നമ്മൾക്ക് എപ്പോഴും സന്തോഷമായിരിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല.അതിന് നമ്മൾ തന്നെ വിചാരിച്ചാൽ മതി.. കണ്ടെത്തേണ്ടത് നമ്മളാണ്.നമ്മൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക, നമ്മുടെ ലോകം സ്വപ്നങ്ങൾ കൊണ്ട് നിറയ്ക്കുക. നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും സ്വികരിക്കുക, അതിൽ നിങ്ങളെ തള്ളിയവർ ഉണ്ടാകാം, വേദനിപ്പിച്ചവർ ഉണ്ടാകാം,ചിലപ്പോൾ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ കൊണ്ട് പരാജയപ്പെടുത്തിയവരാവാം, ചിലപ്പോൾ നിങ്ങളെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാത്തവരാവാം. സാരമില്ല, അതൊന്നും നമ്മുടെ സന്തോഷത്തിൻ്റെ വിളക്ക് കെടുത്താൻ കാരണമാകരുത്. പോകുന്നവരെ അത്രമേൽ ഇഷ്ടത്തോടെ യാത്രയാക്കുക. ഇന്ന് ജീവിക്കുക അത്ര മാത്രം.
-
ഓർക്കുക... വല്ലപ്പോഴും,
ഓർമ്മകളിലെങ്കിലും സൂക്ഷിക്കുക.
ഇതാണ് ജീവിതത്തിൻ്റെ അന്ത്യം.
ഒന്നുമറിയാതെ വലിച്ചിഴക്കപ്പെടുന്ന പ്രിയ ഓർമ്മകളോടുള്ള കുറിപ്പ്,
പ്രതീക്ഷകളില്ലാത്ത
പ്രതികരിക്കാനാവാത്ത
ശൂന്യതയുടെ അഗാധങ്ങളിൽ പങ്കുവെക്കപ്പെടുന്നതെല്ലാം നിന്നെകുറിച്ചുള്ള സ്വപ്നങ്ങളാണ്..-
We do not need to compare ourselves with others. Because it is evidence that we have lost faith in ourselves.
-
Go back once more to the people who hurt, rejected, and ridiculed you. Give thanks and shake hands, for what you have taught me to live. Then come back to your room where you cried alone in the past days without anyone knowing, and remember those broken and shattered moments with pride. Open the eyes. Return to life with bold eyes and smiling lips.
-
Aren't there some men who laugh in the midst of unbearable wounds? Those who present spring even in the scorching summer.
-
Have you ever sincerely asked your loved ones, those around you, and the people you meet every day, other than a kind word? Are you comfortable? If not, can it be taken as a challenge? Because there are a lot of people around us who are asking those questions. That one question is so important to anyone who is lonely or struggling. In this busy world, it's time to look for someone to listen to.
-
Some people speak as if they were God's own people, But it is ridiculous to people who limit the right views of others to their own divine thoughts and criticize it.Example "Two people speak together, both believe in the same God, but one's divine vision of that person never ends by drawing, writing, or doing other things related to society with his inner talents. It is amazing that there are critics among us like this.
-
കാറ്റിനോട് കിന്നാരം പറഞ്ഞ്, ഒരായിരം ചിന്തകളിലലിഞ്ഞ്, നൊമ്പരങ്ങളെ നീ എന്ന പ്രാണൻ്റെ നെഞ്ചോട് ചേർത്ത്, മൂടിക്കെട്ടിയ കാർമേഘത്തെ നോക്കി പെയ്യുവാൻ കൺചിമ്മുന്ന
നിമിഷങ്ങളിൽ, അറിയാതെ നീയൊരു കവിതയായി എന്നിൽ നിറയാറുണ്ട്.
-
തനിച്ചായിപ്പോകുമ്പോൾ,
ഇല കൊഴിച്ച മരവും
സ്വയം ദുഃഖിതയാകുന്നു.ഇലയുടെ നേർത്ത
നിശ്വാസങ്ങളെയറിയാതെ,
ഒറ്റച്ചില്ലയിൽ ചേർന്നിരുന്നതൊക്കെയും
അത്ര വേഗം കൊഴിഞ്ഞു പോകുന്നു.
സ്നേഹത്തിന്റെ കണങ്ങളെ
ഊറ്റിയെടുത്തെ മരം പിന്നീട്
യാത്രക്കാരുടെ വഴിയമ്പലങ്ങളിൽ അവർക്ക്
തീ കായുന്ന കനലാവുന്നു.
മണ്ണിൽനിന്നും വിണ്ണിലേക്കു ഉയരുന്ന ഒരേയൊരു സത്യമാകുന്നു നിന്നിലെ യാത്ര.-