ജീവിതം
വായിക്കും വരെ വെളിച്ചവും
വായന തീർന്നാൽ ഇരുട്ടും-
ഞങ്ങളെക്കാൾ നന്നായി ചോരകുടിക്കുന്നവർ നിങ്ങൾക്കിടയിൽ ഉള്ളപ്പോൾ ഞങ്ങളെ എന്തിന് കൊല്ലണം എന്ന് ഗൗരവത്തിൽ ചോദിക്കുന്നു
കൊതുക്-
മറ്റുള്ളവരിൽ അസൂയ ജനിക്കുമ്പോൾ ഒരു യുദ്ധം തുടങ്ങുന്നു എന്ന് നാം കണക്കാക്കണം...
-
ഈ മഞ്ഞിൻ കൂട്ടിൽ നിന്നും .......
ഈ വേനൽ പുഴയിൽ നിന്നും .....
തിരമാലകൾ പോലെ ഞാനെത്തും
നിന്നിലേയ്ക്ക് ......
അന്ന് നീയീ ചൂടിൽ വാടരുത് ......
മഞ്ഞിൽ ഉറയരുത് .......
എനിയ്ക്കൊപ്പം തിരയായി
കടലിലേയ്ക്ക് .......
ആഴത്തിലേയ്ക്ക്
നീയും പോന്നേക്കണം .......
-
ഞാനീ എഴുതിക്കൂട്ടിയതെല്ലാം നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരം കുറക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു ...!!!
-
ജീവിച്ചിരിക്കുന്ന മൃതദേഹങ്ങൾ കണ്ടിട്ടുണ്ടോ?
മരിച്ചു കിടക്കുന്നവർ പ്രതികരിക്കില്ലാന്നു മനസ്സിലാക്കി സ്നേഹിച്ചവരാണ് അവർ...-
പ്രിയപ്പെട്ട ഡിസംബർ..
യാത്രപറഞ്ഞിറങ്ങിയ നിനക്കു തരാൻ എന്റെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല..
അതു തന്നെയായിരുന്നൂ നിന്റെ യാത്രാമൊഴികളോടുളള എന്റെ നിസംഗമായ മൗനം.എന്റെ പ്രണയ സൗഗന്ധികങ്ങളിലൂടെ ഇതളറ്റു വീണകിടന്ന സ്വപ്നപദങ്ങളിലൂടെ നീ നടന്നു പോയപ്പോൾ എന്നെ മാത്രം നീ കാണാതെ പോയി.
പരഭവമില്ലെനിക്ക്.നിശബ്ദമായ വിധേയത്ത്വം മാത്രം..
ചിറകടിച്ചുയരാൻ വിതുമ്പിയ പ്രണയത്തിൻറ തൂവൽ മുനകൊണ്ടെപ്പൊഴോ ഹൃദയം മുറിഞ്ഞപ്പൊഴും,
ഹൃദയ മുനമ്പുകളിൽ പൊടിഞ്ഞുനിന്ന രക്തകണങ്ങളിൽ നീ വന്നു തൊട്ടുതലോടി നടന്നുപോവുമെന്നോർത്തു ഞാൻ കാത്തു നിന്നപ്പൊഴും എന്റെ ഡിസംബർ.. നീന്നെയോർത്താണു ഞാനേറെ വിലപിച്ചത്.
പാൽ ചുരത്തിയ അമ്മയുടെ മുലകണ്ണുകളിൽ വിഷം പുരട്ടിയ അധാർമ്മികമായ കാലത്തിനൊപ്പം. തളിരിട്ടുനിൽക്കുന്ന നിഷ്കളങ്കമായ ശൈശവതയിലേക്ക് ബീജം വിസർജിക്കുന്ന കിരാതമായ മാനുഷികതകൾക്കൊപ്പം. എന്തിനാണു നീ പിറകെ നടന്നത്..!
നിനക്കു മുന്നിൽ നടന്നു പോകാമായിരുന്നില്ലേ?
ഒന്നുമറിയാൻ നിൽക്കാതെ ....
ഒന്നും കാണാൻ നിൽക്കാതെ ....
ഞാൻ പ്രാർത്ഥിക്കുകയാണ്..
ഇനിയൊരിക്കൽ നീ യാത്ര പറയുമ്പോൾ നിന്നെയോർത്ത് എന്റെയോ എന്നെയോർത്ത് നിന്റെയോ മിഴികൾ നിറയാതിരിക്കട്ടെ ....
ഗുഡ്ബൈ ഡിസംബർ...
&
പുതുവത്സരാശംസകൾ-
പ്രണയകാവ്യം രചിക്കാൻ തൂലികയിൽ നിറക്കേണ്ടത് മഷിയല്ല നമ്മുടെ ചുടുചോരയാണ്...
-