28 APR 2019 AT 16:55

ആരാണ് ആത്മാർത്ഥ സുഹൃത്ത്?
ആത്മാർത്ഥസൗഹൃദത്തിന് ആൺ പെൺ വ്യത്യാസം ഇല്ല... നമ്മൾ ചെയ്യുന്നതിലെ ശെരിയും തെറ്റും നിക്ഷ്പക്ഷമായി പറഞ്ഞു നമ്മളെ തിരുത്തുന്നവരാകണം ആത്മാർത്ഥ സുഹൃത്ത്. ആവശ്യങ്ങൾക്ക് വേണ്ടി മാത്രം കൂടെ കൂട്ടുകയും, അതുകഴിഞ്ഞു ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെടേണ്ട ഒന്നല്ല സുഹൃത്ത്! നമ്മുടെ മനസ്സ് പരസ്പരം പറയാതെ തന്നെ മനസ്സിലാക്കുകയും, നമ്മുടെ മൗനം പോലും എന്തെന്ന് അറിയുന്നവരും ആകണം ഉറ്റസുഹൃത്ത്! ഒന്നും അടിച്ചേൽപ്പിക്കാത്ത, ലോകത്തിലെ മറ്റൊന്നിന് വേണ്ടിയും നമ്മളെ/പരസ്പരം തള്ളിപ്പറയാൻ കഴിയാത്ത ഒരു സൗഹൃദം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ ആ സൗഹൃദത്തണലിൽ ജീവിതം ആസ്വദിച്ചു മുൻപോട്ട് പോകുവാൻ സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!

- ഞാനും നമ്മുടെ ചിന്തകളും