Fayaad  
1.4k Followers · 1.2k Following

Joined 10 November 2017


Joined 10 November 2017
23 AUG 2021 AT 20:32

ഓരോ മനുഷ്യരും അവരവരുടെ
ഉള്ളിൽ എത്ര എത്ര തവണയാണ്
മരിക്കുകയും ജീവിക്കുകയും ചെയ്യുന്നത്.
എല്ലാവരിലുമുണ്ട് ഓരോരോ ലോകവും
ആർക്കുമറിയാത്ത അവരുടെ മാത്രം കഥകളും ..

-


23 APR 2021 AT 10:17


മരണം പോലെയാണ് നീയും
ഒരിക്കൽ മാത്രമേ ഇനി നിനക്ക്
ഇറങ്ങിപോകാൻ കഴിയുകയുള്ളു

-


25 SEP 2020 AT 16:52

ഓരോ ചുംബനങ്ങളിലും കട്ടെടുത്തത്
അവളുടെ വാക്കുകളെയാണ്
ഓരോ സ്പർശനങ്ങളിലും കൂടെ
ചേർത്തത് അവളുടെ ചിന്തകളേയും

-


27 JUL 2020 AT 18:52

ഞാൻ ഇല്ലായ്മയുടെ ഏകാന്തതയിലും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ നീ പഠിച്ചിരിക്കുന്നു സൈറാ.എന്തിനാണ് നിന്റെ പ്രണയത്തെ സൗഹൃദമെന്ന് പറഞ്ഞൊളിപ്പിച്ചത് ? .എന്തിനാണ് നീ അറിഞ്ഞു കൊണ്ട് നമ്മുടെ സ്വപ്നങ്ങളെ കാറ്റിൽ പറത്തി വിട്ടത് ?

ഞാനിവിടെ ഒറ്റക്കാണ് എന്ന് നീ കരുതരുത് , നിന്റെ ഓർമ്മകളെ മാറ്റിനിർത്താൻ ഞാൻ കൂട്ടുതേടിയത് അക്ഷരങ്ങളെയാണ്.
പക്ഷെ അവിടെയും നീ എന്നെ തോൽപ്പിക്കുകയാണ്.നിന്നെ മറക്കാൻ എഴുതിയ ഇടങ്ങളിൽ എല്ലാം ഒരു നീ കടന്നു വന്നിട്ടുണ്ട് .

സ്വയം മറന്നു ഓരോ നിമിഷവും ആസ്വദിക്കാൻ നീ പഠിച്ചിരിക്കുന്നു സൈറാ ..ഒരിക്കൽ പോലും നിനക്ക് എന്നെ കാണണം എന്ന് ആഗ്രഹം തോന്നിയില്ലേ ? ഇത്രമാത്രം മൗനത്തെ നിന്റെയുള്ളിൽ നീ എവിടെയാണ് അടക്കം ചെയ്തിരിക്കുന്നത് ?

നിനക്ക് പറയാൻ ഉള്ള ഉത്തരങ്ങൾ എല്ലാം എനിക്കുള്ളിൽ തന്നെയുണ്ട് . ചോദ്യങ്ങൾ മാത്രമേ ഇന്ന് എനിക്ക് അവശേഷിക്കുന്നുള്ളൂ ,നിന്നെ വേദനിപ്പിക്കാൻ ഇഷ്‌ടമില്ലാത്തതിനാൽ ഈ ചോദ്യങ്ങളും എന്നിലെ പ്രണയവും എല്ലാം എന്നോട് കൂടി ചാരമാകട്ടെ

-


15 FEB 2019 AT 21:28

നീ ഇനിയും എഴുതുക
ഇനിയും എഴുതുക
ഇനിയും എഴുതുക

എന്തെന്നാൽ നീ എഴുതിയ ഇടങ്ങളിലെല്ലാം മറ്റാർക്കും കാണാൻ കഴിയാതെ നീ ഒളിപ്പിച്ചു വെച്ച ഒരു ഞാൻ ഉണ്ട് .

അതിനാൽ നീ ഇനിയും എഴുതുക
ഇനിയും എഴുതുക

-


25 OCT 2021 AT 22:33

ഞാൻ എങ്ങനെയാവും മരിച്ചിട്ടുണ്ടാകുക
എന്ന് നിന്നെ അറിയിക്കുവാനാണ് ഇന്നും എഴുതിക്കൊണ്ടിരുന്നത് 🌸

-


24 OCT 2021 AT 22:52

ഞാൻ നിശബ്ദമായപ്പോഴാണ്
അറിഞ്ഞത് എത്ര മാത്രം
നിന്നെ കേട്ടിരുന്നുവെന്ന്

-


21 OCT 2021 AT 11:47

അവളൊരു നേർത്ത മുറിവാണ്
എത്ര ഊതി ഉണക്കിയാലും
ഒരിക്കലും ഒട്ടിചേരാതെ ബാക്കി
വെച്ച് പോയൊരു പ്രണയത്തിന്റെ
ജീവിച്ചിരിക്കുന്ന അടയാളം.........

-


18 OCT 2021 AT 21:15

നമുക്കിടയിലെ ഇപ്പോഴുള്ള
ഈ ഒന്നുമില്ലായ്മ ഇല്ലേ ,
അതായിരുന്നു നമുക്കിടയിൽ എല്ലാം.

-


16 OCT 2021 AT 22:35

മധുരമേറിയതാണ് നിന്റെ വാക്കുകൾ
നീയത് നിന്റെ അധരങ്ങളിൽ
സൂക്ഷിച്ചു വെയ്ക്കുക
എനിക്ക് മാത്രം രുചിച്ചറിയുവാൻ

-


Fetching Fayaad Quotes