അത്രമേൽ പ്രിയമുള്ളതാവണം ഇതളറ്റടർന്നു വീണ വേദനയും ഓർമയിൽ മധുരമായ് പുനർജനിക്കണമെങ്കിൽ
-
Everyone was busy
Now we are free from the rush, everyone is free in their homes, and we have the glorious golden opportunity of protecting the country to siting in our homes. I will certainly do it
Try all of you...
Hands down for the country❤-
ഏകാന്തതയെ പ്രണയിച്ചിട്ടുണ്ടോ
തനിച്ചിരിക്കുമ്പോൾ
കൂട്ടിനെത്തുന്ന മൂളിപ്പാട്ടുകൾ
എങ്ങുമെത്താത്ത സ്വപ്‌നങ്ങൾ
നിറമാർന്ന ഓർമ്മകൾ
ഭ്രാന്ത് പിടിച്ച ചിന്തകൾ
അടങ്ങാത്ത പ്രണയമാണെനിക്ക്
ഈ ഏകാന്തതയോട്...-
പണ്ടൊരു തമാശക്കാരനായ നമ്പൂരിച്ചന്റെ കഥ കേട്ടിട്ടുണ്ട്, അയാൾ എല്ലാ ദിവസവും ഡയറി എഴുതുമായിരുന്നു,
പുലർച്ചെ എഴുനേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം അമ്പലത്തിൽ പോയതുമുതൽ അത്താഴത്തിനു ശേഷം ഉറങ്ങാൻ കിടന്നത് വരെ വിശദമായി എഴുതും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നമ്പൂരിച്ചൻ വെറുതെ ഡയറി ഒന്ന് വായിച്ചുനോക്കി
ആദ്യ ദിവസത്തെത് മുതൽ അവസാനം എഴുതിയ ദിവസംവരെയുമുള്ള ഡയറിയിൽ ഒരു മാറ്റവുമില്ല എല്ലാ ദിവസവും ഒരുപോലെ തന്നെ
അന്ന് മുതൽ നമ്പൂരിച്ചൻ ഓരോ ദിവസവും തലേന്നത്തെതിന്റെ ആവർത്തനസൂചകമായി ഡയറിയിൽ കുത്തിട്ടുവെക്കും
ആദ്യത്തെ നാലോ അഞ്ചോ പേജുകൾ ഒഴികെ ഒരു വർഷത്തിലെ മറ്റെല്ലാ പേജുകളിലും കുത്തിട്ട് നിറച്ചു
ഏകദേശം ഇതുതന്നെയാണ് അവസ്ഥ....
അവർത്തനവിരസമായൊരു ദിനം കൂടി കടന്നുപോയി മരണത്തിലേക്കുള്ള ഒരു ദിനം കുറഞ്ഞുകിട്ടി അത്ര തന്നെ !!!-
ജീവിതത്തിന്റെ ആദ്യപകുതി അവസാനിക്കുന്നു
പ്രതികാരത്തിന്റെ കഥ പറയുന്ന രണ്ടാം പകുതിയിൽ വില്ലനും നായകനുമെല്ലാം ഒരാൾ തന്നെ-
തോരാത്ത മഴയിൽ
പെയ്തിറങ്ങുന്ന ചില
ഓർമ്മകളുണ്ട്
നനഞ്ഞ മണ്ണിൻ
മണമുള്ള ഓർമ്മകൾ
ചിതറി വീണ
മഴത്തുള്ളികൾക്കൊപ്പം
മാഞ്ഞുപോയവ
തണുത്ത രാവുകളിൽ
അലിഞ്ഞു തീർന്ന
ആലിപ്പഴത്തിന്റെ
ഓർമ്മകൾ...-
ആരോഗ്യമുള്ള രണ്ടു കാലുകൾ ഉള്ളപ്പോൾ തന്നെ ആകാശത്തിൽ ഉയർന്നു പറക്കാനുള്ള ചിറകുകൾ സ്വപ്നം കണ്ടിരുന്നു നടക്കാൻ പോലുമാകാത്തവർ എത്രയോപേർ, എഴുനേറ്റ് നിൽക്കാൻ കൊതിക്കുന്നവർ അവർക്കിടയിൽ എന്റെ സ്വപ്‌നങ്ങൾ ഒന്നുമല്ല
-
നിന്റെ പ്രണയത്തെ
കുറിച്ചിടാനുള്ള അക്ഷരങ്ങൾ
ഇരുണ്ടു കൂടിയ
മേഘങ്ങൾക്കിടയിൽ
ഒളിച്ചിരിപ്പാണ്..
കുത്തിക്കുറിച്ചിട്ട
കടലാസുതുണ്ടുകളിൽ
നിറം പകരാതെ
പാതി വരച്ചിട്ടൊരു
ചിത്രം കണക്കെ
പൂർണമാവാത്ത
വരികൾക്കിടയിൽ
വീർപ്പുമുട്ടുന്ന നിന്റെ
പ്രണയം എന്നോട്
പരിഭവിക്കുകയാണ്-
എന്നിലേക്ക് നീ
ആഴ്ന്നിറങ്ങിയപ്പോൾ
പണ്ടെപ്പോഴോ ഞാൻ
താഴിട്ടു പൂട്ടിയ
ഇരുട്ടറയ്ക്കുള്ളിൽ
ഞാൻ പോലുമറിയാതെ
നിലാവിന്റെ നേർത്ത
പൊൻ വെളിച്ചം
വിരുന്നുകാരായെത്തി
ഇരുട്ടിലെ ഏകാന്തതയിൽ
അലിഞ്ഞു തീരാൻ
കൊതിച്ചിരുന്ന എന്നിലേക്ക്
പ്രണയത്തിന്റെ വെളിച്ചം
പകർന്നവളേ,
നിന്റെ പ്രണയത്തെ
ആവാഹിച്ചു ഞാനെന്റെ
ഹൃദയത്തിൽ
കുടിയിരുത്തിയിരിക്കുന്നു-
മരിക്കുവോളം ഓർക്കുവാനുണ്ട്
മറവിയുടെ മരുപ്പറമ്പിൽ
കുഴിച്ചുമൂടിയ ഓർമ്മകൾ
പൂമ്പാറ്റയെപോൽ
പറന്നു നടക്കാറുണ്ട്
മധുരമൂറിയ ഓർമ്മകൾക്കൊടുവിൽ
ചാറ്റൽ മഴ പെയ്യാറുണ്ട്
ഓർക്കുവാനോ മറക്കുവാനോ
ആവാത്ത ചിലതെല്ലാം
നെഞ്ചോട് ചേർത്തു
നടന്നു നീങ്ങാം-