കവിത - രാത്രി- ടി.കെ.ഹരിദാസൻ -
പകൽ കഴിഞ്ഞു പോയിനി
രാത്രിയായ് തുടങ്ങി നിന്റെ
യു ളളിൽ നിന്റെ തിന്മകൾ
നിന്നെ ഭീതിപ്പെടുത്തുന്ന വോ ?.
പകൽപോയ് മറഞ്ഞു രാവേറെയായ്
നിന്റെ നന്മ നിന്നെ കൈവിട്ടുവോ?
നിന്റെ രാത്രി പകലാവുമ്പോൾ
നീ മാന്യൻ തൂവെള്ള വസ്ത്ര
മണിഞ്ഞ പകൽ മാന്യൻ
അല്ല പകൽ മാന്യയുമാവാം
രാവേറെയാകവെ നിങ്ങൾതൻ
തിന്മകൾ വേട്ടയാടുന്നുവോ
ഉള്ളിൽ അഗ്നിപരത്തുന്നുവോ?
ഹൃദയം പിളർക്കുന്നുവോ രാത്രിയിൽ?
പകൽപോയ് മറഞ്ഞു രാത്രി വരവായ്
കൂരിരുൾ പടർത്തി രാത്രി വരവായ്
നിങ്ങൾ തൻ തിന്മകൾ അസ്വാരസ്യ
പ്പെടുത്തുന്നുവോ ഈ കൂരിരുളിൽ?
രാത്രിയുടെ നിശ്ശബ്ദതയിൽ?!- ടി.കെ.ഹരിദാസൻ
28 NOV 2018 AT 20:08