The friendship is told to Medina. Love adds to the name of Medina. Wisdom gives kisses to the sands of Medina
-
മഴ കനക്കുന്നു
ലോക്ക് ഡൗണിൽ
ലോക്കായ ബാല്യങ്ങൾ...
അറിവിന്റെ നിധി തേടി
ഓൺലൈനിലേക്ക്
പ്രവേശനം മാറ്റിക്കുറിച്ച
പുതിയ അധ്യയന വർഷത്തിൽ,
രാവിലെ രണ്ടാം ക്ലാസ്സിലിരുന്ന്
ചായയും കുടിച്ചിട്ട്
ഉച്ചക്കത്തെ അഞ്ചാം ക്ലാസിലെ
കുഞ്ഞുണ്ണിമാഷിന്റെ
കൊച്ചു കവിതയും
പഠിച്ചു ഞാനും
ഇപ്പോൾ സ്കൂൾ വിട്ട് വന്നു....
മഴയുടെ കൂടെ ചൂട് കാപ്പിയും
കടല വറുത്തതും
കൂടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയൊരു
കവിതയും..-
പ്രിയപ്പെട്ടവരുടെ
ആഗ്രഹങ്ങൾക്കായി
മാറ്റിവെച്ച ജീവിതവഴികൾ
കല്ലും മുള്ളും
നിറഞ്ഞതായിരിക്കും...
ഇവിടങ്ങളിൽ
മൗനം
ബന്ധങ്ങളുടെ
നിലനിൽപ്പിന്റെ
കാതലായി മാറുന്നു...
-
മൗനം... !
മരിച്ച പോലെ
മറന്ന്
ജീവിക്കുന്നവർക്ക്
മുന്നിൽ
മടിക്കാതെ
നൽകാൻ കഴിയുന്ന
മറുപടി....
-
പ്രണയാർദ്ര മിഴികളിലുറവ
പൊട്ടിയ
മിഴിനീർ കണങ്ങൾ തൻ
തണുപ്പേറ്റെന്നുള്ളിലുരുകി
ഘനീഭവിച്ച മോഹപുറ്റുകൾ
ഹബീബുള്ളാഹിയുടെ ﷺ
ഓർമകളിലേക്ക്
ഊളിയിട്ടു....-
വരികളിലൂടെ നിങ്ങൾ
ഇശ്ഖ് അളക്കരുത്..
തന്റെ ഇശ്ഖ്
പകർത്താനാവാതെ
വരികളെ
നിസ്സഹായതയോടെ
വീക്ഷിക്കുന്ന
അനുരാഗമാനസ്സങ്ങൾക്കത്
താങ്ങിയെന്ന് വരില്ല...
-
അതിരുലംഘനത്തിന്റെ
വേലികെട്ടുകളിൽ
ചെറിയൊരു പിടച്ചിൽ.
ഹുബ്ബിന്റെ ഉറവിടം
പാപത്തിന്റെ നിശ്വാസമേറ്റ്
നിരന്തരം പൊട്ടിച്ചിതറപ്പെടുന്നു.-
നിശബ്ദതയിൽ
അനുരാഗത്തിന്റെ
മിന്നൽപ്പിണറുകളെന്റെ
ഹൃദയാന്തരങ്ങൾക്കിടയിലേക്ക് ഊർന്നിറങ്ങുന്നു..
മദീനയെന്ന വികാരം
കണ്ണീരിനൊപ്പം കത്തിപ്പടർന്നൊടുക്കം
പ്രഭയാൽ വെട്ടിതിളങ്ങുന്നു..-
മനസ്സിന്റെയുള്ളറയിൽ
അനുരാഗത്തിന്റെ
ഉറ്റിവീണപ്പോയെൻ ഖൽബൊന്ന്
പിടഞ്ഞു..
പ്രേമനായകരോടുള്ള ﷺവികാരം ഉപ്പുരസമടങ്ങിയ
കണ്ണീരിനൊപ്പം ചേർന്നുറങ്ങി-