എന്നെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന വിലാപത്തിനെക്കാൾ നല്ലത് എനിക്കാരേയും മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്ന തിരിച്ചറിവാണ്.
എല്ലാർക്കും നന്മകൾ നേരുന്നു...
കൃഷ്ണദാസ്.-
നങ്ങേലിയെയും ഉണ്ണിയേയും ഓർമ്മയില്ലേ.? മാതൃത്വത്തിന്റെ ഉദാത്ത പ്രതീകമായ നങ്ങേലിയെ അറിയാത്ത എന്റെ തലമുറയിലെ ഒരു മലയാളിയും ഉണ്ടാവില്ല. ഒരു കുന്നോളം സ്വർണം കൊടുത്തു പകരം എനിക്കീ ഉണ്ണിയെ തരൂ എന്ന് പറഞ്ഞ പൂതത്തിന്റെ മുന്നിൽ രണ്ടു കണ്ണും ചുഴന്നെടുത്തു ഇതിലപ്പുറമല്ല എന്റെ മോൻ എന്നു നിലവിളിച്ച അമ്മയ്ക്ക് മുന്നിലേക്ക് മറ്റൊരുണ്ണിയെ ഉണ്ടാക്കി കൊടുത്തു. ആ കുഞ്ഞിനെ വരിയെടുത്തുമ്മ വെച്ച നങ്ങേലിക്ക് ഇത് സ്വന്തം മോനല്ല എന്ന് ബോധ്യമായി..ശപിക്കാനായി കൈ പൊക്കിയ ആ അമ്മയുടെ മുന്നിൽ തൊഴു കൈയ്യോടെ കരഞ്ഞു കൊണ്ട് കാൽക്കൽ വീണു. അമ്മയുടെ മനസ്സലിഞ്ഞു.. എല്ലാ വർഷവും ഈ നാളിൽ എന്റെ വീട്ടിൽ വരണം എന്ന് പറഞ്ഞു ഉണ്ണിയേയും കൊണ്ട് അമ്മ പോയി. പിന്നീട് എല്ലാ വർഷവും പൂതം ചെല്ലും എല്ലാ വീട്ടിലും ഉണ്ണിയെ തിരക്കി.. വീട് എവിടെയാണെന്ന് ചോദിക്കാൻ പൂതവും പറഞ്ഞു കൊടുക്കാൻ നങ്ങേലിയും മറന്നു.. വള്ളുവനാട്ടിൽ മകരക്കൊയ്ത്തു കഴിയുമ്പോഴാണ് പൂതം വരുന്നത്.. എന്റെ ഓർമ്മയിൽ കർക്കിടകം ഒന്നാം തീയതിയാണ് അത് വരുന്നത്. തലേ ദിവസം വീട് മുഴുവൻ വൃത്തിയാക്കി ഒന്നാം തീയതി മുതൽ10 വരെ നോയമ്പ് വരെ എടുക്കുമാരുന്നു.. എന്തായാലും നങ്ങേലിയെന്ന അമ്മയുടെ ഉദാത്തമായ സ്നേഹം ഇടശ്ശേരി എത്ര മനോഹരമായി നമുക്ക് വരച്ചു തന്നു.. എഴുത്താണിയുമായി പള്ളിക്കൂടത്തിൽ പോകുന്ന ഉണ്ണിയും നമ്മുടെ മനസ്സിൽ നിന്ന് മായില്ല..
എന്തായാലും എല്ലാർക്കും എന്റെ ശുഭദിന ആശംസകൾ.-
...പണ്ട് വൈലോപ്പിള്ളി സർ അദ്ദേഹത്തിന്റെ ഒരു കവിതയിലൂടെ പറഞ്ഞു : "മഴ..അത് മടിയുടെ പ്രതീകമാണ്."എന്ന്.
