എന്റെ വരികളാണ്
എന്റെ ചിന്ത.
എന്റെ ചിന്തായാണ്
എന്റെ തീരുമാനം..
എന്റെ തീരുമാനമാണ്
എന്റെ ജീവിതം....
എന്റെ ജീവിതമാണ്
എന്നെ ഞാൻ ആക്കി തീർത്തത്..!
By...🖋️
🖋️Arathi ks..... 🥰-
എന്റെ വരികളാണ്
എന്റെ ചിന്ത.
എന്റെ ചിന്തായാണ്
എന്റെ തീരുമാനം..
എന്റെ തീരുമാനമാണ്
എന്റെ ജീവിതം....
എന്റെ ജീവിതാമാണ്
എന്നെ ഞാൻ ആക്കി തീർത്തത്..!
By...🖋️
🖋️Arathi ks..... 🥰-
മിഥ്യാലോകചിന്ത
............................
'ഞാനെഴുതിയ വരികളെല്ലാം
നിന്നെക്കുറിച്ചായിരുന്നു'
എന്നു നീ കരുതുന്നുവെങ്കിൽ
അങ്ങനെ കരുതിക്കൊള്ളുക!
പരാതിയില്ല !
പരിഭവമില്ല !
പക്ഷേ,
അവയെല്ലാമെന്റെ
മിഥ്യാലോകത്തിലെ
ചിന്തകൾ മാത്രമാണെന്ന്
എനിക്കല്ലേ അറിയൂ...!!!
കാവ്യഭാസ്ക്കർ
ബ്രഹ്മമംഗലം-
പോകുന്നവർ പോകട്ടേ ...
കാലം ആർക്കുവേണ്ടിയും
കാത്തിരിക്കാറില്ലല്ലോ..!!!
കാവ്യഭാസ്ക്കർ
ബ്രഹ്മമംഗലം-
പ്രണയം...
ഒരാളിൽ തുടങ്ങി മറ്റൊന്നിൽ ചെന്ന് നിൽക്കുന്ന സ്നേഹത്തിന്റെ ഏറ്റവും ഭംഗിയുള്ള തീക്ഷണമായ വികാരം..... അതൊരു വ്യക്തിയോട് തോന്നണമെന്നില്ല... സൗഹൃദത്തെ പ്രണയിക്കാം.. സുഹൃത്തിനെയല്ല.. മാതൃത്വത്തെ പ്രണയിക്കാം.....
പിന്നെ ഒരു വ്യക്തിയോട് തന്നെ ആണെങ്കിൽ.. ഒരിക്കൽ ഒരാളോട് തോന്നി പിന്നെ മറ്റൊരാളിലേക്ക് പറിച്ചു നടപെടില്ല എന്ന് അങ്ങനെ സംഭവിക്കുന്നതിനു തൊട്ട് മുൻപ് വരെ തോന്നിക്കും... പക്ഷെ യാഥാർഥ്യം പ്രണയം അവസാനിക്കുന്നില്ല.... തുടങ്ങുന്നത് നമ്മിലും ഒടുങ്ങുന്നത് നമ്മോളം നാമായി മാറിയ ഒരാളിലും....
ലിച്ചി-
*അധികമൊന്നും വേണ്ടടോ.. സങ്കടം വന്നാ നേരെ റോഡിലേക്ക് ഇറങ്ങണം പരിചയം ഉള്ളവരേം ഇല്ലാത്തവരേം ഒക്കെ നോക്കി ഒന്ന് ചിരിക്കണം.. ഏതേലും ഒരു ചായ കടയിൽ പോയ് നല്ല ചൂട് കട്ടൻ കുടിക്കണം.. അവിടെ ഇരുന്ന് അല്പനേരം രണ്ട് വർത്തമാനം പറയണം... പയ്യെ തിരിച്ചു വീട്ടിലേക്ക് മടങ്ങണം..ചെറിയ ചെറിയ ചില ആനന്ദങ്ങൾ കൊണ്ട് സങ്കടങ്ങളെ കൊല്ലാൻ പറ്റുമെങ്കിൽ അതങ്ങ് കാണിച്ചു കൊടുക്കണ്ടേ...*
✍️അശ്വതി എസ് നായർ-
ഓർമ്മകൾക്കെന്നും
നിന്റെ സുഗന്ധമാണ്
നീ തന്ന പനിനീർ പൂക്കളുടെ
സുഗന്ധം
ആതിര-
"പാഠം ഒന്ന്
എന്റെ ഭൂമി"
പിറന്നതിവിടെ
വളർന്നതിവിടെ
തളർന്നതിവിടെ
മറഞ്ഞതിവിടെ
ശ്രീജയ-
ഒടുക്കം യാത്രയാകുമ്പോൾ
തകർന്ന ഹൃദയവും
മുറിവേറ്റ മനസ്സും
അഴുകുന്ന ശരീരവും
മറയ്ക്കാൻ
ഒരു വെളുത്ത തുണിയും
ശവം എന്ന വിളിപ്പേരും മാത്രം ബാക്കി.
©സപ്ന ശിവന്തി എസ്.-
പറഞ്ഞതും
കൊടുത്തതും
മടുത്തതും
വാക്കുകൾ.
അറിയാതെ
പോകുന്ന
സത്യവും വാക്ക്.
മറവിക്കു
നൽകുവാനാകുമെങ്കിൽ
ഓർമ്മകൾ നൽകാതെ
മടങ്ങുക വേഗം
ശ്രീജയ-