പുതു വർഷമാണ്....
പുതു നിറമാണ്....
പുത്തൻ ചിരിയോടെ വരവേൽക്കാം...
പുത്തൻ പ്രതീക്ഷകൾ നെയ്തെടുക്കാം...
പുതിയ തുടക്കത്തിലേക്ക് കാലെടുക്കാം...-
കണിക്കൊന്നകൾ പൂക്കുമ്പോൾ....
കണിവട്ടങ്ങളൊരുങ്ങുമ്പോൾ...
കൈനിറയെ നാണയങ്ങളുമായി കൈനീട്ടങ്ങൾ വന്നു നിറയുമ്പോൾ...
മേടപ്പുലരിയുടെ നൈർമല്യവും പേറി മറ്റൊരു വിഷുക്കാലം കൂടി....-
പുതു വർഷമാണ്....
പുതു നിറമാണ്....
പുത്തൻ ചിരിയോടെ വരവേൽക്കാം...
പുത്തൻ അഥിതിക്കായ് കാത്തിരിക്കാം....-
പ്രസവിച്ചതുകൊണ്ടുമാത്രം നീ ഒരു അമ്മയാകില്ല...!! ഇന്നാ..,വേണേ നിങ്ങൾ വളർത്തിക്കോന്ന് പറഞ്ഞു മറ്റുള്ളവർക്ക് എറിഞ്ഞു കൊടുത്തു ബാധ്യത ഒഴിവാക്കാതെ സ്വന്തം നെഞ്ചിലെ ചൂടിൽ സ്നേഹവും കരുതലും ആവോളം കൊടുത്ത് അവരെ വളർത്തുമ്പോഴാണ് നീ ഒരു അമ്മയാകുന്നത്...
-
ഇന്നലെ വരെയും ഇല്ലാതിരുന്ന ബന്ധങ്ങൾ പെട്ടെന്ന് ഒരൊറ്റ ദിവസം കൊണ്ടു മുളച്ചു പൊന്തി വളർന്നു പന്തലിക്കുമ്പോൾ , അത് സത്യമാണെന്നു വിശ്വസിക്കുന്നവനാണ് ലോകത്തിൽവെച്ചേറ്റവും വലിയ വിഡ്ഢി...
-
അവൻ ഇല്ലാത്തത് കൊണ്ടു മാത്രം പറയാണ്ട് പോയ ഇഷ്ടങ്ങൾ ഉണ്ടാവാം... കഴിക്കാൻ കൊതിച്ച കുഞ്ഞു കുഞ്ഞു കൊതികൾ ഉണ്ടാവാം... കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ഉണ്ടാവാം... പറയാൻ മടിച്ച പരിഭവങ്ങളും ഉണ്ടാവാം...
-
ഒറ്റക്കാണെന്ന് തോന്നി തുടങ്ങുന്ന ആ നിമിഷം വയറിലേക്ക് നിന്റെ കൈ ചേർത്ത് വെക്കണം... നിന്റെ പ്രിയപ്പെട്ടവന്റെ തുടിപ്പുണ്ടവിടെ... അവന്റെ ചൂടും നിശ്വാസവും നിനക്കവിടെ അറിയാം... ആ പ്രാണൻ നിന്റെ ഉള്ളിലുള്ളപ്പോൾ പിന്നെങ്ങനാ പെണ്ണെ നീ ഒറ്റക്കാവുക...!!!
-
മുൻപ് വളരെയധികം സന്തോഷത്തോടെ താലോലിച്ച ഓർമ്മകൾ ഇന്ന് തിരിഞ്ഞു കുത്തിനോവിക്കുന്ന കൊണ്ടാകാം മൗനം ഇങ്ങനെ തളം കെട്ടി നിൽക്കുന്നത്....
-
അത്രയധികം സന്തോഷം പകരുന്ന ഒരു വാർത്ത കേട്ടിട്ട് നിങ്ങൾ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിട്ടുണ്ടോ...?? എങ്കിൽ ഒന്നുറപ്പാണ് അതിൽ കൂടുതൽ സന്തോഷം നിങ്ങൾ കാത്തിരുന്നിട്ടില്ല...
-
ഒരു അമ്മ ജനിക്കുന്നത് അവളുടെയുള്ളിൽ ഒരു ജീവൻ തുടിക്കുന്നു എന്നറിയുന്ന ആ നിമിഷം മുതലാണ്... കുഞ്ഞിന്റെ ചെറിയൊരു അനക്കം പോലും അവളിലുണ്ടാക്കുന്ന സന്തോഷം വലുതാണ്... ആ ചലനങ്ങളെപ്പോഴും അവൾ ഒറ്റക്കല്ലെന്ന് അവളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും...
-