23 MAY 2019 AT 20:06


തെറ്റ്... ശരി... തികച്ചും ആപേക്ഷികമായ രണ്ടു ഘടകങ്ങൾ... നമ്മളെ അടുത്തറിയാവുന്നവർക്കു മാത്രമേ അതിന്റെ പൂർണ്ണതയെ ഉൾക്കൊള്ളാൻ ചിലപ്പോൾ സാധിച്ചെന്നു വരൂ ... അല്ലാത്തവർക്ക് വിപരീത ദിശയിൽ ചിന്തിക്കാനായിരിക്കും താല്പര്യം ... എനിയ്ക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക് ചിലപ്പോൾ തെറ്റാകാം... പക്ഷേ അതിനെ ന്യായീകരിക്കാനോ ബോധ്യപ്പെടുത്താനോ പോകേണ്ടതില്ല...
എന്റെ മനസ്സിന്റെ ഒരു തീരുമാനം... അതു ചിലപ്പോൾ എന്റേതു മാത്രമാകാം ... എന്റെ ഹൃദയത്തിനു മാത്രം അറിയാവുന്നതാവാം...
അതിലെ നന്മയും ഉദ്ദേശവും സത്യവും അതും ആപേക്ഷികമായി തന്നെ നിലനിൽക്കട്ടെ ...

- ഹരീഷ് G