ഗൗരി   (ഗൗരി)
21 Followers · 18 Following

Expressing feelings through words...
Joined 11 April 2022


Expressing feelings through words...
Joined 11 April 2022
28 FEB AT 9:40

ഒന്ന് തിരിഞ്ഞു നോക്കിയാൽ
എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു
ഒരിക്കൽ ഒന്നുമില്ലായ്മയിൽ നിന്ന്
സന്തോഷത്തിന്റെ ലോകത്തേക്
കൈപിടിച്ചു കയറ്റിയ അതേ മനസ്സ്
ഇന്ന് തീരാനോവിന്റെ പടുകുഴിയിലേക്ക്
വാക്കുകളാൽ തള്ളിയിട്ട് നടന്ന് അകലുന്നു
ഒന്ന് തിരിഞ്ഞുപോലും നോക്കാതെ...

-


12 MAY 2023 AT 19:02

എന്റെ മിഴികൾക്ക് നിന്നെ തേടി അലയാനായിരുന്നു ആശ.

-


10 MAY 2023 AT 0:44

അന്നൊരു ചാറ്റൽ മഴയത്ത്
എങ്ങുനിന്നോ നനഞ്ഞോടി
എന്റെ കൂടക്കീഴിൽ എത്തി
വാടിക്കരിഞ്ഞ എന്റെ ഹൃദയത്തിൽ
കരിമഷി കണ്ണുകളാൽ
പ്രണയത്തിന്റെ പൂക്കൾ വിടർത്തി
ഒടുവിൽ ഒരു കുടക്കീഴിൽ
കൈകോർത്തുനടന്ന്
നാം തീർത്ത ഒരുപിടി ഓർമ്മകൾ
മാത്രം ബാക്കിയാക്കി
നീ എങ്ങോ മറഞ്ഞു പോയി
ഇന്ന് ഞാൻ ഈ തോരാമഴയത്ത്
ഏകനായി നനഞ്ഞുകുതിരുന്നു
ഒരിക്കൽ നീ തിരിച്ചുവരുമെന്ന
പ്രതീക്ഷയോടെ...
ഒരിക്കൽകൂടി ഒരു കുടക്കീഴിൽ
കൈകോർത്ത് നടക്കാമെന്ന
പ്രതീക്ഷയോടെ...

-


30 APR 2023 AT 21:21

പ്രണയത്തിന്റെ
നവ്യസുഗന്ധം പരത്തി
കൊഴിഞ്ഞു പോകുന്ന
ഇതളുകളും
വിരഹത്തിന്റെ വേദനയാൽ
കുത്തിനോവിക്കുന്ന
മുള്ളുകളും
ഉള്ള പനിനീർപൂവിനേക്കാൾ
എനിക്കിഷ്ടം
ഭ്രാന്തിയായ് മുദ്രകുത്തിയിട്ടും
ഒരു ചെറുപുഞ്ചിരി തൂകി
ചുവന്നു തുടുത്തു വിരിയുന്ന
ചെമ്പരത്തിയെയാണ്.

-


30 APR 2023 AT 21:20

പ്രണയത്തിന്റെ
നവ്യസുഗന്ധം പരത്തി
കൊഴിഞ്ഞു പോകുന്ന
ഇതളുകളും
വിരഹത്തിന്റെ വേദനയാൽ
കുത്തിനോവിക്കുന്ന
മുള്ളുകളും
ഉള്ള പനിനീർപൂവിനേക്കാൾ
എനിക്കിഷ്ടം
ഭ്രാന്തിയായ് മുദ്രകുത്തിയിട്ടും
ഒരു ചെറുപുഞ്ചിരി തൂകി
ചുവന്നു തുടുത്തു വിരിയുന്ന
ചെമ്പരത്തിയെയാണ്.

-


30 APR 2023 AT 20:14

നീയും ഞാനും വേർപിരിയും
അന്ന് നാമൊന്നിച്ച് നെയ്തുതീർത്ത
ഓർമകളുടെ പുസ്തകത്താളുകളിൽ
ഞാൻ അഭയം തേടും
അതുവരെ ഈ പ്രണയത്തിന്റെ ലഹരിയിൽ
ഞാൻ അലിഞ്ഞ് ഇല്ലാതാവട്ടെ.

-


19 APR 2022 AT 20:47

you are not here

-


18 APR 2022 AT 23:49

1. Express your feelings through words.
2. Don't care about what others think.

-


17 APR 2022 AT 8:44

I lost you.

-


16 APR 2022 AT 21:56

It's 12 pm in the midnight
Cold breeze coming from the window
Showers of moonlight and twinkling stars
The night seems so silent while
I lie awake in bed with
A noisy mind and sobbing heart

-


Fetching ഗൗരി Quotes