ആരുമില്ലാത്തവന് ദൈവമുണ്ടെന്നൊരു തോന്നൽ.
നേർച്ചയിടാത്തവന് കൂട്ട് ഞാനില്ലെന്ന് ദൈവവും.-
കോർത്ത് പിടിയ്ക്കാൻ ഒരു കൈയ്യില്ലെങ്കിലെന്താ
ചേർത്ത് പിടിയ്ക്കാൻ ചങ്ക്
അഞ്ചാറുണ്ടല്ലോ-
പ്രണയമായിരുന്നു എനിക്ക് കാറ്റിനോട്, ഒടുവിലെൻ ശ്വാസം കാറ്റിനോടൊത്ത്
ഒളിച്ചോടും വരെ-
നാലു താങ്ങാൽ ഒരു കൂര സൃഷ്ടിച്ച മനുഷ്യൻ, ഇന്നൊരു കൂര തേടി നാലുദിക്കുമോടുന്നു
-
ചൂടാണ്, എന്റെ കണ്ണിലും, കാതിലും.
നിന്നാലെരിഞ്ഞൊരാ തീനാളം
ഇന്നുമെൻ ഹൃദയത്തിൻ
അതിരുകൾ ചുട്ടെരിക്കുമ്പോൾ,
അതിരുകൾ കെട്ടി നീ അതിദൂരം
എന്നിൽ നിന്നകലേക്ക് അകലേക്ക്
ഓടി മറയുമ്പോൾ,
അകമേ മറന്നു ഞാൻ അഗ്നിത്തിരകൾക്ക്
ആത്മസമർപ്പണം ആലപിക്കുമ്പോൾ,
ചൂടാണ് എന്റെ കരളിലും, കാമ്പിലും.
-
Deep down, everyone is frustrated.
Deep down, everyone is alone.
Deep down, it's dark and mutated.
Deep down, for hope, we mourn.-
"A lot can happen over coffee" said mom.
"Like what ? " asked son.
"Like a lot." she winked at Dad.-
How much you resent, hate and envy me, that much I will grow, to make sure that you resent, hate and envy me more.
-
നിദ്രതൻ വാതിലിൽ മുട്ടി വിളിച്ചു നീ
സ്വപ്നം കൊരുത്തെന്‍റെ ചിത്തം നിറച്ചു നീ
മഴവില്ലിൻ ഏഴു വർണങ്ങൾ പകർത്തി നീ
നിറമെന്നിലേകി, ഞാൻ പൂർണനായ് എൻസഖി
വിരിയുന്ന പൂവിന്റെ ഇതളായിരുന്നു നാം
കനിവാർന്നു കഥ നെയ്ത പകലായിരുന്നു നാം
എരിയുന്ന വേനലിൽ തണലായിരുന്നു നാം
മഴയായിരുന്നു നാം, മധുവായിരുന്നു നാം-
തടവറയിലാണ് ഞാൻ,
ഞാൻ തന്നെ സൃഷ്ടിച്ച കാരാഗൃഹത്തിൽ തളർന്നിരിപ്പാണ് ഞാൻ
നിലവിളിയിലാഴ്ന്നു ഞാൻ
നിദ്രതൻ നീല നിശാപുഷ്പം എന്നിൽ വിരിയാഞ്ഞതോർത്തു ഞാൻ-