നിദ്ര - കവിത - ടി.കെ.ഹരിദാസൻ -
നിദ്ര രാത്രിയുടെ
കൂരിരുളെങ്ങും
നിദ്രയുടെ സുഖ
സുഷുപ്തിയിൽ
എല്ലാം ലയിച്ച്
മയങ്ങുകയാണ്!
എന്നാൽ എല്ലാം
സൃഷ്ടിച്ചവൻ മാത്രം
ഉറങ്ങാതെ എല്ലാം
കണ്ടും നിയന്ത്രിച്ചും
ജാഗ്രതാവസ്ഥയിലാണ്
പടച്ചവനെ നിന്റെ ആ
അവസ്ഥയെ ഒരു നോക്ക്
കാണുവാൻ ഞാൻ എന്ത്
ത്യാഗമാണ് ചെയ്യേണ്ടത്?- ടി.കെ.ഹരിദാസൻ
6 APR 2019 AT 3:31