കടൽ കടന്നെത്തുന്നൊരീ കുളിർ കാറ്റിനെൻ ജന്മനാടിൻ സുഗന്ധം....
മോഹപ്രതീക്ഷതൻ വിത്തുപാകി,
എൻ ആത്മാവിൽ തൊട്ടു നീ യാത്രയായ്-
പ്രണയമേ നിന്റെ കപടമുഖം
കാമത്തിനു കിടപ്പറ പങ്കിടുന്നു....
കാറ്റു പിടിച്ചൊരീ കണ്ണീരോർമ്മകൾ
സ്നേഹത്തിന്റെ മരണമൊഴി കുറിക്കുന്നു....-
നിന്റെ അവജ്ഞയുടെ തീൻ മേശക്ക് ചുവട്ടിൽ കാരുണ്യത്തിന്റെ കനിവിനായ് കാത്തിരുന്ന ആ തെരുവുനായയുടെ മൗനവും എന്റെ മുഖവും നീ മറക്കരുത്.
യാത്രയാവുകയാണ്....
മടങ്ങിവരില്ല ഞാൻ!-
മൈലാഞ്ചി പൂക്കുന്ന നാളിൽ നിന്റെ സ്വപ്നങ്ങൾക്ക് മയ്യെഴുതുവാൻ ഒരു മാരിവില്ലിൻ ചിറകേറി ഞാൻ വരും
-
വരികൾ എത്ര മാറ്റിയെഴുതി ഞാൻ... എന്നിട്ടും
കഥ വിരഹവും
ഞാൻ വില്ലനുമായത് എങ്ങനെയാണ്-
ഒരു കടലാസുതോണിയുടെ കൗതുകത്തിനായ് മാത്രം നീ അടർത്തിയ പുസ്തകത്താളുപോൽ എൻ ഹൃദയം...
ഉപേക്ഷിക്കപ്പെട്ടതീ മഴച്ചാറൽ ഏറ്റിട്ടോ നിന്റെ കൗതുകം മാഞ്ഞിട്ടോ...
നിന്നിലേക്ക് നീട്ടിയ കൈകളുമായ് ഇന്നീ കണ്ണീരിൽ കുതിർന്ന് താഴുന്നു ഞാനുമാ കളിവള്ളവും.-
നിലാവത്ത് പൂത്തു നിൽക്കുന്ന വയലറ്റ് പുഷ്പങ്ങളെ കണ്ടിട്ടുണ്ടോ? എന്തൊരു ഭംഗിയാണെന്നോ....
സ്വർഗ്ഗത്തിൽ മണിയറ തീർക്കുന്നവർ.....
സ്വയം മറന്ന് നോക്കി നിന്നുപോകും😍-
നിന്റെ കണ്ണുകൾക്ക് ഒരു കടലിന്റെ ആഴമുണ്ടായിരുന്നു.
എന്റെ കാഴ്ച്ചക്ക് ഒരു കനവിന്റെ ദൂരവും.
ഇന്നെന്റെ ഉമ്മിനീരിൽ ഉപ്പ് ചുവയ്ക്കുന്നു.-
നിന്റെ പ്രണയം ആ തിരയും
എന്റെ ഹൃദയം ഈ തീരവും. കടലുൾവലിഞ്ഞൂ......
കാറ്റിന്റെ വേഗവും കുറഞ്ഞൂ.....
നിന്റെ കാൽപാടുകൾ മാഞ്ഞതറിയാതെ ഇന്നും ഞാനാ കടവത്തു തന്നെ നിൽപ്പൂ സഖീ.....-
പൂർണിമേ മനോഹരീ നീ പൂക്കും പാരിജാതത്തിൻ സൗരഭ്യമോ നിലാവിൽ ഗന്ധർവ്വ മാനസം തേടുന്ന സംഗീതമോ...
-