ഒരു കൂട്ടിൽ 10 പക്ഷി കുഞ്ഞുങ്ങൾ ചേക്കേറി..
അതിലൊരെണ്ണം സുന്ദരി എങ്കിലും
കഴുകൻ ആയിരുന്നു...
ഒരിക്കൽ സുന്ദരി കൂട് മാറി പറന്നു പോയി....
കാലങ്ങൾ നീളവേ ആ കൂട്ടിലെ കുഞ്ഞു പക്ഷിയും
കൂട് മാറി ചേക്കേറി...
ചേക്കേറിയ കൂട്ടിൽ ചിറകുകൾ ബന്ധിച്ചു...
നിർഗുണനായി അവൻ മുദ്ര കുത്തപ്പെട്ടു...
കുഞ്ഞിനെ കണ്ടവേ സുന്ദരി കഴുകനായി മാറിയല്ലോ....
കൊത്തി വലിച്ചിട്ടു കുഞ്ഞു പക്ഷിയെ
പൊട്ടിച്ചിരിച്ചവൾ ആമോദത്താൽ...
മുറിവേറ്റ പക്ഷി കുഞ്ഞ് പിടഞ്ഞു വീണു
ചിറകടിച്ചുയരാൻ കഴിയാത്തവണ്ണം....
മുറിവേറ്റ ചിറകുമായി കുഞ്ഞു പക്ഷി പറക്കവേ...
വീണ്ടും വലിച്ചിട്ടു ചിറക് മുറിച്ചിട്ടു...
മുറിച്ചിട്ട ചിറകുകൾ വാരി എടുത്തവൻ
ചേക്കേറാൻ മറ്റൊരു കൂടിനായി കാത്തിരുന്നു....
വ്യാമൂഢമായ കാത്തിരിപ്പ് ഉപശാന്തി അല്ലെന്നവൻ തിരിച്ചറിഞ്ഞു...
കെട്ടിയ ചിറകുകൾ പൊട്ടിച്ചെറിഞ്ഞവൻ
മുറിവേറ്റ ചിറകുകൾ പരിചരിച്ചു...
പറന്നുയർന്നു അവൻ
കഴുകന്റെ മുന്നിലായി....
ചിതറിയ മുറിവുകൾ ഓർമകളാക്കി....
-
ചില ഇഷ്ടങ്ങൾ
പുറത്തെടുക്കാത്ത
വീഞ്ഞ് കുപ്പി
പോലെ ആണ്......
കാലം കഴിയും തോറും
വീര്യം കൂടികൊണ്ടേ
ഇരിക്കും
ചില ഇഷ്ടങ്ങൾ
പുറത്തേക്ക് എടുത്ത
വീഞ്ഞു കുപ്പി പോലെ ആണ് ..
കുടിക്കുംതോറും
തീർന്നു കൊണ്ടേ ഇരിക്കും
ആ കുപ്പിയിൽ
ശൂന്യത ഇടം പിടിക്കും.........-
എന്റെ പ്രണയത്തിനിപ്പോൾ
വർണങ്ങൾ
നഷ്ടമായിരിക്കുന്നു
വാടിയ പൂക്കളെ പോലെ
നിറവും മണവും
നഷ്ടമായി മരിച്ചു വീഴാൻ
നിൽക്കുന്നു
എന്നാലും തണ്ടിൽ നിന്നും
വേർപെടാൻ ആകാത്ത വിധം
ഞാൻ ബന്ധിക്കപ്പെട്ടു ........
നിറമില്ലാത്ത ലോകത്ത്
നിന്നും നടന്നകന്ന
ഞാൻ ഇപ്പോൾ
വീണ്ടും ആ
ലോകത്തേക്ക്
തിരികെ നടക്കുന്നു....
-
ശരിയാണ്
ഇപ്പോഴും ആ മഴക്ക്
നിന്റെ ഗന്ധം ആണ്
നിന്റെ ഓർമ്മകൾ ആണ്....
ആ ഓർമ്മകൾ
വീഞ്ഞു പോലെ
ലഹരിയായി
എന്നിലാകെ
പടർന്നിരിക്കയാണ്.................-
ഒരു ബന്ധങ്ങളെയും അമിതമായി
വാഴ്ത്തേണ്ട കാര്യം ഇല്ല.
അമിതമായി മഹിമപ്പെടുത്തുന്നത് മൂലം
ഒന്നുകിൽ ആ സ്ഥാനം വഹിക്കുന്ന ആളോ
അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ആളോ
ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നുണ്ട്....-
തെറ്റ് ചെയ്താൽ
ഭർത്താവിന്
ഭാര്യയെ തല്ലാം
എന്നാൽ ഭർത്താവ്
തെറ്റ് ചെയ്താൽ
ഭാര്യ തല്ലിയാൽ
തെറ്റ്
ഒരേ കാര്യം
ലിംഗം മാറിയപ്പോൾ
ശരി തെറ്റുകൾ മാറി
😏😏
-
ജീവിതത്തിൽ ചിലപ്പോൾ
ഒരു കാര്യത്തിന് രണ്ട്
നീതി ഉണ്ടെന്ന്
തോന്നി പോകും.....-
അവരുടെ തമാശകൾ
വർഗ്ഗ-വർണ്ണങ്ങളെ
കളിയാക്കി ആയിരുന്നു..
റേപ്പ് ആയിരുന്നു...
ശരീരപ്രകൃതി ആയിരുന്നു...
അതിനപ്പുറം ചിന്തിക്കാനോ
നിരുപദ്രവപരമായ തമാശകൾ
പറയാനോ അവർക്ക് കഴിഞ്ഞില്ല...
കാരണം ഇതെല്ലാം
തമാശകൾ ആയി
കണക്കാക്കിയ ഒരു ജനത അവർക്കുണ്ടായിരുന്നു......
കാലം മുന്നോട്ട്
പോയപ്പോൾ ചിന്തകളാൽ
പുറകോട്ട് നടന്ന
ഒരു ജനത ആയിരുന്നു അവർ....
-
താല്പര്യം ഉള്ളവൻ
ജനക്കൂട്ടത്തിൽ
ആയാലും ചേർത്ത് നിർത്തും.
താല്പര്യം ഇല്ലെങ്കിൽ
ജനക്കൂട്ടത്തിന്റെ
പേര് പറഞ്ഞു മാറ്റി നിർത്തും.
അങ്ങനെയും ചിലർ....-