream is not finished yet but without you my story will not finish.
-
ഈ ഇരുളാർന്ന വഴിയിൽ;
തുരുമ്പിച്ച ഈ വഴിവിളക്കിനടിയിൽ; ഓർമ്മകൾ അയവിറക്കി;
നിനക്കായി ഞാൻ കാത്തിരിക്കുന്നു.
വരില്ലേ നീ ?-
ഒരിക്കലും സ്വന്തമാവില്ല എന്ന് അറിന്നിട്ടും
നിനകായി ഞാൻ കാത്തിരിക്കുന്നു.......
നഷ്ടപ്പെട്ടുന്ന് പൂർണബോധമുണ്ട് എനിക്ക്,
ഏങ്കിലും; കാലം പിറകോട്ടു സഞ്ചരിക്കുന്നതും കാത്ത് ഞാൻ ജീവിക്കുന്നു. ഒരിക്കലും അത് നടക്കില്ലെന്ന് അറിയാമെങ്കിലും, എന്റെ മനസ്സിലെ പ്രതീക്ഷ ഇനിയും കെട്ടുപോയിട്ടില്ല.......
കാരണം, കാലം അത്രക്കും ദുഷ്ടനാണെന്ന് ഞാൻ കരുതുന്നില്ല....
-
നീ,
നീ ഇല്ലാതെ പൂർത്തിയാവില്ല ;
എന്റെ ജീവിതം,
എന്റെ സ്വപ്നം,
എന്റെ ഹൃദയം,
-എന്തിന്, നീ ഇല്ലാതെ പൂർത്തിയാവില്ലല്ലോ ഞാൻ പോലും -
-