Jamal Anthoorathodi  
2 Followers · 2 Following

Joined 29 October 2019


Joined 29 October 2019
6 MAY 2020 AT 21:18

ഒട്ടിയ വയറും,കാലിയായ പോക്കറ്റും,
തകർന്നു പോയൊരു ഹൃദയവും,
പഠിപ്പിച്ചയത്ര പാഠങ്ങളൊന്നും
ജീവിതത്തിൽ,
ഒരു യൂണിവേഴ്സിറ്റിയും
പഠിപ്പിച്ചിട്ടുണ്ടാകില്ല!

-


2 MAY 2020 AT 8:49

യാത്രക്കാരെ!
ഇരുട്ടു നിറഞ്ഞ
ഈ തുരങ്കവഴിക്കപ്പുറം
വെളിച്ചത്തിൻ്റെ ഒരു താഴ് വര
പൂത്തുനിൽക്കുന്നുണ്ട്!
ഈ വഴിയിലൂടെ നാം നടക്കണമെന്നത്
നമ്മുടെ ഒരു നിയോഗമാണ്.
തളർന്നാലും യാത്ര തുടരുക!

-


2 MAY 2020 AT 7:27

എന്നോട് മിണ്ടാതെ നീയും
നിന്നോട് മിണ്ടാതെ ഞാനും.
ഒടുവിൽ
നമ്മോട് മിണ്ടാതെ
സ്നേഹം പടിയിറങ്ങിപ്പോയതും
നാം കണ്ടില്ല.
നമ്മൾ കണ്ടതത്രയും
നമ്മുടെ വാശികൾ മാത്രം!

-


2 MAY 2020 AT 6:29

പൊട്ടിയ കണ്ണാടി ശിൽപം പോലെ
പിന്നാമ്പുറത്ത് കിടപ്പുണ്ട്
ആർക്കും വേണ്ടാത്ത
എൻ്റെ കുറേ സ്വപ്നങ്ങൾ !

-


2 MAY 2020 AT 5:38

പ്രകൃതി കാർക്കശ്യമുള്ള
ഒരു അധ്യാപകനാണ്,
പാഠങ്ങൾ ഒന്നും പഠിക്കാത്തവരെ
ഒരു 'പാഠം' പഠിപ്പിച്ചിട്ടേ
അടുത്തതിലേക്ക് പോകൂ.
ദൈവത്തിൻ്റെ ക്ലാസിലെ
മന്ദബുദ്ധിയായ വിദ്യാർത്ഥിയാണ്
മനുഷ്യൻ,
അടിയെത്ര കിട്ടിയാലും
ഒന്നും പഠിക്കാത്തവൻ!

-


30 APR 2020 AT 8:57

ചെയ്ത ഹജ്ജിനേക്കാൾ
ശ്രേഷ്ഠമായ ചില ഹജ്ജുകളുണ്ട്;
ചെയ്യപ്പെടാതെ പോയ
മനോഹരമായ ഹജ്ജുകൾ!
ദൈവത്തിൻ്റെ കിത്താബിൽ,
സ്വീകരിക്കപ്പെട്ട ഹജ്ജുകളുടെ
പട്ടികയിൽ ആദ്യം ഇടം പിടിക്കുന്നവ!

-


29 APR 2020 AT 19:41

മുമ്പൊക്കെ ആശയ വിനിമയത്തിൽ
പറയാത്തതു കുടി കേൾക്കാൻ
നമുക്ക് കഴിഞ്ഞിരുന്നു.
ഇന്ന്,
പറയുന്നത് പോലും
ആത്മാർത്ഥമായൊന്ന് കേൾക്കാൻ
എത്ര പേർക്ക് കഴിയുന്നു!

-


29 APR 2020 AT 7:59

പാവം രാം ദേവ്ജി,
ശരിക്കും വിഷമാസനത്തിലായിരുന്നു!
അല്ലേലും ഈ മിഡിൽ ക്ലാസ്
വലിയ അഭിമാനികളാണ്,
അകത്ത് എത്ര ദാരിദ്യമുണ്ടെങ്കിലും
പുറത്ത് കാണിക്കാറില്ല.
ബട്ട്, ഡീസൻ്റ് ഫെല്ലോസ്!
വജ്ര വ്യാപാരികൾ - തട്ടുകടകളിൽ
ചെറിയ കല്ലുകൾ വിൽക്കുന്നവർ -
പുവർ ഫെല്ലോസ്, ദരിദ്രവാസികൾ !
ഇവരെയൊക്കെയല്ലേ ബാങ്കുകൾ
ശരിക്കും സഹായിക്കേണ്ടത്?
ദെൻ, വൈ ദിസ് ബ്ളഡി ജലസി ?

-


26 APR 2020 AT 14:14

റമദാൻ മഴ!

ലാസ്യ മഴ!

ആലസ്യ മഴ!

ആശ്വാസമഴ!

ആനന്ദ മഴ!

-


26 APR 2020 AT 14:10

റമദാൻ മഴ
ആശ്വാസമഴ

-


Fetching Jamal Anthoorathodi Quotes