Haridasan TK   (ടി.കെ.ഹരിദാസൻ)
33 Followers · 11 Following

Haridasan TK Wayanad District Kerala India.
Joined 3 September 2018


Haridasan TK Wayanad District Kerala India.
Joined 3 September 2018
12 MAY AT 17:20

യുദ്ധം കവിത
ടി.കെ.ഹരിദാസൻ
തങ്ങളേക്കാൾ
പ്രാപ്തിയുള്ളവരോട്
യുദ്ധത്തിന് പോകരുത്
പോയാൽ കഷ്ട നഷ്ടങ്ങൾ
മാത്രം ബാക്കി !
പാക്കിസ്ഥാൻ ലോകത്തിന്
നൽകിയ പാഠം.

-


10 MAY AT 23:57

കരാർ ലംഘനം
കവിത ടി.കെ.ഹരിദാസൻ
ഒത്ത് തീർപ്പിന് ശേഷം
അതിർത്തിയിൽ വന്ന്
വെടിവെപ്പ് നടത്തുന്ന
പാക്കിസ്ഥാൻ നാണം
കെട്ട കളി നടത്തുന്നു!
തീവ്രവാദികൾക്ക് ഒരു
വിവരവും കൊടുത്തില്ലെ?

-


9 MAY AT 22:09

മനുഷ്യത്വം ഇല്ലാത്തവർ
കവിത ടി.കെ.ഹരിദാസൻ
അതിർത്തികളിൽ
പതിയിരുന്ന് ഇരുളിൽ
ഡ്രോൺ ഉപയോഗിക്കുന്ന
അക്രമമഴിച്ച് വിടുന്ന രാജ്യം !
ഭാരതത്തിന് നീതിയും
ധാർമ്മികതയുമുണ്ടെന്ന്
ഓർക്കുക.

-


8 MAY AT 1:13

കാശ്മീർ : കവിത: ടി.കെ.ഹരിദാസൻ
ചോര ചിന്താൻ
വെറിപൂണ്ടവർ
മറഞ്ഞിരിക്കുന്നു
ഒളിത്താവളങ്ങളിൽ !
തീവ്രവാദികളെ
പോറ്റിവളർത്തുന്നു
പാക്കിസ്ഥാൻ!

-


21 FEB 2022 AT 17:31

മനുഷ്യത്വം - കവിത
എന്തും എങ്ങിനെയും നേടുക !
നീതിയൊ; സത്യസന്ധതയൊ
ഒന്നും അവന് ബാധകമല്ല;
മനുഷ്യൻ എന്ന നാമത്തെ
വികൃതമാക്കി മൃഗീയതയെ വളർത്തി
ജീവിക്കുന്നവൻ!അവനിലെമനുഷ്യത്വം എവിടെയാണ്?

-


14 FEB 2022 AT 17:47

പ്രണയ ദിനം - കവിത
പ്രണയികളുടെ പ്രണയത്തിൻ
തുടിപ്പുകളെങ്ങും കണ്ടില്ല!
ഉള്ളിൽ നഷ്ടപ്രണയത്തിൻ
നോവ് തീക്കനലായ് എരിയുന്നതിനാലാവാം പ്രണയികൾ
മൗനികളായത്.....!!

-


30 JAN 2022 AT 16:14

രക്ത സാക്ഷിത്വം - കവിത
സ്വാതന്ത്ര്യത്തിന് വേണ്ടി
ചുക്കാൻ പിടിച്ച മഹാത്മാവ്;
പകരം ചുടുചോര വീഴ്ത്തി
ക്കൊന്ന അനുകമ്പയറ്റവർ!
നിരായുധനായി നിന്ന് ബ്രിട്ടീഷ്
കാരോട് പടപൊരുതിയതിന്
പകരം നൽകിയതൊ സ്വരക്തം !

-


28 JAN 2022 AT 13:14

ആയുസ്സിൻ്റെ പുസ്തകം - കവിത
ഇതൾ പൊഴിയും പോലെ
ആയുസ്സിൻ പുസ്തക
ത്താളുകളാണോരോ ദിനവും
കാത്തു നിൽക്കില്ല ആരെയും
ഒരുനാളുമൊരാളേയും കാലം!
പൂവിതൾ പൊഴിയും പോലെ
കൊഴിഞ്ഞ് പോകയാണോരോ
ദിനവുമെന്നോർക്ക നാം.

-


27 JAN 2022 AT 15:07

കാവ്യാംബരം - കവിത
ആകാശത്തിൻ്റെ
വർണ്ണങ്ങൾ പോലെ
വാക്കുകൾ കൊണ്ട്
വിസ്മയം തീർക്കുന്ന
ഒരു കൂട്ടായ്മയുടെ
അക്ഷരജാലങ്ങൾ .....

-


23 JAN 2022 AT 15:11

വിതച്ചതേ കൊയ്യാനാവൂ - കവിത
ടി.കെ.ഹരിദാസൻ
മറ്റുള്ളവരുടെ ഉയർച്ചയിൽ
അസൂയപ്പെടേണ്ട അത് അവരുടെ
കർമ്മത്തിൻ്റെ ഫലമാണ്;
നന്മ വിതച്ചെങ്കിലേ ഫലം നന്മ
യുടേതാവൂ;
നെല്ല് വിതച്ചാൽ ഗോതമ്പ് വിളയില്ല;
വിതച്ചതേ കൊയ്യാനാവൂ.

-


Fetching Haridasan TK Quotes