Girish Putroo   (Girish Putroo)
137 Followers · 53 Following

പൂജ്യത്തിനൊപ്പം,, പൂജ്യത്തെപ്പോലെ,, പൂജ്യമായിത്തന്നെ
Joined 29 October 2018


പൂജ്യത്തിനൊപ്പം,, പൂജ്യത്തെപ്പോലെ,, പൂജ്യമായിത്തന്നെ
Joined 29 October 2018
16 DEC 2021 AT 7:25

വഴിയറിയാതെ നീ
പോകുമെന്നറിയാവുന്നതിനാൽ
ഇടവഴിയിൽ
അടയാളമൊന്നിട്ടു പോകുന്നു,,,

നീ ചവച്ചു തുപ്പിയയെന്റെ ഹൃദയം,,,,

-


8 OCT 2021 AT 8:51

ഉറക്കത്തിലെപ്പോഴോ
നിന്നെ വിളിച്ചെന്നു
പറയുന്നതു കേട്ടിന്ന്,,

മരിച്ചു പോകുന്നൊരു
സ്വപ്നം കണ്ടപ്പോൾ,,,
അവസാനം
വിളിച്ചതാണെന്നു ഞാനും,,

-


22 AUG 2021 AT 15:17

ഇനിയും മഴകളുണ്ടാകും,,
നിൻ ജനൽപ്പാളികളിൽ
നനവു പടരും
കാറ്റിൽ വിജാഗിരി കരഞ്ഞു
ആളുവന്നെന്നു വിളിച്ചുണർത്തും,,,
കാണികാണാൻ
വരുന്നപോലെ
കണ്ണടച്ചു നീയും വരിക,,,
പടിവാതിലിൽ ഞാനുണ്ടാകും
വാക്കു തെറ്റാതെ
പറഞ്ഞപോലെ,,,

-


15 AUG 2021 AT 17:26

കാക്ക,,

ചീന്തിയൊരിലക്കീറിൻ മേലേ
സ്നേഹമുരുട്ടി വച്ചെന്നെ
അമ്മ വിളിക്കുന്നു മെല്ലേ
പോയിടട്ടേ ഞാനും,,,

കൊക്കു നിറച്ചുള്ളിൽ
വറ്റിറക്കുമ്പോഴാവും,,,
എന്റെ കുട്ടി പിന്നേയും
കറുത്തുപോയെന്നമ്മ
പരിഭവം പറയുക,,,

തൊണ്ടയിൽ കുരുങ്ങിയതുമായി
ചിറകടിച്ചു പറക്കുമ്പോൾ,,
ഉപ്പു മാത്രമുരുണ്ടു വന്നു
കൊക്കിലെത്തും,,,
ഉള്ളിലെ വറ്റുമൂടാൻ,,,

-


7 AUG 2021 AT 8:12

ഒടിഞ്ഞു കത്തുന്ന
വിളക്കിന്റെ നാളവും
വീണ്ടുമുയർന്നു തന്നെ
ആകാശം നോക്കുന്നു,,,

പിന്നെയെന്തിനു
വീഴ്ചകളിൽ നൊന്തു നാം
വാതിൽചാരി
ഉള്ളിൽക്കിടക്കണം,,,

-


6 AUG 2021 AT 20:37

ചോരതുപ്പുന്ന പൂവുകളെല്ലാം
വിപ്ലവമാണെന്നു
ചില മാനുഷർ,,,

അടക്കിപ്പിടിച്ച
വേരുകളെത്താങ്ങി
അവൾ മാത്രം പറയുന്നു
അയ്യോ അതിദാരുണം,,,

-


5 AUG 2021 AT 8:49



അരുതെന്നായിരം വട്ടം പറഞ്ഞു
കേട്ടില്ല ഭൂമി
പിന്നേയും തിരിഞ്ഞു,,,

ഞൊടിയിൽ നീ
മാഞ്ഞെന്റെ ഭൂതകാലമായി,,
ഞാനോ മണൽ തിന്നും
തിരയായി മാറി,,

കാൽപ്പാടണയാ
തീരത്തിലിപ്പോൾ,,
മണൽ തുപ്പി,,മണൽ തുപ്പി,,
ഉറങ്ങാതിരിപ്പൂ,,,,

-


25 JUL 2021 AT 16:36

കറുത്ത മുന്തിരിച്ചാറിൻ
ഭരണിയിൽ
എടുത്തങ്ങു വച്ചു ഞാൻ
നിന്നേയും കൂടെ,,,

തനിമയിൽ തേടുന്ന
ലഹരിതൻ നുരയിൽ
പതഞ്ഞങ്ങു പൊന്തി
എന്നെ ഉയർത്തുവാൻ,,
ഉറക്കം നിറയ്ക്കുവാൻ,,,

-


25 JUL 2021 AT 16:35

കറുത്ത മുന്തിരിച്ചാറിൻ
ഭരണിയിൽ
എടുത്തങ്ങു വച്ചു ഞാൻ
നിന്നേയും കൂടെ,,,

തനിമയിൽ തേടുന്ന
ലഹരിതൻ നുരയിൽ
പതഞ്ഞങ്ങു പൊന്തി
എന്നെ ഉയർത്തുവാൻ,,
ഉറക്കം നിറയ്ക്കുവാൻ,,,

-


21 JUL 2021 AT 9:32

തുഴഞ്ഞിറങ്ങുവാനറിയുമെൻ
മനസ്സിൻ
കടവിലെന്തിനു നീ
തോണിയിറക്കീ,,,

ഞാൻ കരമറന്നെന്നു
തോന്നിയപ്പോഴെന്തിനു,,
തുഴയെറിഞ്ഞെന്നെ നീ
തടവിലാക്കീ,,,

-


Fetching Girish Putroo Quotes