രസോനാദി കഷായം
വെളുത്തുള്ളിയും ഓരിലവേരും,
കരിഞ്ചീരകം തിപ്പലിയും ചേർത്ത്.
കഷായമാക്കി ദിനവും സേവിച്ചാൽ,
വാതാനുലോമനത്തിന്ന് ഉത്തമം,
അഗ്നിദീപനം തീർച്ചയായും വരും.
ധാന്വന്തരം വായു ആശാള്യാദി ഗുളിക,
ഹൃദയാർണ്ണവ രസം ചേരുമ്പോള്‍,
ഗുണം കൂടും നിസംശയം പറയാം.-
ഗുളൂച്യാദി കഷായം
ചിറ്റമൃത് മൊരി നീക്കി കഴുകി,
പതിമുകവും വേപ്പിൻ തൊലിയും
കൊത്തമ്പാലയരി രക്തചന്ദനവും
ചേർത്ത് തിളപ്പിച്ചു പകുതിയാക്കി
പിഴിഞ്ഞരിച്ച് കുറുക്കി വാങ്ങി,
രാവിലെയും വൈകിട്ടും കുടിക്കാം,
കഫപിത്ത രോഗങ്ങൾ പായും,
പനിയും ഛർദ്ദിയും വിട്ട് മാറും
ദഹനശേഷിയും വർദ്ധിക്കും,
ദൈവദത്തം ഈ ദിവ്യൗഷധം-
കടുകാമലകാദി കഷായം
നെല്ലിക്കത്തൊണ്ടും കടുകുരോഹിണിയും,
മൊരിയറ്റ ചിറ്റമൃതും കൂടി ചേർത്ത്,
കൊന്നത്തളിരും ചുക്കുമിതിൽ ചേർത്ത്,
കടുക്കത്തൊണ്ടും കരുതൽപൂർവം.
കഴുകി ചതച്ചു തിളപ്പിച്ചു നന്നായ്,
അരിച്ചു കുറച്ച് പിഴിഞ്ഞും വറ്റിച്ച്,
ശർക്കര മേമ്പൊടി ചേർക്കയാൽ,
മലമൊഴിക്കാൻ ഗുണമേറിയ പാനം.-
ഹംസപാദ്യാദി കഷായം
ചേറുപ്പുള്ളടി ചിറ്റമൃതും കൂടെ,
വേപ്പിൻതൊലി തിപ്പലി ചേർത്തു,
ആടലോടക വേരും കൂട്ടിയെടുത്ത്,
കഷായമാകെ പാകം ചെയ്തു.
രാവിലും വൈകും തവണ രണ്ട്,
കുടിച്ചാൽ നോവുകൾ മാറിപ്പോകും.
വാതവും പിത്തവും ശാന്തമാകും,
അർബുദവും ഗണ്ഡമാലയും പോക്കും
-
കവിത - ഖദിരാരിഷ്ടാദി കഷായം
കരിങ്ങാലി കുറച്ചെടുത്ത്,
വേപ്പിൻ തൊലിയും ചേർത്ത്
ചിറ്റമൃതും കാട്ടുപടവലവും
തുല്യമായ് ചേർക്കണം.
മരമഞ്ഞൾ തൊലി എടുത്ത്,
കൊടുത്തൂവവേർ സമമെടുത്ത്,
വെള്ളത്തിലിട്ട് വെട്ടി തിളപ്പിച്ച്
തിളച്ചതൊരു കഷായമാക്കി,
രാവിലെയും വൈകിട്ടും ഒരുദിനം
ഭക്ഷണത്തിന് മുമ്പായി സേവിച്ചാൽ,
ത്വക്ക് രോഗം മാറുവാൻ ശ്രേഷ്ഠം,
ഇത് നല്ലൊരു ദിവ്യൗഷധി.
-
കവിത - രജന്ന്യാദി കഷായം
വരട്ടുമഞ്ഞളും ചുക്കും സമമായെടുത്ത്
ഉണക്കി ചതച്ച് വെന്ത വെള്ളത്തിൽ
കഷായം പാകം ചെയ്യാം സൂക്ഷ്മമായ്
തിപ്പിലിപൊടി മേമ്പൊടി ചേർത്തു
പത്ഥ്യത്തോടെ രാവിലെയും വൈകീട്ടും ,
ഭക്ഷണത്തിനു മുമ്പായ് കൊടുക്കാം,
ശ്വാസദോഷവും പ്രമേഹവും ശമിക്കും ത്വക്കരോഗങ്ങളും സേവിച്ചാൽ വിട്ടിടും
-
നിഷ്കളങ്കൻ
നിഷ്കളങ്കൻ നിഷ്കളങ്കൻ്റെ നിഷ്കളങ്കതയാൽ
കപടലോകത്തിൻ കാപട്യങ്ങൾ കാണാതെ
കുടിലതകൾ ഒന്നും കേൾക്കാതെ പറയാതെ
നിഷ്കളങ്കമായി ജീവിച്ചു രസിച്ചു മരിച്ചു-
ഹൃദ്യമായ്
നിറമുള്ള നിനവിൻ നിറമാർന്ന നിറവിൽ,
അറിയാതലിഞ്ഞു ഞാൻ അലകളായ് മാറി.
മൗനമായ് മാറിയെൻ മനസ്സിൻ്റെ നൊമ്പരം
ഹൃദ്യമായ് ഹൃദയത്തെ പുണർന്നു നോവിച്ചു.-
Echoes
A quiet path now calls the soul,
Where echoes fade, and I feel whole.-
Inner Light
When silence stings and nights feel long,
You search for where your heart belongs.
The storm may tear your peace apart,
Yet it teaches you to rise in heart.-