വിരഹ
വേദനയിൽ
മിഴിനീർ
കാവ്യം എഴുതും .....-
എന്റെ തൂലിക✍️
അക്ഷരങ്ങളുടെ പ്രണയിനി✍️✍️
ഭ്രാന്തിൻ മുഖാവരണം നിനക്ക് ഏന്തിയവർ തൻ ഭ്രാന്ത് നീ കാണുന്നുവോ....
-
എൻ സീമന്തരേഖയിൽ നീ ചാർത്തിയൊരാ കുങ്കുമമെന്നിൽ ഒരായുസ്സിൻ പ്രകാശമാണെന്നു അറിഞ്ഞുകൊൾക.
-
കുഞ്ഞി കാലടികൾ പിച്ചവെയ്ക്കും സുദിനത്തിനായ് കാത്തിരിപ്പൂ നിന്നമ്മയും..
-
ജനലരികിൽ ബന്ധിതയായിനിൻ വരവും കാത്തു ഞാനിരിക്കുമ്പോഴും ഒരു നോക്കു കാണുവാൻ നീ വരും ഈറനണിഞ്ഞ മിഴിയുമായി!!
-
ഓരോ യാത്രയിലും മിന്നിമറയുന്ന കാഴ്ചകൾ പോലെ കാലത്തിന്റെ ഗതിയിൽ നീറുന്ന ഓർമ്മകളും മിന്നി മറയട്ടെ ...
-
കയ്പ്പേറിയ അവളുടെ ജീവിതത്തിൽ കുളിരേകാൻ അവന്റെ വിരലുകളിൽ തീർത്ത മനോഹര വരികൾക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ...
-
കണ്ണുനീർ നനവാൽ ചുവന്നു പൂത്തിടുമ്പോൾ മാതൃത്വത്തിൻ ആനന്ദം അവളിൽ സന്തോഷത്തിൻ വിത്തുപാകി.!
-
അമ്മതൻ മാറോടു ചേരുമ്പോഴൊക്കെയും വാത്സല്യത്തിൽ തലോടലറിയുന്നു ഞാൻ. അമ്മിഞ്ഞപ്പാലിൽ മാധുര്യം നുണഞ്ഞ് പിഞ്ചിളം പുഞ്ചിരി വിടർത്തുമ്പോഴും സർവ്വവും നീയേ... കുഞ്ഞിളം കൈകൾ നിന്നെ തലോടുമ്പോഴും നിന്നിലെ ആനന്ദത്തിൽ അലയടികൾ കാണുന്നു ഞാനും, പിഞ്ചിളം ചുണ്ടിൽ നിന്നുതിരുന്ന മധുര മൂറുന്ന ആദ്യ വാക്കല്ലോ "അമ്മ"യെന്ന നന്മ. നീയല്ലോ എൻ ആനന്ദ തിരിനാളം!!
-