Dr'Mubashir K Moidu   (ഡോ.മുബഷിർ കോവുമ്മൽ)
192 Followers · 251 Following

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടപ്പെടുന്നവൻ .

എഴുത്തിനോട്‌ വല്ലാത്ത പ്രണയമാണു
Joined 28 May 2020


വായിക്കാനും വായിക്കപ്പെടാനും ഇഷ്ടപ്പെടുന്നവൻ .

എഴുത്തിനോട്‌ വല്ലാത്ത പ്രണയമാണു
Joined 28 May 2020
8 FEB AT 14:14

അത്‌ കേൾക്കാൻ സുഖമുള്ളതല്ല
അതിന്റെ താളവും രാഗവും
നോവിന്റെ ശ്രുതിപരത്തും .
കണ്ണുകളിൽ അതിന്റെ ഭാവം
പടരുന്നതും കാണാം

-


8 FEB AT 14:13

എന്ത്‌ പറയുന്നു എന്ന് ചിന്തിച്ചാൽ
നമുക്കൊരടി മുന്നോട്ട്‌ നടക്കാൻ കഴിയില്ല.

മറ്റുള്ളവരെ കുറിച്ചല്ല
നമുക്ക്‌ നമ്മളെ കുറിച്ച്‌
ചിന്തിക്കാം

-


8 FEB AT 14:11

ചോദിച്ച്‌ കൊണ്ടിരിക്കുക
ഉത്തരങ്ങൾ കിട്ടിയെന്നില്ലെങ്കിലും
നമ്മൾ നമ്മുടെ കടമ നിറവേറ്റാം .
ഉത്തരമില്ലാത്ത പല ചോദ്യങ്ങളും
ഒരുനാൾ തിരിച്ചറിയപ്പെടും
ഏറെ വൈകിയെങ്കിലും

-


8 FEB AT 14:09

നമ്മളും യാത്രയാകണം !
ഇഹം വിട്ട്‌ പരമിൽ പുൽകണം !
യാത്ര പറയാനോ
പറയുന്നത്‌ കേൾക്കാനോ
ആരുമുണ്ടാകണമെന്നില്ല.

-


10 SEP 2022 AT 16:02

കവിതകളുടെ ഭാവനാത്മകതകൊണ്ട്‌
വിസ്മയ പർവ്വം തീർക്കുന്നവർ
ബന്ധങ്ങളുടെ ആകാശവർണ്ണങ്ങളെ
മാന്ത്രികത കൊണ്ട്‌ വരച്ചിടുന്നവർ

നേർക്കാഴ്ച്ചകളിലവർ പലരും കേവലം
ഒറ്റയൂത്തിനു പൊളിയുന്ന കുമിളകൾ മാത്രം
ബന്ധനങ്ങളെ കാഠത്തമെന്ന് കുറിച്ചവർ
വേദനകൾ നിറഞ്ഞാടുന്ന ഭൗതിക ദേഹം
തൊട്ടുതലോടനോ കണ്ണൊന്നൊഴുക്കാനോ
വിടാതെ സ്വന്തം ഹൃദയത്തെ ബന്ധിച്ചവർ

-


10 SEP 2022 AT 15:53

ചിലർ നമ്മിലേക്ക്‌ ഏറെ വൈകി വരും
ഒന്നും പറയാതെ നേരത്തെ ഇറങ്ങിപ്പോകും
ക്ഷണിക നേരം കൊണ്ടവർ നമ്മുടെ
ആരെങ്കിലുമൊക്കെയായി തീരും
പൊടുന്നനെയുള്ള വിയോഗങ്ങൾ
പിന്നീടുള്ള ദീർഗ്ഘ കാലം അവരുടെ
അമരസ്മരണകളായി മുന്നോട്ട്‌ പോകും

-


8 SEP 2022 AT 18:18

മാറാല കെട്ടിയ പൊടിമൂടിയ
ജനൽപാളികൾക്കുള്ളിലൂടെ
വെളിച്ചം കേറാത്ത മനസ്സുമായി ഞാനപരന്റെ
വീട്ട്‌ പറമ്പിലേക്ക്‌ എത്തിനോക്കുമായിരുന്നു.
മങ്ങിയ കാഴ്ച്ചകൾ മാത്രം ..

ഒരുനാളും തെളിച്ചം
കാണാത്തയാവീട്ടിനോടെനിക്ക്‌
എന്തോ വെറുപ്പായിരുന്നു..
ഒരുനാൾ മഴകോരിച്ചെരിച്ചു ജനൽപാളികളെ
തലോടി മഴത്തുള്ളികൾ ഭൂമിയിലലിഞ്ഞു.

കാർമേഘം ശാന്താമായപ്പോൾ
എന്റെ കണ്ണുകൾ വീണ്ടും ജനൽ പാളി കടന്ന്
അപ്പുറത്തെ പറമ്പിലേക്ക്‌ ഓടി.

ഞാനൊന്ന് കൂടെന്റെ കണ്ണിനെ
കൈപള്ളക്കൊണ്ടൊന്ന് തിരുമ്മി
വീണ്ടും ദൂരത്തേക്ക്‌ കണ്ണോടിച്ചു.

എന്റെ കാഴ്ച്ചകൾക്ക്‌ ഭംഗം വരുത്തിയതെന്റെ
പൊടിപൂണ്ട ജനൽപാളിയും
വെറുപൂണ്ട മനസ്സുമായിരുന്നെന്ന്
ഒരു മഴയെനിക്ക്‌ പാഠം നൽകി



-


8 SEP 2022 AT 13:10

ഹരിതം ഹർഷിതം പുഷ്പ പുളകിതം പൂർണ്ണം
ഓർമ്മതൻ മിഴികൾ ഇതൾ വിടർത്തും
ഓണം ഒരു ഋതുഹിതം
സർവ്വതും സന്തോഷമാകട്ടെ
സർവ്വരിലും സ്നേഹം ചൊരിയട്ടെ
മണ്ണും വിണ്ണും ആഘോഷഭരിതമാകുമ്പോൾ
മനസ്സാകെ കുളിർ പെയ്യട്ടെ..

അല്ലലും ആവലാതിയും ദൂരെ പോയി മറയട്ടെ
കൂടലും ചേർത്ത്‌ നിർത്തലും ആനന്ദമാകട്ടെ
പൊന്നിൽ തീർത്ത മുദ്രയായി നല്ലോണം വാഴട്ടെ
ഹൃദയം കൊണ്ട്‌ ഓണാശംസകൾ

-


8 SEP 2022 AT 2:48

ആ പുഷ്പം ഇന്നുമെന്റെ ഹൃദയത്തിൽ
സൗഗന്ധികം പരത്തുന്നുണ്ട്‌..
ഇടയ്ക്കെപ്പോഴൊ അതിന്റെ മുൾ ചില്ലകൾ
എന്റെ ഹൃദയത്തിൽ തുളച്ച്‌ കയറുന്നുമുണ്ട്‌.

-


8 SEP 2022 AT 2:44

കാൽപാടുകൾ പിന്തുടരവെ ഞാനീ തീരം പൂണ്ടു
എന്റെ പാദവും ഈ ഭൂമിയിലാണ്ടാണ്ട്‌ പോയി.

ഞാനും നീയും നിങ്ങളും ആരുടെയൊക്കെയോ പിന്തുടർച്ചക്കാർ ..
നമ്മെയും പിന്തുടരാൻ ആരൊക്കെയൊ ഭൂജാതരാകും .

സംവത്സരങ്ങൾ ഇങ്ങനെ കടന്ന് പോകും

-


Fetching Dr'Mubashir K Moidu Quotes