19 NOV 2018 AT 20:05

ഗുരു - കവിത - ടി.കെ.ഹരിദാസൻ -
പിറന്ന് മണ്ണിൽ വീണനേരമാ
പരുപരുത്ത പ്രതലത്തിൽത്തട്ടി
യപ്പോൾ കരഞ്ഞു ആദ്യമായുര
ചെയ്തതമ്മേ.... അമ്മേ എന്ന
അവ്യക്ത ധ്വനിയോടെ അപ്പോൾ
പേറ്റ് നോവിലും അത് സഹിച്ച് ചിരിച്ച
മുഖമവൻ ഉറ്റുനോക്കിയവനും
ചിരിക്കാൻ പഠിച്ചു പിന്നെ ചേർത്തണച്ച്
പിടിച്ച മാതൃത്വത്തെ തിരിച്ചറിഞ്ഞു
അച്ഛനെന്ന സത്യത്തെ കാട്ടിക്കൊടുത്ത
നിമിഷമവനോർത്തു പതുക്കെ പിച്ച
വെക്കാൻ പഠിപ്പിച്ച അമ്മയെയവൻ
എല്ലാമായി കണ്ടു കൺ നിറഞ്ഞു
വളരവെ ആദ്യ ഗുരുവായ അമ്മ
യെന്ന സത്യം ആത്മാനേഷണ വഴിയിൽ
തന്റെ ഗുരുവിനെ കാട്ടിപ്പറഞ്ഞു ഗുരു
ദൈവത്തിന്റെ പ്രതിപുരുഷനെന്ന്!
നിന്റെ ആത്മദാഹമകറ്റാൻ ആഗുരു
വിനേയാകു മകനേയെന്നത് കേട്ടവന്റെ
കൺനിറഞ്ഞു കരളലിഞ്ഞു......

- ടി.കെ.ഹരിദാസൻ