മധുവിധു കഴിയും മുൻപേ ഭ്രാതാവിനെ അനുഗമിച്ച ലക്ഷ്മണനോട് ഊർമ്മിള പരിഭവിച്ചിരുന്നോ?
പാർത്ഥനെ മനസ്സാൽ വേട്ട കൃഷ്ണക്ക് അഞ്ചു പേർക്കും ഹൃദയം തുല്യമായി പകുക്കാൻ സാധിച്ചിരുന്നോ?
കാട്ടിൽ ഒറ്റവസ്ത്രത്താൽ ഉപേക്ഷിക്കപ്പെട്ട ദമയന്തി, പിന്നെയും നളനെ പ്രണയിച്ചിരുന്നോ?
മധുരാപുരിയെ ചുട്ടെരിച്ചപ്പോൾ, തന്നെ ഒരിക്കൽ മറന്ന കോവലനോട് കണ്ണകി പൊറുത്തിരുന്നോ?
തന്നെ വേണ്ടെന്നും, സ്വത്ത് മതിയെന്നറിഞ്ഞിട്ടും ഉത്രക്ക്, സൂരജിൽ വിശ്വാസം നിലനിന്നിരുന്നോ? സർപ്പദംശത്താൽ തീർന്ന ആ കഥ അവിടെ അവസാനിച്ചുവെന്നോ?
കഥയിലെ ചോദ്യങ്ങൾക്കു ഉത്തരമില്ല.
പെൺ മനസ്സ് കാണാതെ പോയ ഈ കഥകൾ ഒരിക്കലും അവസാനിക്കുന്നുമില്ല..-
നിന്റെ സൗരയൂഥത്തിൻ മാതൃനക്ഷത്രമാവുക!
എന്നും ഉദിച്ചുയരുന്ന പ്രതീക്ഷയാവുക!
കൃതജ്ഞതയോടെ അസ്തമിക്കുന്ന താരമാവുക!
നീയുള്ളിടങ്ങളെല്ലാം പ്രകാശപൂരിതമാക്കുക!
അന്നം വിളയിക്കുന്ന സ്രോതസ്സാവുക!
ഉത്തരായനവും ദക്ഷിണായനവും നീ യഥാവിധി ഏറ്റു കൊള്ളുക!
ദാഹജലമായി പെയ്തിടാൻ നീ സമുദ്രങ്ങൾ വറ്റിക്കുക!
താപമേൽപ്പിക്കാതെ നീ ജീവനെ കാത്തുകൊള്ളുക!
ഇരുളിലും നീ കൂടെയുണ്ടെന്ന് ആശ്വാസമേകുക..
നീ സൂര്യനാവുക!-
പുഴയായിരുന്നു പണ്ട്..
കരകവിഞ്ഞൊഴുകിയ പുഴ!
എല്ലാ പുഴയുടേയും കഥ പോലെ,
ഇതും മെലിഞ്ഞു മെലിഞ്ഞു പോയി..
ശുഷ്‌കിച്ചു ഹൃദയരക്തം വരണ്ടു പോയി..
ഒഴുക്ക് നിലച്ചെങ്കിലും, പേര് പുഴ തന്നെ!
' പണ്ട് പണ്ട് ഒരു പുഴയായിരുന്നു!'
-
Stay blessed..
These masks of safety, caution and fear will be taken off soon.. Let's hope!
World will see our smiles again.. Let's hope!
But before that,
Smile at yourself..
For being strong, when everything around was so uncertain, insecure and unpredictable..
For being there for yourself, when you felt lonely, tired and hopeless..
For baking, making dalgona, painting, learning new skills, discovering hobbies, staying connected and focusing on blessings..
Smile at yourself for staying healthy, managing home and work from home, for spending time with family and laughing at all the memes and at yourself..
You smiled in spite of tensions, cared in spite of distance, prayed in spite of doubts and believed in goodness!
Smile at yourself.. Now you are the best you can ever become!
Thank you 2020.-
And once again..
Tears were seeping through the fissures of her unhealed heart..
Yet they managed to glisten as twinkle in her lying eyes..
Oh how the world conveniently believes in her fake smile, for they never bothered to care for the bare truth beneath!!-
Rather than waiting for someone to gift you anything, I found the best therapy is to order gifts yourself and forget to track the shipment..
And when the courier arrives at your doorstep, jump in joy and open them with genuine wonder!
"Alas someone gifted me something!!"-
സന്തോഷവും സങ്കടങ്ങളും,
തിരകൾ പോലാർത്തലച്ചു വരുകയും, പോകുകയും തന്നെ ചെയ്യും!-
ഓർമ്മകൾക്കെത്രയോ തവണ ഞാൻ,
മറവിയുടെ തൂക്കുമരണം വിധിച്ചതാ..
മരിച്ചിട്ടും മായാതെ, പ്രേതങ്ങളേപോൽ,
പിന്നെയും ചുറ്റിലും
അലഞ്ഞുകൊണ്ടിരിക്കുന്നു..-
സ്വന്തമാക്കിയില്ല, സ്വന്തമായുമില്ല..
എങ്കിലും ഇടയ്ക്കിടക്കു ഒരേപോലെ മിടിക്കും രണ്ടുള്ളങ്ങളുണ്ട്..
ഓർമ്മമുള്ളുകൾ കൊരുത്തി വലിക്കും കാണാ ചരടുകളിൻ രണ്ടറ്റത്തു കെട്ടിയിട്ട ചുവന്ന പനിനീർപൂക്കൾ..
ഒന്നിലെ ഇതളൊന്നു വാടുമ്പോൾ,
അറിയാതെ മറുവശത്തെ ഇതളൊരെണ്ണം പൊഴിഞ്ഞു വീഴും!-