ഇടനെഞ്ചിൽ തൂമഞ്ഞായ് പൊഴിയുന്നു നീ ...
ഇടറുന്ന മിഴിയോരം തഴുകുന്നു നീ ...
ഇനിയെൻ്റെ ജന്മത്തിൻ പൊരുളാണു നീ...
ഇഴനെയ്ത സ്വപ്നത്തിൻ നേർക്കാഴ്ച്ച നീ...-
"ഒന്നിനും പരിഹാരമാകാത്ത ഒരു അവസാനമാണ് ആത്മഹത്യ ...
ഒരു നിമിഷത്തെ തോന്നലിൻ്റെ ചിലന്തി വലയിൽ കുടുങ്ങി പോകുന്നവർ"-
എലിയുടെ പുറകേ ഓടി തളർന്ന് പിടിക്കാൻ പറ്റാതായപ്പോൾ പൂച്ച അടവൊന്നു മാറ്റി... ഹേയ് എലിപ്പെണ്ണേ.... കൊന്നു തിന്നാനല്ല നിന്റെ പുറകേ ഓടുന്നത്... ക്ലോസ് റേഞ്ചിൽ നിന്റെ പുഞ്ചിരി ഒന്നു കാണാനാ.... 😃
-
മറവിയിലേയ്ക്കൊരു യാത്ര പോകണം,
ഓർമ്മകളിലൂടെ തിരിച്ചു വരാൻ മാത്രം...-
മൗനം
..........
ഹൃദയമാം വീണയിൽ നിൻ വിരൽ തഴുകാതെ
തേങ്ങുന്നു സാന്ദ്രമാം മൗനം...
മൊഴികളിൽ നോവിൻ്റെ നിഴൽ വീണ വേളയിൽ
തെളിയുന്നിതാർദ്രമാം മൗനം...
നിന്നെക്കുറിച്ചുള്ളൊരോർമ്മതൻ
പാട്ടിൻ്റെ വരികളിൽ പടരുന്നു മൗനം...
നീയെന്ന വാക്കിലേക്കെത്തുവാനുള്ളൊരെൻ
മനസ്സിൻ്റെ ദൂരവും മൗനം...
പിരിയുവാനരുതാതെ പിടയുന്ന മിഴികളിൽ നിറയുന്നു നനവാർന്ന മൗനം...
പാതിയും പിന്നിട്ട വഴിയിൽ നിഴലായ്
പിൻതുടരുന്നതും മൗനം
ഒടുവിൽ ഉണരാതുറങ്ങുവാൻ പ്രാണനെ പതിയെ പുണരുന്നു മൗനം...-
എന്താണീ 130 കോടി...
എന്താണിപ്പോൾ അതിൽ ഞാനും നിങ്ങളുമൊക്കെയുണ്ടോ എന്ന തർക്കം ഉടലെടുത്തത്...
ഈ 130 കോടിയിൽ എത്ര പേർ പട്ടിണിയുടെ തീവ്രത അറിയുന്നെണ്ടറിയുമോ? എത്ര പേർ വീടില്ലാതെ തെരുവിൽ അലയുന്നുണ്ടെന്നറിയുമോ? എത്ര അനാഥരുണ്ടെന്നറിയുമോ? എത്ര പേർ മാനസികവും ശാരീരികവുമായി പീടിപ്പിക്കപ്പെടുന്നുണ്ടെന്നറിയുമോ ?.. ഇതൊന്നും വേണ്ട... ഇതിലെത്ര പേർക്ക് കൊറോണ ഉണ്ടെന്നറിയുമോ?.
എവിടെ !!!... ദൈവത്തിനു പോലും ഇതൊന്നും നിശ്ചയമില്ല ....
പിന്നെയല്ലേ ദൈവത്തേയും ഈ ജനങ്ങളേയും പരിപാലിയ്ക്കാൻ ശ്രമിക്കുന്നവർക്ക്...-
ചില പിണക്കങ്ങളുടെ കാരണം തേടി പോകുമ്പോൾ ആണ് അറിയുന്നത് സ്നേഹം ഇനിയും എത്രയോ ബാക്കി ഉണ്ടെന്ന്... മറവി എന്നത് എത്രയോ അകലെ ആണെന്ന്... പരസ്പരം അറിയാതെ എത്രയോ വട്ടം കണ്ടതാണെന്നും കേട്ടതാണെന്നും....
പ്രണയത്തിന്റെ ആദ്യ മഞ്ഞുതുള്ളി വീണ ഇതളുകൾ ഇപ്പോളും വാടിയിട്ടില്ലെന്ന്...
അവഗണനയുടെയും മൗനത്തിന്റെയും അപ്പുറത്ത് ഒരു പുഞ്ചിരി മാത്രമെങ്കിലും ആശിക്കുന്ന ഒരു മനസ്സുണ്ടെന്ന്...
അവസ്ഥാന്തരങ്ങൾ l ഹരീഷ് G-
നമ്മളിൽ നിന്ന് "നീയും" "ഞാനും" വേർതിരിക്കപ്പെടുന്ന ആ നിമിഷം ... പരസ്പരം കണ്ണുകളിൽ നമ്മളെ കാണാൻ കഴിയാത്ത വിധം കാഴ്ചയിൽ ഇരുട്ടു മൂടുന്ന ആ നിമിഷം ... മൗനത്തിൻ്റെ വിലങ്ങു ഭേദിക്കാൻ വാക്കുകൾ അപര്യാപ്തമാകുന്ന ആ നിമിഷം ... ജാലകവാതിലിനപ്പുറം പെയ്യുന്ന മഴയിൽ നമ്മളിൽ പ്രണയം വിടരാതെ പോകുന്ന ആ നിമിഷം ... അങ്ങനെ ഒരു നിമിഷമുണ്ടെങ്കിൽ അതിനൊരു മാത്ര മുൻപ് എനിയ്ക്ക് ഇല്ലാതാകണം ...
അവസ്ഥാന്തരങ്ങൾ | ഹരീഷ്.G.-
ഒരാൾ മറ്റൊരാളുടെ ഭ്രാന്തിനെ തിരിച്ചറിയുകയും അയാൾ ആ ഭ്രാന്തിലേയ്ക്ക് സ്വയം വഴുതി വീഴുകയും പിന്നീട് ഭ്രാന്തുള്ള രണ്ടു മനസ്സുകൾ തമ്മിൽ പരസ്പരം സംസാരിക്കുകയും ചെയ്യുമ്പോളാണ് ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പിറക്കുന്നത്... അത് അത്രമേൽ മനോഹരവുമാണ്...
-
പരസ്പരം കണ്ണീരൊപ്പുന്ന തൂവാലയാകാൻ കഴിയാതെ കൈകോർത്ത് എത്ര ദൂരം നടന്നാലും... എത്ര അടുത്താലും ... ഹൃദയങ്ങൾക്കിടയിൽ എവിടെയോ അറിയാതെ ഒരു അകലം സൃഷ്ടിക്കപ്പെടും...
-