Your mind will show the path towards your success so always keep a positive mindset
-
Never give up in life, as you have seen only one part of your life, the other might thrills you
-
Be happy with the things you have, if not, you may lose the things, which others finds it valuable.
-
* കിനാവിലൂടെ *
നിദ്ര തൻ യാമത്തിൽ എങ്ങോ മറഞ്ഞ
ഓർമ്മ തൻ ശകലങ്ങൾ തീർത്ത
ആ തീരം തേടി ഞാൻ യാത്രയായ്,
എൻ കിനാവിലുടെ.
കാഴ്ചകൾ കണ്ടു പോയി
ഞാൻ എങ്കിലും, പുഞ്ചിരിയും
അതിൽ ചാലിച്ച ദുഃഖഭാരങ്ങളുമായി
വരവേറ്റു നിന്നും ആ തീരം.
കാഴ്ചകൾ കണ്ടു, വിസ്മയ കാഴ്ചകൾ.
എങ്കിലും, ഭീതി തൻ കാഴ്ചയിൽ
പൂണ്ടു പോകും മുൻപേ ഞാൻ ഉണർന്നു.
വീണ്ടും യാത്രയായ്,
യാഥാർത്ഥ്യങ്ങളിലേക്ക് ...
- Bipin
-
The journey of life is like a magic, it fascinates you without reveling the tricks, but it always thrills, which makes you to chase
-
May the twingling stars
guide the Santa
to you, to spread
the happiness,
as Christmas,
is all about
Love and Happiness...
...MERRY CHRISTMAS...
-Bipin
-
കാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്:
പൂച്ച കുട്ടൻ: ഹായ്
മുയൽ ആശാൻ: കാടിനുവേണ്ടി നല്ലത് എന്തെങ്കിലും ചെയ്യാൻ നോക്കടാ
എലി ചേട്ടൻ:👍
പൂച്ച കുട്ടൻ: എന്താ നിങ്ങടെ പ്രശ്നം.
.....പിന്നീട് ഒരു ചർച്ചയായിരുന്നു....
ഇതിനിടയിൽ എവിടുന്നോ കയറിവന്ന കുറുക്കൻ പറഞ്ഞു, ഞാൻ സിംഹരാജനെ വിവരമറിയിച്ചിട്ടുണ്ട് അദ്ദേഹം ഇപ്പോ വരും...
സിംഹരാജൻ: എന്താ ഒരു ബഹളം
....ഒരു നിശബ്ദതയുടെ അവസാനം....
പൂച്ച കുട്ടൻ: ഒന്നുമില്ല 😁
സിംഹരാജൻ: എന്നാൽ ശരി,ഞാൻ ഇവിടൊക്കെ തന്നെ കാണും...
കുറുക്കൻ:👍
"പിന്നീട് കുറുക്കൻ പൂച്ച കുട്ടന് പേർസണൽ മെസ്സേജ് അയച്ചിട്ട് പറഞ്ഞു, എന്നെ അഡ്മിൻ ആക്കാതെ നീ ഗ്രൂപ്പ് തുടങ്ങിയാൽ ഇങ്ങനെ ഇരിക്കും😁"
😂😂😂😂😂😂😂😂😂😂😂😂😂
- Bipin
-
*എന്തേ പോയി നി*
മൗന യാമങ്ങൾ കടന്ന്
ഈ തീരം അണയാൻ
എന്തേ വൈകുന്നു നീ,
നീലാകാശത്തിന് ഭംഗി കൂട്ടി
തൂവെള്ള നിറത്തിൽ തെന്നിമാറുന്ന
മേഘശകലങ്ങൾക്കിടയിലും,
നീല കടലിൻ ആഴങ്ങളിലും
നിന്നെ ഞാൻ തേടി,
പക്ഷേ കണ്ടില്ല,
എങ്ങു പോയി മറഞ്ഞു നീ.
എന്തേ എൻ സ്വപ്നത്തിൻ
വരമ്പുകൾ താണ്ടി പോയി നീ ...-
*നിലാവത്ത് നിന്നെയും കാത്ത്*
മാറിമറഞ്ഞു, കൂടെ നടന്നു
മുന്നേ നടന്നു വഴികാട്ടി നിന്നു.
എൻ ഓർമ്മയിൽ, ചാരെ നീ വന്നു
നീ എൻ സ്വന്തം.
ഇരുട്ടിന്റെ മറവിൽ നീ മാഞ്ഞതോ
അതോ കാറ്റിൻ ഗതിയിൽ നീ മാറിയതോ
എങ്ങോ പെയ്ത നിലാവത്ത്
പെയ്തിറങ്ങി നീ വീണ്ടും,
എൻ ചാരെ,
തോഴനായി വീണ്ടും...-