കാറ്റൊഴിഞ്ഞ കടൽ പോലാകും
ചില നേരം ഒറ്റപ്പെടുന്ന ഞാൻ....
ഓർക്കാറുണ്ട് ഞാനപ്പോൾ
എന്നിൽ തിരകൾ
നിവർത്തിക്കുടഞ്ഞ് നീ
നിറഞ്ഞു കിടന്നതിന്റെ ആഴം.....-
രാത്രി ആകാശത്ത് വിരിയുന്ന മിന്നാമിനുങ്ങുകളെ
ഓർമ്മകളോടൊന്നും ചോദിക്കാതെ
നിനക്ക് ഒസ്യത്തെഴുതിയത് ആരാവും ?-
Love is a sanctuary of wonders
where every species and answers
yearn to be one.-
Whatever be the love;
But each love failure
Will be a demise
You'll be alone
To do the cremation-
പുഴ എന്നൊക്കെ
ആരോ തെറ്റിദ്ധരിച്ചതാണ്.
മൺസൂൺ മേഘങ്ങളെ തെളിച്ച്
നീ വരുന്നതും കാത്ത്
ഒരു നിലവിളിക്കൊപ്പം
കുഴിയിൽ വീണ്
നിലച്ചു പോയ
ഒഴുക്കാണ് ഞാൻ.
നീയുണ്ടെങ്കിൽ
ഞാനൊരു കടലാണെന്ന്
ആർക്കാണ് അറിയാത്തത്?!-
നീ നീന്തുന്ന ഒരു കടലാണ്
എന്റെയുള്ളിൽ ആർത്തിരമ്പുന്നത്
നിന്റെ മീൻചാട്ടങ്ങൾ നിറഞ്ഞ ഉൾക്കടൽ
ആകാശമെന്ന ഒരോർമ്മയുമായി
തീരത്തെ വാരിപ്പുണരാൻ തുനിയവേ
ഒരു ചുണ്ടെന്റെ നെറ്റിയിൽ ആഞ്ഞ് നീന്തുന്നു.
അപ്പൂപ്പൻ താടികൾ പോലെ
നീർക്കുമിളകളെ പുറത്തേക്കൂതുന്ന
ചെകിളപ്പൂക്കളുമായി നീ
ഒരു സ്വപ്നത്തിന് ഉടൽ നൽകി
ആകാശത്തിന്റെ പകർപ്പായ
ജലത്തിലേക്ക് അതിനെയാഴ്ത്തുന്നു.-
രാത്രിയുടെ
നീലിച്ച ചിറകുകളിൽ
നിൻ്റെ പേരെഴുതി
സ്വപ്നങ്ങൾ
കണ്ണ് പൊത്തിക്കളിക്കുന്ന
ആകാശമുറ്റത്തേക്ക്
ഞാൻ പറഞ്ഞയക്കുന്നു.-
Your seashells are
But the love letters
On my drying up dunes...!!-
നിന്നെ നനയുന്ന ഞാൻ
വിരലറ്റങ്ങളിലെ തിര
പതഞ്ഞങ്ങനെ ഒരു കടലാവും.
എന്നിലെ ഇരമ്പങ്ങളെയൊക്കെ
നീയെന്നു പകർത്തും.
പ്രണയത്തിലായ നാവികൻ്റെ
കനവുകൾ കയറ്റിയ
പത്തേമാരികളെ നീയല്ലാതെ
മറ്റാര് ചുഴികെട്ടി വന്യമായി
ആഴങ്ങളിലേക്ക് വലിച്ചെടുക്കും ?!-
From being attracted to you
As to evolve as stardust
How rush are
My tepid kisses
To burn as meteors.-