ഗുരു -കവിത
ടി.കെ.ഹരിദാസൻ
ആരാണ് ഗുരു?***
കാലങ്ങളെ കണ്ടറിഞ്ഞവൻ
ത്രികാലങ്ങളെപ്പറ്റിപ്പറയാൻ
കഴിവുള്ളവനാണവൻ!
പൂർണ്ണനായവൻ എന്നാൽ
ലാളിത്യത്തിന്റെ പ്രതീകം
അവൻ പ്രപഞ്ച സത്യങ്ങളെ
വെളിപ്പെടുത്താൻ കെൽപ്പുള്ളവൻ
ദൈവനിശ്ചയത്തെ പ്രകൃതിയിൽ
ജീവരാശിക്കായ് വിളംബരം ചെയ്യുന്ന
ജാതിയോ മതമോ ഇല്ലാത്തവൻ!
എല്ലാ അറിവും തികഞ്ഞവനാണവൻ
അവൻ മാത്രമാണ് പൂർണ്ണനായ ഗുരു *- ടി.കെ.ഹരിദാസൻ
2 AUG 2019 AT 20:04