21 AUG 2019 AT 19:35

അമ്മ- കവിത

ടി.കെ.ഹരിദാസൻ

ആദ്യമായൊരുമ്മ തന്ന

മൃതമാമ്മിഞ്ഞപ്പാൽ തന്ന്

ഉള്ളിൽ നിറയെ സ്നേഹം

തന്ന് മാറോട് ചേർത്തണച്ചു

റക്കിയൊരോർമ്മ മാത്രമുണ്ടവന്

പിന്നെ ഒരിക്കലുമവൻ കണ്ടില്ല

തന്നമ്മയെ! എങ്ങ് പോയെന്നമ്മ!!

കാലമേറെ കഴിയവെയവനറിഞ്ഞു

തന്നെ വീട്ടമ്മ പോയെന്ന്! ആ അറിവ

വന്റെയുള്ളിൽ വ്യഥയായ് കണ്ണീർ പുഴ

യായൊഴുകിയിന്നും വറ്റാതെ ......

- ടി.കെ.ഹരിദാസൻ