DhanuShyam   (ധനുഗായത്രി)
118 Followers · 145 Following

read more
Joined 21 April 2021


read more
Joined 21 April 2021
9 MAY 2021 AT 21:55

മാതൃദിനം....!

-


6 MAY 2021 AT 12:37

നൊമ്പരങ്ങൾ ബാക്കി
ആവുന്നത് കൊണ്ടാവാം
ആ നിമിഷങ്ങളൊക്കെയും
ഇന്നും പ്രിയപ്പെട്ടവ ആയത്...!

-


18 MAY 2021 AT 10:21

കളങ്കമില്ലാത്ത സ്നേഹവും
കറപുരളാത്ത വിശ്വാസവും
പരസ്പര ബഹുമാനവും
പവിത്രമായ ബന്ധങ്ങളെ
ചേർത്ത് നിർത്തുന്ന
ചങ്ങല കണ്ണികൾ ആണ്...!

-


17 MAY 2021 AT 23:37

മായാത്ത ഓർമ്മ
കനൽ പോൽ മാനസം
ഉരുകും ജീവിതം

-


17 MAY 2021 AT 23:28

നിദ്ര വഴുതിപ്പോവുന്ന
രാവുകളിൽ നിന്നോർമ്മകളിൽ
നിന്നും ഓടിയൊളിക്കാനായി
അക്ഷരക്കൂട്ടങ്ങൾക്കിടയിലേക്കു
സ്വയം മറന്നു നിറയുവാൻ
കൂടെ കൂട്ടുന്ന ചൂട് കാപ്പിക്ക് പോലും
നിന്റെ ഗന്ധവും ഓർമ്മയുമാണ്...!

-


17 MAY 2021 AT 23:13

പടരും ഇരുൾ
രാവിന്റെ ഉറക്കുപ്പാട്ട്;
നിദ്ര തൻ വിളി!

-


17 MAY 2021 AT 19:40


ഒരു മഞ്ഞുകണമായി
ഹൃദയത്തോട് ചേർക്കണം
ഈറന്‍നിലാവ് പോലെ
മിഴികളിൽ തെളിയണം...!

-


17 MAY 2021 AT 19:33

എത്തിനോക്കുമ്പോഴൊക്കെയും
കാണേണ്ട ആൾ കണ്ടില്ലെങ്കിൽ
ആകെ ഒരു വീർപ്പുമുട്ടലാണ്
വ്യൂവേർസ് ലിസ്റ്റിൽ ആ പേര്
കണ്ടാലേ പിന്നൊരു സമാധാനം ഉള്ളൂ...!
🤭🤭🤭🤭🤭🤭

-


17 MAY 2021 AT 19:29

ഒറ്റയ്ക്കാവുന്ന നിമിഷങ്ങളിലത്രയും
എന്നിൽ നീയും നിന്നോർമ്മകളുമാണ്
അതിനാലിന്നേറെ പ്രിയം ഈ ഒറ്റപ്പെടലിനോടാണ്....!

-


17 MAY 2021 AT 19:26

വേഗം പോയി കിടന്നുറങ്ങിക്കോ
ഇല്ലെങ്കിൽ കോക്കാച്ചി പിടിക്കും....!😌

-


Fetching DhanuShyam Quotes