എഴുതാൻ മറന്ന കത്തുകൾ...!!!   (Prasad Ganesan)
545 Followers · 515 Following

Joined 6 July 2020


Joined 6 July 2020

നിനക്കായുലകിൽ വരുമിനിയുമൊരായിരം വസന്തമായ്,
പ്രിയനേ കാണുവാൻ നീയും ....
നാമിരുവരും...!!!

-



വിട ചൊല്ലലുകളില്ലാതെ
യാത്രാ മൊഴികൾ പറയാതെ
വിട വാങ്ങുകയാണുള്ളം...
മറവിയുടെ അനന്തതയിൽ ശയിച്ച
മരുവോർമകൾ വഹിച്ചു കൊണ്ടുള്ള
പ്രദക്ഷിണം.
നിലയില്ലാ കയം പോലെ
പതറുന്ന ചുവടടികൾ
കരകാണാ പദയാത്രയായ്
വിറ കൊള്ളുന്നു...
ഇമ ചിമ്മുന്നു..
ഇനിയൊരോർമയ്ക്കായ്
ബാക്കിയാവാതെ...

-



പ്രത്യേകിച്ച് ഒന്നുമില്ല.. വരുന്നു പോകുന്നു...
പതിയെ വളരുന്നു ചിന്തകൾ.
മുറിയുന്നു..
ചീളുകളായി.... ചിതറുന്നു...
പകുതിയിൽ കണ്ഠം ഇടറുന്നു.
ഇതാണോ ഞാൻ.. ചോദ്യങ്ങൾ വീർപ്പുമുട്ടിക്കുന്ന പോലെ...

-



മനുഷ്യത്വം മരിച്ച ജന്മങ്ങൾ
അലയുന്ന പാതി വെന്ത ആത്മാക്കൾ
സ്വാർത്ഥത വിളയാടുന്ന പേകൂത്തുകൾ
ഇരുട്ടാണ് എല്ലാടിത്തും, വെളിച്ചം വീശുന്നവർ കുറവും.
മടുക്കുന്നു , മരവിച്ച മനസ്സുമായി തുടരണമല്ലോ.
ശേഷിച്ച കാലവും.

-



ഉള്ളറിയാതെ..

വിരഹ ഗാനമായ്, ഉടയും ഉയിരുമായ്
വിജന വീഥിയിലലഞ്ഞു ഞാൻ...
അകലെ മാഞ്ഞൊരു പ്രണയ പുഷ്പമേ
ഇതൾ വിരിയാതെ കരിഞ്ഞുവോ..
വേണ്ടിനീ യിനി ഇനിയൊരൂ നാളും
വിരഹ മന്ത്രണമരുതരുതേ....

വിടപറഞ്ഞുമാ വിരലകലത്താൽ
കൊഴിഞ്ഞു പോകുമാ നാളുകൾ..
കണ്ണടയുമാ ജ്യോതിർഗമനത്താൽ
ഇരുളകന്നൊരു ഭീതികൾ... ചൊല്ലും,
നോവിൻ ഉറവയായ് വരികളും,
പരക്കെ ഗതിയില്ലാത്തൊരു കവിതയും.

പിറവി കൊള്ളാതെ പിഴച്ച പോക്കുകൾ
നിന്നിലെത്താതെ വാടുമ്പോൾ
ഇമ്പം കൂടുന്ന പ്രണയ ദൂതുകൾ
വരുന്നതോർത്ത് പ്രതീക്ഷയായി..
നിനവും നിബിഡമായ് മനവും നിശ്ചലം
പുകഞ്ഞെരിയുന്ന കാഴ്ചയായി..

ഹൃദിസ്ഥമാക്കിയ പകൽ ജല്പനം
പതിയെ പതിയെ ഉഴറുകയായ്..
മൂകമതൊരു സന്ധ്യയിലടർന്ന ചിറകുപോൽ
ചിതയൊരുക്കിയ കാത്തിരിപ്പും
നനഞ്ഞ തുണി പോൽ വെന്തുരുകാതൊരു
നീയറിയാതെയീദേഹവും ഉള്ളറിയാതൊരുഷസ്സും.

