Jini Salvin  
263 Followers · 351 Following

ഒരു പാലക്കാടൻചാലിശ്ശേരിക്കാരി☺
Joined 23 September 2018


ഒരു പാലക്കാടൻചാലിശ്ശേരിക്കാരി☺
Joined 23 September 2018
18 APR 2020 AT 22:05

തളിരിട്ട ആ കൊമ്പുകളിൽ
ഇടയ്ക്ക് നീ പൂക്കാറുണ്ട്.
ഗുൽമോഹറിനെ പോലെ!

-


20 MAR 2020 AT 8:01

വിധിയ്ക്കുന്നവൻ ദൈവമായാൽ
വിധി നീതിയാകും...

-


18 MAR 2020 AT 10:14

ഒരു നല്ല നാളേയ്ക്കായ്....

മനസ്സിനും, ശരീരത്തിനും
നമുക്ക് ശുദ്ധി വരുത്താം.

ഒരു നല്ല സുപ്രഭാതം 💟

-


17 MAR 2020 AT 19:31

ഒരു കദന കഥ:

ഒരു കഥയില്ലാത്തവൾ
ഒരു കഥയില്ലാതെ
ഒരു കഥയെഴുതി
ഒരു കഥ അതെ
ഒരു നുണ കഥ
ഒരു ഗതിയുമില്ല
പരഗതിയുമില്ല
ഒരോ ഗതികേടുകളേ...

-


14 MAR 2020 AT 20:13




വഴി നീളെ കണ്ണുമായ്
മനസാ സഞ്ചരിച്ച്
എഴുത്തിൻ ദൂതുമായ്
സത്യത്തിൻ പൊരുളായ്
വാക്കാൽപകർന്നീടുന്നു സമൂഹ നന്മക്കായ്!

-


14 MAR 2020 AT 18:34

പുഴയാണ് അമ്മയല്ല:


മക്കളേ... അത് പുഴയാണ്!
അമ്മയല്ല
മാറത്ത് തിമിർക്കരുതേ...
മുട്ടിയുരുമ്മരുതേ..
ആലിംഗനം ചെയ്യരുതേ...
മക്കളെ അത് പുഴയാണ് അമ്മയല്ല.

അവളുടെ കൺമുനകൾ
നിനക്കു നേരെ വീഴരുത്
അവളുടെ സീൽക്കാരങ്ങളിൽ
മയങ്ങുകയും അരുതേ..

അവളുടെ നാഭിയിൽ
അനേകം ചുഴികളുണ്ട്
പിഞ്ചു ശ്വാസങ്ങൾ എത്ര വിഴുങ്ങിയിട്ടും മതിവരാത്തവൾ

മക്കളെ അത് പുഴയാണ്, അമ്മയല്ല

അമ്മയെന്ന നോവറിയാത്തവൾ
നഷ്ടങ്ങളുടെ വേദനയറിയാത്തവൾ
ഇഷ്ടങ്ങൾക്കൊത്ത് ജീവിച്ചവൾ
പ്രാണന്റെ വിരഹവേദന അറിയാത്തവൾ
അതെപുഴയാണവൾ അമ്മയല്ല!

jini salvin


-


14 MAR 2020 AT 13:50


കത്ത്

ഞാനും ദൈവത്തിന്റെ സ്വന്തം നാട്ടിൽ വന്നു. മനുഷ്യദൈവങ്ങളെല്ലാം മാളത്തിൽ കയറി ഒളിച്ചിരിക്കുന്നു. ചുറ്റും നോക്കി രോഗികളെല്ലാം ഐസൊലേഷൻ വാർഡിൽ സന്തോഷത്തിൽ. ഇവിടം എന്റെ പ്രവർത്തനം വിജയിക്കുമെന്ന് തോന്നുന്നില്ല.ആരോഗ്യ പ്രവർത്തകർ അത്രയക്കും ഉത്കൃഷ്ടരായി പ്രവർത്തിക്കുന്നു.. ഇനി വേറെ സ്ഥലം നോക്കേണ്ടി വരും.. മാളത്തിൽ കയറിയാലോ....

എന്ന് കൊറോണ.

-


12 MAR 2020 AT 19:15

അധികകാലം നീണ്ടു നിന്ന
ചൈനയുടെ ഒരു ഉൽപ്പന്നത്തിന്റെ
പേരു പറയൂ...

-


9 MAR 2020 AT 20:10

ആരും ചെല്ലാത്തിടത്തിൽ നി ന്ന്,
ആരും ചെയ്യാത്തിടത്തിൽ നി ന്ന്,
ആരുമല്ലാതിരുന്നിട്ടും ആരോ ആയി ,
ആരിൽ നിന്നും പ്രതീക്ഷിക്കാതെ,
തുടങ്ങി വയ്ക്കണം ,ഒടുക്കങ്ങളാകാതെ,
ചില തുടക്കങ്ങളായ്!

-


1 MAR 2020 AT 18:27

ഭർതൃഹൃദയം:

എത്ര മാത്രം സ്നേഹിച്ചിരുന്നു ഞാൻ, എന്നിട്ട് ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയ വളല്ലേ നീ.. ഒടുക്കം ഇങ്ങനെ തന്നെയാ അവസാനിക്കുക എന്നെ നിക്കറിയാമായിരുന്നു.എന്റെ കാൽപാദങ്ങളിൽ കിടന്നു നീ മാപ്പിരക്കുമ്പോൾ തകരുന്ന എന്റെ ഹൃദയംനിനക്കല്ലാതെ മറ്റാർക്കു നൽകും ഞാൻ.....

-


Fetching Jini Salvin Quotes