കാലങ്ങൾ കഴിഞ്ഞു, തിരക്കുപിടിച്ച ഒരു സായാഹ്നത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും. അന്ന് നമ്മുടെ ഇടയിൽ ഒരു പക്ഷെ സംസാരിക്കാൻ വാക്കുകൾ ഇല്ലായിരിക്കാം. പക്ഷെ, നമുക്കിടയിലെ ബന്ധത്തിൽ വെറുപ്പ് ഒരിക്കലും കടന്നു വന്നിട്ടില്ലെന്നതിനുള്ള തെളിവായി തമ്മിൽ പങ്കിടാൻ ഒരു പുഞ്ചിരി ബാക്കിയുണ്ടാകും. വിധി എന്ന ഒറ്റവാക്കിൽ തീർത്ത വേർപിരിയൽ ഒരു വട്ടം കൂടി ഓർമയിൽ തട്ടുമ്പോൾ, നിന്റെ ഇടത്തിൽ നീയും, എന്റെ ഇടത്തിൽ ഞാനും സന്തോഷവാന്മാർ ആയിരിക്കും. നമ്മളിടത്തെ ശൂന്യതയെ അത് മുഴുവനായി മറച്ചുകളയും.
-
എഴുതി തെളിയുന്നുവൊള്ളൂ
A beginner
http read more
പ്രവാസക്കരയിൽ വേദന തീർക്കും ഈ അനുരാഗ പങ്കിടലിൽ നിന്ന് നമ്മൾ ചേർന്നിരിക്കും നാളുകൾക്കായ് കാത്തിരിക്കുന്നു.
-
ചപ്പാത്തി മേക്കർ
അമ്മ : എടാ മോനെ ഞങ്ങൾ ഇന്ന് പുറത്ത് പോയപ്പോൾ ചപ്പാത്തി മേക്കർ മേടിച്ചു (വിദേശത്തുള്ള മകനോട് ഏറെ സന്തോഷത്തോടെ ആ ദിവസത്തെ വിവരങ്ങൾ പറയുന്ന കൂട്ടത്തിൽ അമ്മ പറഞ്ഞു )
: എടാ പിന്നെ ഇതിൽ ചപ്പാത്തി പരത്താനൊക്കെ എളുപ്പമാണ്.
മകൻ : (ചിരിച്ചു കൊണ്ട് )
ആഹാ, അമ്മേ പക്ഷെ ചപ്പാത്തി മേക്കർ ചപ്പാത്തി മേശപ്പുറത്ത് കൊണ്ടുവരുവോ....
അമ്മ : ങേ!
മകൻ : ഞനൊരു അഞ്ചു കൊല്ലം മുമ്പ് ഒരു ചപ്പാത്തി മേക്കർ മേടിച്ചു. അത് ചപ്പാത്തി മാത്രമല്ല ഇടിയപ്പം, പുട്ട് അങ്ങനെ എല്ലാം ഉണ്ടാക്കി മേശപ്പുറത്ത് കൊണ്ട് തരും
(മകൻ വലിയ വായിൽ ചിരിച്ചു കൊണ്ട് അടുത്തിരിക്കുന്ന ഭാര്യയെ നോക്കി)
-
ഒരു വ്യക്തിയുടെ വസ്ത്രധാരണം കണ്ടാൽ ഫെമിനിസ്റ്റ് ആണെന്ന് എങ്ങനെ മനസിലാക്കാം...?.. ഈ അടുത്ത് ഒരാളുടെ സംസാരത്തിൽ നിന്ന് ഉടലെടുത്ത ചോദ്യമാണ്. ഈ പറഞ്ഞ വ്യക്തി ഒരു കുട്ടിയെ കണ്ടപ്പോൾ ഇങ്ങനെ പറയുകയുണ്ടായി 'അവളെ കണ്ടാൽ അറിയാം ഒരു ഫെമിനിച്ചി ആണെന്ന്.' ധരിക്കുന്ന വസ്ത്രം ഓരോ വ്യക്തിയുടെ ഇഷ്ടവും അവകാശവുമാണ്. ഇത് കണ്ട് അയാളുടെ കാഴ്ചപ്പാടുകളെ നിർണയിക്കുന്നത് എങ്ങനെയാണോ... പിന്നെ ഈ ഫെമിനിസ്റ്റ് എന്നാൽ ഒരു ഭീകര ജീവിയാണോ... എന്റെ അറിവിൽ അല്ല..