ഒരർത്ഥത്തിൽ അത് ശരിയാണ്. പക്ഷെ, ഞാറ്റുവേലകൾക്ക് സദ്യയാണ് മഴ. അത് കർഷകരുടെ മനം കുളിർപ്പിക്കുന്നു. കൃഷിയിടങ്ങളിലേക്ക് അധ്വാനത്തിന്റെ വിത്തുകളിറക്കുന്ന ആഹ്ലാദത്തിമിർപ്പാണ്. നമുക്ക് എല്ലാർക്കും എല്ലാം കൊണ്ടും നൂറു മേനി വിളയിക്കാം.
നല്ലൊരു ദിവസത്തിന്റെ100 മേനി വിളയിക്കാൻ കഴിയട്ടെ ഇന്ന്. സുപ്രഭാതം..-
ഓരോ പ്രഭാതത്തിലും ഉയിർത്തെഴുന്നേൽക്കപ്പെടുന്നത് നമ്മുടെ സ്വപ്നങ്ങളോ അതോ വീണ്ടു വിചാരങ്ങളോ.? ഒന്നുറപ്പാണ് താളം തെറ്റാതെയുള്ള പ്രതീക്ഷകൾ തന്നെയാണ് എല്ലാത്തിന്റെയും പ്രേരക ശക്തി. അതില്ലെങ്കിൽ എന്തു ജീവിതം..?
സുപ്രഭാതം..🌹🌹🌹-
കാലമിനിയുമുരുളും വിഷു വരും വർഷം വരും പിന്നെ
ഓരോ പൂവിനും ഇതൾ വരും കാ വരും
അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം..
N N കക്കാട്
മാറ്റങ്ങൾ പ്രകൃതിയുടെ അനിവാര്യതകളാണ്..
സുപ്രഭാതം..🌹🌹🌹-
ആദ്യമായ് ഞാൻ അദ്ദേഹത്തെ കാണുന്നത് പന്നിയൂർ അമ്പലത്തിൽ നടന്ന ഒരു മഹായാഗ ശാലയിൽ വെച്ചാണ്. യാഗശാല അഗ്നിക്ക് സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതി. ആയിരക്കണക്കിനാളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. ആകാശവും മേഘാവൃതമാണ്. ഇത് കത്തിയിട്ടു വേണം എനിക്ക് പെയ്യാൻ എന്ന മട്ടിൽ. അതിനിടയിലേക്കാണ് ഒരു താടിക്കാരൻ അപ്രതീക്ഷിതമായി കടന്നു വരുന്നത്. എല്ലാവരുടെയും ശ്രദ്ധ ആ വ്യക്തിയിലേക്ക് തിരിഞ്ഞു.. ഞാനും. അത്രേം വലിയ ആൾക്കൂട്ടത്തിനിടയിലും തിളങ്ങാനുള്ള ഒരു celebrity status ഒന്നും ആ ആൾക്കില്ലാരുന്നു. എന്നാലും എല്ലാരുടേം മനസ്സിൽ എന്തൊക്കെയോ ചിത്രങ്ങൾ മിന്നി മറഞ്ഞു. അതാണ് ലോഹിതദാസ്. അദ്ദേഹത്തിന്റെ തുലികയിലൂടെ ജീവൻ പകർന്ന നിരവധി കഥാപാത്രങ്ങൾ ഇന്നും നമ്മോടൊപ്പമുണ്ട്..
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...-
ഋതുമാറ്റം പോലും അറിയാതെ പോകുന്നു.. പ്രകൃതിക്കും എന്തോ ഒരു നിസ്സംഗത. കാലികമായ ഈ അവസ്ഥാന്തരത്തിലും നമ്മളും അറിയാതെ പ്രകൃതിയുടെ വികൃതികൾക്ക് വശംവദരാകുന്നു.. എന്നാലും നമുക്കൊരു പതിവുണ്ട്. എല്ലാർക്കും നല്ലതു മാത്രം നൽകണേ എന്ന പ്രാർത്ഥനയും ആശംസയും...
-