ജനനദിവസം കുറേ കുറേ മംഗളങ്ങൾ കിട്ടിയാലും നമ്മൾ കാത്തിരിക്കുന്നവരുടെ ആശംസ കിട്ടിയില്ലെങ്കിൽ ഒരു നൊമ്പരമാണ്.
-
ഏറ്റവും ആദ്യം തന്നെ ജനനദിവസത്തിന്റെ ആശംസ പറയാൻ ഒരാൾ കാത്തിരിക്കുന്നതും ആ ആശംസ കേൾക്കുന്നതും ഒരു ആനന്ദമാണ്.
-
ജനനദിവസം ഒരു സംഭവമായി തോന്നുന്നത് ആരും ആശംസ പറയാൻ ഇല്ലാത്തപ്പോഴാണ്.
-
എന്റെ ഇതുവരെഉള്ള ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയും ചില സമയങ്ങളിൽ ഭീരുവും, ധൈര്യം പകർന്നു കൊടുക്കുന്നതിൽ pro യും തളർത്തുന്നതിലും തളരുന്നതിലും newbie യുമായ .................... ന് എല്ലാവിധ മംഗളങ്ങളും ആത്മാർത്ഥമായി നേരുന്നു. All the best മുത്തേ 🥰😍😘
-
നിങ്ങൾ ചെളി പുരണ്ട കാലുകളുമായാണ് നടക്കുന്നതെങ്കിൽ പിന്നാലെ വരുന്നവർക്ക് നിങ്ങളുടെ ചെളിപാടുകൾ നോക്കി നിങ്ങളെ പിന്തുടരാം. നിങ്ങൾ വൃത്തിയാകാതെ പെർഫ്യൂം അടിച്ചാണ് നടക്കുന്നതെങ്കിൽ നിങ്ങളുടെ വൃത്തികെട്ട സുഗന്ധം തേടി പിന്നാലെ വരാം. എന്നാൽ നിങ്ങൾ കുളിച്ചു വൃത്തിയായി പെർഫ്യൂം അടിച്ചാൽ അതിന്റെ മനോഹരമായ സുഗന്ധത്തിന്റെ പുറകെ വന്നു നിങ്ങളെ കണ്ടെത്താം.
എങ്ങനെയാണ് പിന്നാലെ വരുന്നവർ നിങ്ങളെ കണ്ടെത്തേണ്ടത് എന്ന് തീരുമാനിക്കാനുള്ള പരിപൂർണ്ണ അവകാശം നിങ്ങളുടേത് മാത്രമാണ്.
അതായത് പിൻഗാമികൾ അവരുടെ കണ്ണുകൾ അടച്ചാണ് വരുന്നതെങ്കിൽ പോലും നിങ്ങളുടെ മാർഗം കണ്ടുപിടിക്കാൻ യാതൊരു പ്രയാസവും അവർക്ക് ഇല്ലാന്ന് അർത്ഥം.-
സ്നേഹത്തിൻറെ മാന്ത്രികശക്തിയാണ് ചിലപ്പോൾ അതിനെ കാണാനും ചിലപ്പോൾ അതിനെ കാണാതിരിക്കാനും സാധിക്കുമെന്നത്.
-
മനസ്സിലാകുന്നുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് കേൾക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക്...
ഉണ്ട് എന്ന ഉത്തരത്തിൽ നിന്ന് ഉണ്ട്, ഇല്ല എന്ന രണ്ട് ശരികളിലേക്ക്...-
എന്നെക്കൊണ്ട് നിനക്ക് എന്താണ് ആവശ്യമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ നിനക്ക് അത് നന്നായി അറിയാമായിരുന്നു. അതും ഞാൻ അറിഞ്ഞില്ല.
-
പെട്ടെന്നു ജീവിതത്തിൽ കേറി വന്നിട്ടു പോകുന്ന ചിലർ പലതും പറയാതെ പറയുന്നുണ്ട്.
-