5 JAN 2020 AT 7:55

കഠിനാധ്വാനം ചെയ്യുന്നതിലും, വിശന്നിരിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിലുടെയും നിങ്ങൾക്ക് അനുഭവപ്പെടുന്ന സന്തോഷവും പൂർത്തീകരണവും നിങ്ങളെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം പഠിപ്പിക്കുന്നു. നിങ്ങളുടെ ഉപജീവനത്തിനായി നിങ്ങൾ ചെയ്യുന്ന ജോലി വലുതോ ചെറുതോ എന്നതല്ല, ഒരിക്കലും നിങ്ങളെ അളക്കാൻ ഉപയോഗിക്കുന്നത്. ഒരോ ദിവസാവസാനം അത് മനോഹരമായി ചെയ്ത് തീർക്കുകയും നിങ്ങളുടെ ആത്മാവിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ്.നിങ്ങൾ ചെയ്യുന്നതെന്താണെന്നോ എത്ര സമ്പത്ത് സ്വരൂപിച്ചെന്നോ പ്രശ്നമല്ല, നിങ്ങളുടെ അന്തസ്സ് കേടുകൂടാതെ, ജിവിക്കുക, അതാവണം ലക്ഷ്യം.

- ലിജു🥀