Hafza Thaj.G   (ഞാനും നമ്മുടെ ചിന്തകളും)
320 Followers · 158 Following

read more
Joined 6 February 2019


read more
Joined 6 February 2019
12 SEP 2023 AT 14:00

hafza_thaj_g - Insta Id യിൽ ഞാൻ ഉണ്ട്

-


1 JAN 2022 AT 14:25

പുതിയ ദിനം!
പുതിയ വർഷം!
പുതിയ ലക്ഷ്യങ്ങൾ!
പുതിയ ആഗ്രഹങ്ങൾ!
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും
പുതുവത്സരാശംസകൾ!!!

-


31 DEC 2021 AT 16:06

😊നമ്മളും, നമ്മുടെ നിഴൽ പോലെ പിന്നിൽ നിന്ന് വേദനിപ്പിക്കുന്നവരും, നമ്മളെ വീഴ്ത്താൻ ശ്രമിക്കുന്നവരും, മറന്ന് പോകുന്ന ഒരു സത്യം ഉണ്ട് - അവർക്ക് ഒരിക്കലും നമ്മുടെ മുന്നിൽ എത്തിച്ചേരുവാനോ, അവർക്ക് വേണ്ടിയോ, നമുക്ക് വേണ്ടിയോ, മറ്റുള്ളവർക്ക് വേണ്ടിയോ, മുന്നിലെ യാതനകൾ താണ്ടി ഒരു പുതിയ മാർഗ്ഗം വെട്ടി തെളിക്കുവാൻ കഴിവില്ലാത്തവർ ആണെന്ന്!!!☺️

-


30 DEC 2021 AT 14:25

😊തന്നിലേയ്ക്ക് ആവേശപൂർവ്വം വരുന്ന ഓരോ തിരമാലകളെയും തീരം കാത്തിരിക്കും, പക്ഷേ അല ഒടിഞ്ഞ് തീവ്രത കുറഞ്ഞാലും, വീണ്ടും തന്നെ തേടി വരും എന്ന പ്രതീക്ഷ... ആ വിശ്വാസം... അതാണ് തീരത്തിന്റെയും കാത്തിരിപ്പ്!¡! അത് പോലെ ആകണം നമ്മുടെ ബന്ധങ്ങൾ, ഒത്തിരി അകന്ന് എന്ന് തോന്നുമ്പോൾ ഓടിച്ചെന്ന് ഒന്ന് മിണ്ടണം, വെറുതെ ആ മുഖത്ത് വിരിയുന്ന സന്തോഷത്തിന്റെ പുഞ്ചിരി എങ്കിലും കാണാം!!!☺️

-


29 DEC 2021 AT 16:37

😊വിധി എന്ന രണ്ട് അക്ഷരത്തെ പഴിച്ച് സ്വയം ഒതുങ്ങി കൂടുകയല്ല വേണ്ടത്, മറിച്ച് അതിനെ കൈപ്പിടിയിൽ ആക്കും വിധം സ്വപ്‌നങ്ങളും, ആഗ്രഹങ്ങളും, ആശകളും എല്ലാം നേടിയെടുക്കാൻ സ്വയം ശ്രമിച്ച് സ്വന്തം ജീവിതത്തിനോട്‌ പൊരുതുകയാണ് വേണ്ടത്!!!☺️

-


28 DEC 2021 AT 13:27

😊വിശ്വാസത്തിലും, ആശ്വാസത്തിലും നിലനിൽക്കുന്ന ഒന്നാണ് "ശ്വാസം"!!! ആ വാക്കുകൾ തമ്മിൽ ആദ്യ അക്ഷരത്തിന്റെ വ്യത്യാസം മാത്രം ഉള്ളു എന്ന് നമുക്ക് ചിലപ്പോൾ തോന്നും!¡! പക്ഷേ അതിലെ "ശ്വാസം" നിലച്ചാൽ തീരാവുന്ന ബന്ധങ്ങൾ മാത്രമേ ഇന്ന് പരസ്പരം ഉള്ളൂ എന്നതാണ് പരമാർത്ഥം!!!...☺️

-


27 DEC 2021 AT 21:40

എനിക്ക് ഇനിയെങ്കിലും എന്റെ സ്വപ്‌നങ്ങൾ വേണ്ടി മാത്രം ഒരു
യാത്ര പോകണം!!!

-


27 DEC 2021 AT 17:07

😊നമ്മുടെ ജീവിതത്തിൽ കാരണം - ഇല്ലാതെ / പറയാതെ വ്യക്തികളെ നമ്മിൽ നിന്നും മാറ്റി നിർത്തുമ്പോൾ, വേദനിപ്പിക്കുമ്പോൾ, അവഗണിക്കുമ്പോൾ, ഒഴിവാക്കുമ്പോൾ, ഓർക്കുക മറുവശത്ത് നമുക്ക് വേണ്ടിയും മൂർച്ചയേറിയ ഒരു ആയുധം കാത്തിരിപ്പുണ്ടാകും എന്ന്!!!☺️

-


26 DEC 2021 AT 11:19

🙂😇"സൂചിയും നൂലും പോലെ മനോഹരം ആകണം ബന്ധങ്ങൾ" - ഒരാൾ കുത്തി മുറിച്ച് നോവിക്കുമ്പോൾ,
മറുവശം അതെല്ലാം
മനോഹരമായ് തുന്നി
ചേർത്ത് ആ മുറിവിനെ
മായ്ച്ച് കളയണം!!!😊☺️

-


25 DEC 2021 AT 17:44

😊അരങ്ങിൽ രാജാവിന്റെ വേഷം കെട്ടുന്ന ആൾ ഒരുപക്ഷേ യഥാർത്ഥ ജീവിതത്തിൽ ദരിദ്രൻ ആയിരിക്കാം... പക്ഷേ അത് പ്രകടിപ്പിക്കാൻ അയാളിലെ നടന വൈഭവം വൈമനസ്യം കാണിക്കുന്നിടത്തോളം കാണികൾക്ക് മുന്നിൽ എന്നും അയാളൊരു ഏറ്റവും മികച്ച അഭിനേതാവ് ആയിരിക്കും!!!☺️

-


Fetching Hafza Thaj.G Quotes