Hashida Haris   (Hashi_Shanu)
227 Followers · 189 Following

In search of happiness
Joined 24 April 2019


In search of happiness
Joined 24 April 2019
9 NOV 2020 AT 22:13

Stay one step back always
One day they will need you.
But then do not be a saint
Be a real man..... Just ignore!!!!

-


19 FEB 2020 AT 19:10

നിങ്ങള് പറഞ്ഞ പോലെ
ലോകത്തിന്ന് സർവർക്കും
പരമരസികൻ വരട്ടുചൊറിയാണ്..
പക്ഷെ, ചിലർക്ക് സ്വന്തം ചൊറിയിൽ മാന്തുന്നതിനേക്കാൾ ആനന്ദം കിട്ടുന്നത്
മറ്റുള്ളവരെ ചൊറിയുമ്പോളാണെന്നു മാത്രം...

-


7 JAN 2020 AT 21:21

ആദ്യത്തെ രണ്ടുപേരും പറഞ്ഞത്
അത്രമേൽ സ്നേഹിക്കയാൽ
ഞാൻ നിന്നോളം ചെറുതാകാമെന്നാണ്!!
അവസാനത്തവൻ പറഞ്ഞതാകട്ടെ...
നമുക്കൊന്നിച്ച് ആകാശം മുട്ടേ
വളരാമെന്നും....!!

-


29 DEC 2019 AT 23:29

നിറയുന്ന കണ്ണുകളുടെ അവകാശികളനുസരിച്ച്
കണ്ണീരിന്റെ വിലയിടിയുന്നുണ്ട്...

-


29 DEC 2019 AT 20:20

മിണ്ടിക്കൊണ്ടിരുന്ന് വിലകളയുന്നതിനേക്കാൾ നല്ലത്
മിണ്ടാതിരുന്ന് സ്നേഹിക്കുന്നതാണ്!!!

-


16 DEC 2019 AT 19:21

പട്ടം...!!
തന്റെ ചരട് ഭദ്രമായി ഏൽപ്പിക്കാൻ
പ്രാണനാഥന്റെ കയ്യും
കൺതുറന്ന് കണ്ട സ്വപ്നത്തിലെ
നീണ്ടു പരന്ന ആകാശവും
അങ്ങനെ പാറിപ്പറന്നു നടക്കാൻ
സ്വാതന്ത്ര്യത്തിന്റെ ചിറകു മുളച്ചതിന്റെ
ആഹ്ലാദത്തിലായിരുന്നവൾ...

-


11 DEC 2019 AT 21:36

ചുവന്ന അടിയൊഴുക്കിനെ,
പുഴപ്പെണ്ണിന്റെ ഉള്ളിലെ
എരിയുന്ന കനലിന്റെ വ്യാപ്തി അറിയൂ..
തീരത്തിരുന്നു നീ കല്ലെറിയുമ്പോൾ
വെറുമൊരു കുമിളയായ് പ്രതിഷേധിക്കാനുള്ള
ശക്തിയുണ്ടാ തീയ്ക്ക്..

-


27 NOV 2019 AT 15:58

പാലിക്കാൻ കഴിയാതെപോയ വാക്കുകൾ ഓർത്തെടുക്കാൻ ശ്രമിച്ച്
ഉറങ്ങാൻ മറന്നു പോകാറുണ്ട്

-


28 OCT 2019 AT 23:11

ഒരിക്കലും അവളുടെ കണ്ണു നിറക്കില്ലെന്നുളള
അവന്റെ നിലപാട്
പലപ്പോഴും പൊട്ടിക്കരഞ്ഞു തീർക്കാനുള്ള
അവളുടെ അവകാശത്തെ ഇല്ലാതാക്കുന്നുണ്ട്

-


30 SEP 2019 AT 21:20

ചില ഒറ്റപ്പെടലുകൾ അങ്ങനെയാണ്....
ഒറ്റപ്പെടുത്തുന്നവരെയും
ഒറ്റപ്പെടുന്നവരെയും
കുറ്റപ്പെടുത്താൻ കഴിയില്ല

-


Fetching Hashida Haris Quotes