I want to cry my eyes out & wash all my sorrows away on your lap.
-
മനസ്സില്‍ എത്തിനോക്കിയിട്ടും വൃഥാ
കാത്തിരുന്ന് വീണുപോയവരും ഏറെ.-
നിന്നെയെനിക്ക് ഒരു ശലഭത്തോട് ഉപമിക്കാനാണിഷ്ടം...
നൈർമല്യത്തിൽ...
മനോഹാരിതയിൽ...
സ്ഥിരോത്സാഹത്തിൽ...
നിറമറ്റ പൂവുകളിൽ പകരുന്ന വർണ്ണപ്പകിട്ടിൽ..
ഞാൻ കണ്ടതിലേറ്റം മോഹനശലഭമാണ് നീ.-
നഷ്ടപ്രണയം ജാലവിദ്യ പഠിപ്പിക്കുമത്രേ.
അവളുമൊത്തുള്ള ഹൃസ്വകാലനിമിഷങ്ങളെ
ഒരു യുഗമായി പെരുപ്പിച്ച്,
ആ വസന്തം പൂത്ത നാളുകളെ,
മനസ്സില്‍ താലോലിക്കുന്ന...
ഓർമ്മയിൽ ഓമനിക്കുന്ന...
ഒരു ഇന്ദ്രജാലം പഠിപ്പിക്കുമത്രേ.-
An year ago in hospital...
I did not die,
but lost my life's breath, You.-
പിന്നാലെ ഓടിത്തളർന്നൊടുവിൽ തോറ്റ് മടങ്ങേണ്ടിവന്നത് നിനക്ക് മാത്രമാണ് പെണ്ണേ...
നിന്റെ ഓർമ്മകൾക്കല്ല...
മൃതിപൂകും നാൾ വരെ നമ്മുടെ പ്രണയപ്പൂക്കാലം
എന്നെ വാരിപ്പുണർന്നു കൊണ്ടിരിക്കും.-
മരിക്കാൻ തുടങ്ങുന്ന പ്രണയത്തിന്റെ ഒടുക്കത്തെ ആളിക്കത്തലല്ല വിരഹം.
മരിക്കാന്‍ മനസ്സില്ലെന്ന പ്രണയത്തിന്റെ വാശിയാണ് വിരഹം.-
തിങ്കളും ആദിത്യനുമറിയാതെ
താരകങ്ങളെ മറഞ്ഞൊരു
ചിത്തിരമുല്ല നില്പുണ്ടായിരുന്നു.
മണ്ണില്‍ മുഖമാഴ്ത്തി നിൽക്കുന്ന
മുല്ലയോട് ഒരിക്കൽ ആകാശത്തെ
രേവതിനക്ഷത്രത്തിന് കൗതുകമായി.
അതിനൊരു താങ്ങാവണമെന്നും
വെയിലേറ്റ് വളരാൻ കൂട്ടാവണമെന്നും
ഉറച്ചവൾ മണ്ണിലിറങ്ങാൻ കൊതിച്ചു.
എന്നാൽ രേവതിതാരകം അറിഞ്ഞില്ല,
ചിത്തിരമുല്ല വളർന്ന തോട്ടത്തിന്റെ
കാവലാളുകൾക്ക്, വാനിലിരുന്ന് അവൾ
പരദേവനെ നമിച്ചത് നിഷിദ്ധമാകുമെന്ന്...-
ഒരു തീൻമേശയ്ക്ക് ചുറ്റിലും പ്രിയപ്പെട്ടവരുടെ പൊട്ടിച്ചിരികൾ നിറയുമ്പോഴും
ഞാനറിയുന്നുണ്ട് നീയില്ലായ്മയുടെ ഒറ്റപ്പെടൽ... നിസ്സഹായത.-