വെറുപ്പ് ഇഷ്ടത്തിനോട് ചോദിച്ചു. നിനക്കു എന്താ സുഖം. എല്ലാവർക്കും നിന്നോട് ഇഷ്ടം അല്ലെ എന്ന്. അപ്പൊ ഇഷ്ടം പറഞ്ഞു. നിനക്കു അങ്ങനെ തോന്നിയോ? അത് വെറുതെ തോന്നുന്നത. ഇഷ്ടം കൂടിയാലും കുഴപ്പം ആണ്. കുറഞ്ഞാലും കുഴപ്പം ആണ്. കൂടിയാൽ അതിനു പുറകെ പ്രശ്നം ഉണ്ടാകും. അവസാനം അത് നിന്റെ അടുത്ത് എത്തും. കുറഞ്ഞാലും നിന്റെ അടുത്ത് തന്നെ അല്ലെ എത്തുന്നേ. ഇനി പറ. എനിക്കു സുഖം ആണോ. നിന്നെ ക്കാൾ കഷ്ടം അല്ലെ എന്റെ ജീവിതം?
അവന്റെ പറച്ചിൽ കേട്ട് വെറുപ്പ് വെറുതെ അവനെത്തന്നെ വെറുത്തു പോയ്.
-
Jaya V S
0 Followers · 2 Following
Joined 10 December 2024
13 DEC 2024 AT 19:41
10 DEC 2024 AT 17:18
*ഗുരു വചനം *
"വാക്കുകൾ കൊണ്ടല്ല, മറിച് ഹൃദയം കൊണ്ടാണ് സ്നേഹിക്കേണ്ടത്, ഒരാളെ ചേർത്ത് പിടിക്കേണ്ടത്. എങ്കിലേ സ്നേഹം പൂർണ്ണമാകൂ, സ്‌നേഹത്തിനു ഭംഗി ഉണ്ടാകൂ "
ഈ വാക്കുകൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ ഞാൻ അയലത്തെ ചേട്ടനെ ഹൃദയം കൊണ്ട് ചേർത്ത് പിടിച്ചു. അപ്പൊ ന്റെ വീട്ടുകാരും, വിവരം ഇല്ലാത്ത നാട്ടുകാരും പറയുവാ അത് അവിഹിതം ആണെന്ന്. നിങ്ങൾ തന്നെ പറ. ഞാൻ എന്ത് തെറ്റാ ചെയ്തത്. ഗുരുജി പറഞ്ഞത് അനുസരിച്ച അല്ലെ ഉള്ളൂ. അപ്പോ ഗുരുവചനം പിന്തുടരണ്ടേ 🤔
-