-



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

-



തരുണമോ നിൻ കരതളിരിടും പൊന്നീരാളം
ചിത്തമോ പ്രണയ ചന്ദ്രികാ നൈത്യകം

കളഭാഷിണിയാചിത്തരംഗചിത്രാംഗിനിയായ് നീയും കാത്തിരുന്നോരു സാക്ഷിയായി ചിങ്കാരത്തോപ്പിലായൊരുൾവിളിത്തണലും.

തൊട്ടുണർത്തി സ്ഥാപിതമാമീ വിശ്വപൂവും
വിനയാന്വിത പുണ്യാത്മാവായ് തുടർന്നോരയാ മനസ്സും.


-



ഉള്ളിലുള്ളത് പറയുവാനാണ് വിമ്മിട്ടമെങ്കിലും
ഉള്ളിലെ വായുവിനെ പകർത്തിയെഴുതാൻ എത്രയെളുപ്പം...!!!

-



ഏതോ ഒരു വിങ്ങൽ

അകലെ നിന്നുമൊരു തൂവൽ പക്ഷി
വെറുതെ വിതുമ്പുന്നു കാതരികിൽ
മനസ്സുകളൊന്നായ് പിടഞ്ഞടിയുന്നാനേരം
കട്ടുറുമ്പിൻ കടച്ചിലുകളൊരുമിച്ചൊരു നോവായ്
ഹൃത്തടയ്ക്കുന്നൊരു ഗദ്ഗദം പോലെ
ഇരുണ്ടൊരുൽക്കാപതനമായുള്ളിലും,
കിടുങ്ങുമൊരുൾക്കിടിലമായുണ്ടെനിക്കും.

കേട്ടെന്നൊരുറപ്പിൽ ഉരുക്കൊഴിച്ചൊരുജ്വാലയായ്
തെളി മേഘം കറുത്തിരുണ്ടൊ-
രായിരമാലിപ്പഴച്ചാറ്റൽ കണക്കെ
ഉരുണ്ടെന്നിലെത്തിച്ചേരുമാ നോവിൻ സ്വപ്നമായ-
ന്നേരം മിന്നിയ വെട്ടുന്ന ദൃശ്യമായ്
ചുഴിയിലകപ്പെട്ടയേകശരാവസ്ഥയിൽ
ഒരു തുള്ളി രക്തം കലർന്നപോലെന്നും മിഴിക്കോണിൽ.

പ്രകടിത വേലികളതിരുകൾകെട്ടിയകലമായും
അകത്തളത്തടങ്ങളൊരൂഷരമായ് ,
വേദനകളായിപ്പടർന്നും ഫലമായി
പരോക്ഷമായി പ്രകാശിതമല്ലാതെയധഃപതിച്ചു,
മരുഭൂവിലെന്ന മണൽത്തരികൾ തൻ ചിത്രം
അന്യമായ തുരുത്തിലെയൊരനാഥ വൃക്ഷമായൊ-
ന്നുമേ വേണ്ടെന്ന് ചൊല്ലുന്നു, ഇന്നുമീ മുന്നിൽ.

-



അറിയാത്തൊരു കവിതയുണ്ടെനിക്കിവിടെ..
വരികളിലെ വാചാലത മൗനമായി പറയുന്നൊരാൾ...
പലവുരു ഒഴുകി ഹൃദയത്തുട്ടുകൾ പോലിടയ്ക്കിടയ്ക്കൊരാമ്പലിൻ തളിർ പോലെന്നുള്ളത്തിൽ ചേക്കേറുന്ന വിസ്മയ വസന്തം.

-


Fetching എഴുതാൻ മറന്ന കത്തുകൾ...!!! Quotes