"ജീവൻ പൊലിയും നാളിലും
മാറിലായി നീ എന്നും
കണ്ണീർ വറ്റും നേരമാകിലും
കാവലായ് നിന്നീടും ഞാൻ എന്നും..
കണ്ണടക്കേണ്ട.. കാതോർക്കേണ്ട..
നിൻ നെഞ്ചിൻ താളമായ്
മാറീടും ഞാൻ എന്നും..
പ്രതീക്ഷയുടെ പുലരിയിൽ
പിരിയാതെ നാമിരുവരും
പോയിടാം ആ തീരത്ത്..
മറ്റാരും എത്താ ലോകത്ത്
നല്കീടാം ചുടു ചുംബനങ്ങൾ
നാം നാമായി മാറുന്ന നേരത്ത്"-
I am a thinker and everything i write maynot be related to my life.Eng... read more
"എഴുതാൻ മറന്ന വാക്കുകളും..
പറയാതെ പോയ മൊഴികളും..
കാണാതെ പോയ മിഴികളും..
അറിയാതെ പോയ മനങ്ങളും..
ഏറെയുണ്ട് ഈ ജന്മത്തിൽ..
ഇനിയെങ്കിലും ആ മർമരങ്ങൾ..
ആരെങ്കിലും ഒക്കെ കേൾക്കട്ടെ..
സംസാരിക്കു.. കേൾക്കാൻ ഞാൻ ഉണ്ട്
മുൻവിധികൾ ഇല്ലാത്ത ഒരു
അപരിചിതൻ"-
" ആരും കാണാതെ പോയ കണ്ണുനീരിനും..
ഒരുപാട് പേരെ കബളിപ്പിച്ച പുഞ്ചിരികൾക്കും ഇടയിൽ..
മറഞ്ഞിരുന്ന നോവുകളുണ്ട് അനവധി..
അതെല്ലാം കെട്ടി പൂട്ടി ഒരു പെട്ടിയിൽ അടച്ചിട്ടിട്ടുണ്ട്...
ഞാൻ മാത്രം ആകുന്ന ആ നിമിഷങ്ങളിൽ..
എന്റേത് മാത്രമാകുന്ന നൊമ്പര ചെപ്പുകൾ..
ഇനിയും മറ്റുള്ളോരുടെ കണ്ണുനീർ ഒപ്പുമ്പോൾ..
അവർ പോലും അറിയാതെ കാക്കുന്ന ചില കണ്ണീർ കണങ്ങൾ "
-
"ഏഴ് കടലിനക്കരെ നിനക്കായി എന്നും കാത്തിരിക്കാം..
കേട്ട് പൊട്ടി നീ വാനിൽ പറക്കുമ്പോൾ എത്തണം എന്റെ കുരയിൽ..
കൂടൊരിക്കില്ല കുട്ടിരിക്കും എന്നുമെന്നും..
കാത്തിരിക്കുന്നു ഒരു കാതമകലെ..'-
" മിഴിയായിരുന്നോരു പൂമരക്കൊമ്പിൽ
കിളിയായിരുന്നോരു പറവ എത്തി
മഴയായി വർഷം പൊഴിഞ്ഞിറങ്ങി
തണലായി പൂമരം ചാഞ്ഞിരുന്നു
മിന്നലുകൾ മാനിൽ മിന്നി മിന്നി
ഉഷ്ണമായി കിളി ചേർന്നിരുന്നു
പൂമരം അവളെ തഴുകി നിന്നു
കാമിനിയായി അവൾ കുറുകി വന്നു
പ്രണയമായിയിരുന്നു മരത്തിന് കിളിയോടെന്നും,
കരുതലായി കിളി കണ്ടിരുന്നു
മാനം തെളിഞ്ഞു
മേഘം അലിഞ്ഞു
പറവയായി കിളി പറന്നകന്നു
പൂമരം ഇന്നും കാത്തിരിക്കുന്നു
ആ ഒരു മഴക്കാർ വന്നിരുന്നെങ്കിലെന്ന് "-
"കാലമെറെയാകിലും കാതങ്ങൾ അകലെ ആകിലും..
കണമറയത്തു നിന്നെങ്കിലും കേൾക്കണം നിൻ സ്വരം..
കാരണം കളി ആയിരുന്നില്ല നീ എനിക്ക്..
ഖൽബായിരുന്നു.. ഇന്നും ഞാൻ തേടുന്ന എന്റെ സ്വന്തം ഖൽബ് "-
"ആർത്തിരമ്പുന്ന അവളുടെ പെണ്മയെ ആർത്തവം എന്ന് ആരോ വിളിച്ചു..
പക്ഷെ അലിഞ്ഞിളകുന്ന അവളുടെ നിണത്തെ ആശുദ്ധം എന്ന് ആരോ പറഞ്ഞു..
അകറ്റി നിർത്തുമ്പോൾ അവർ അറിഞ്ഞില്ല അകലാൻ അല്ല അനേകം ആകാൻ ആണ് അവൾ അന്യആയതെന്ന്..പലരുടെയും
അമ്മയായതെന്ന് "-
"I miss that me.. Who was losted in those long drives we went.."
-
"Nights are still young...
But I'm too tired with a bung...
Streets are still long...
But my legs are weak for a furlong...
My dreams are yet pumped..
But my life is still locked...
I want to scream higher..
But one may take it lighter..
I wish we were together..
But you now belong to another.."-
"മഴയുടെ ഗന്ധം ആയിരുന്നു അവൾക്ക്..
മാസങ്ങളുടെ കാത്തിരിപ്പിനോടുവിൽ..
കുളിർമഴ ആയി പെയ്തൊഴിയുന്ന തുലാവർഷം പോലെ...
എന്നിലെ വിണ്ടുകീറിയ ഓർമകളെ നെയ്തെടുത്തപോലെ...
ഒരു മിന്നൽ പോലെ എന്റെ മാറിൽ പുണർന്നത് പോലെ...
പിന്നെ എന്നെ നനച്ച ആ ചെറു തുള്ളികൾ പോലെ...അവൾ
ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ സഖിയെ... നിന്റെ പുഞ്ചിരി ആയി മാറി ഇരുന്നെങ്കിൽ ഞാൻ എന്നും..
ഒരിക്കലും അവസാനിക്കാത്ത എനിക്ക് പ്രിയപ്പെട്ട ആ പുഞ്ചിരി"-