-
ഒരു 20-35 വയസ്,ഒരു മനുഷ്യന്റെ ആയുസ്സിലെ സമൂഹം കല്പിച്ചിട്ടുള്ള മനോഹരവും പ്രാധാന്യവും അർഹിക്കുന്ന കാലഘട്ടം. ഇത് കൊണ്ട് തന്നെ യുവജനങ്ങൾ നേരിടുന്ന പ്രധിസന്ധി വളരെ വലുതാണ്. ഈ പ്രഷറിനുള്ളിൽ താൻ എന്താണെന്ന് തിരിച്ചറിയാൻ അവർ മറന്നു പോവുന്നു അങ്ങനെ ഒരു 40 വയസാവുമ്പോൾ മനസും ശരീരവും തളർന്ന് യാന്ത്രികമായ ജീവിതം പലർക്കും നയിക്കേണ്ടി വരുന്നു. തോൽവികളും റിജക്ഷൻസും നേരിടാൻ പലർക്കും ആവുന്നില്ല. താൻ ഇത്രയേ ഉള്ളു എന്ന് സ്വയം വിധിയെഴുതി പലരും അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറ്റി വയ്ക്കുന്നു. ഇനി ഇതെല്ലാം നേരിടാൻ തയ്യാറാവരെ സമൂഹം കുത്തു വാക്കുകൾ കൊണ്ട് നോവിച്ചു അവരെ തളർത്തുവാൻ ശ്രമിക്കുന്നു. സമൂഹത്തിന്റെ വായടപ്പിക്കാൻ വേണ്ടി അന്യ രാജ്യങ്ങളിൽ പോയി പഠിക്കുന്നവരെയും പണിയെടുക്കുന്നവരെയും കാണാം. പ്രായത്നമാണ് വേണ്ടത്, പക്ഷെ പലരും സമൂഹം നൽകുന്ന പ്രഷറിനിടയിൽ പെട്ട് വെറുതെ ഇരുന്ന് ആവലാതി എടുക്കുകയാണ്. ജീവിതത്തിലെ എല്ലാ കാലഘട്ടവും മനോഹരമാണ് അവിടെ നമ്മൾ നമ്മളായി ജീവിച്ചാൽ. സുഖവും ദുഖവും നിറന്ന ജീവിതത്തിൽ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന പാഴ് ചിന്ത കൊണ്ടു വരാതെ ഇരുന്നാൽ ജീവിതം മനോഹരമാണ്.
-
മേ ഹൂ നാ....
ആശുപത്രികൾ എന്നും എനിക്ക് ഒരു പേടി സ്വപ്നമാണ്. എനിക്ക് എന്നല്ല ഭൂരിഭാഗം മനുഷ്യർക്കും അങ്ങനെ തന്നെ ആണെന്ന് അറിയാം. ഈ അടുത്ത് എന്റെ സഹോദരിയുടെ കൂടെ ഹോസ്പിറ്റലിൽ പോകുകയുണ്ടായി. ആശുപത്രി ഡിപ്പാർട്മെന്റുകളിൽ കുറച്ചൊക്കെ സന്തോഷമുള്ള മുഖങ്ങൾ കാണുവാൻ സാധിക്കുന്നത് ക്കുന്നത് ഗ്യാണെക്കോളജി ഡിപ്പാർട്മെന്റലിലാണ്. അങ്ങനെ ഞാനും എന്റെ സഹോദരിയും ഡോക്ടറെ കാണുവാൻ കാത്തിരിക്കുമ്പോഴാണ് ആ കാഴ്ച ഞാൻ കാണുന്നത്.-
നമ്മളിടം
കോളേജ് കഴിഞ്ഞു ഇപ്പോൾ ആരെങ്കിലും എന്താണ് അവിടെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ആദ്യം വരുന്ന ഉത്തരം ക്യാന്റീൻ എന്നാണ്. ഒരു അഞ്ച് മിനിറ്റ് ബ്രേക്ക് കിട്ടിയാൽ ആദ്യം പോവുന്നത് കാന്റീനിലേക്കാണ്. നാരങ്ങ വെള്ളവും സമൂസയും പിന്നെ സൊറ പറച്ചിലും.... ആഹാ....✨️✨️.അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്. പല സൗഹൃദങ്ങളെയും ഊട്ടി ഉറപ്പിച്ച ഇടം. കൈയിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിൽ കടം മേടിച്ചയായാലും ക്യാന്റീനിൽ പോയിരിന്നു 😂.-