കുഞ്ഞുനാളിൽ കൂട്ടുകാരുമായി കൈകോർത്തു നടക്കവേ
വിരൽത്തുമ്പിൽ നിന്ന് വിരൽത്തുമ്പിലേക്ക് പടർന്ന സൗഹൃദമിന്നീ
സ്മാർട്ട് ഫോൺ യുഗത്തിലും വിരൽത്തുമ്പിലൂടെ തന്നെ തുടരുന്നു...
-
🌾🌾🌾🌾പാലക്കാട്ടുകാരി.
🌹🌹എഴുത്ത് ഇഷ്ടമാണെങ്കിലും എഴുതിയിട്ടൊന്നുമില്ല. ഇപ്പോൾ... read more
അവധിക്കാലങ്ങൾ അന്നൊന്നൊന്നായി വന്നു പോയി
കൂട്ടുകാർ വന്നു കളിക്കാൻ വിളിച്ചു; ഞാൻ ചെന്നില്ല
അമ്മവീട്ടിൽ മുത്തശ്ശി തൻ മടിയിൽ കിടന്നില്ല,
മുത്തശ്ശൻ്റെ കുശലാന്വേഷണം ഗൗനിച്ചില്ല,
മാമൻമാരുടെ മക്കളോടൊത്ത് മാങ്ങ പറിച്ചില്ല,
തൃപ്പാളൂർ പുഴയിൽ കുളിച്ചില്ല, മുങ്ങാങ്കുഴിയിട്ടില്ല.
ഇന്ന്,
കൂട്ടുകാർ വളർന്നു കൂടുമാറി,
മുത്തശ്ശിയും മുത്തശ്ശനും മൺമറഞ്ഞു,
മുറ്റത്തെ മാവ് മുറിച്ചു, പുഴ വറ്റി-
എങ്കിലും,
ഒരു അവസരത്തിനായി,
അവധിക്കാലത്തിനായി,
ബാല്യക്കാലത്തിനായി
തുടിക്കുന്നിതെൻ മനം...
-
What if I missed those first drops of rain
Before the noisy patter roused me?
My little red rose has saved those rainy beads!
-
കുട്ടിക്കാലം തന്നെയാണ് ഓർമ വരാറ്; അന്നൊക്കെയല്ലേ അതൊക്കെ ശ്രദ്ധിച്ചിരുന്നുള്ളൂ? മാനത്തെ പഞ്ഞിക്കെട്ടുകളായും അലസമങ്ങനെ പാറി നടന്നിടും അപ്പൂപ്പൻ താടികളായും അല്ലേൽ പിന്നെ ആനയോ കുതിരയോ അങ്ങനെ എന്തേലും രൂപമെടുത്തെന്ന പോലെയും അതുമല്ലേൽ കനം തൂങ്ങുന്ന, ദൂരത്തെ പള്ളിമിനാരങ്ങളെ കൂടുതൽ വെളുപ്പിക്കുന്ന, അപ്പുറത്തെ തൊടിയിലെ പുളിമരത്തിലെ തളിരിലകളെ കൂടുതൽ തത്തമ്മപ്പച്ചയാക്കുന്ന, കട്ടിയുള്ള കാർമേഘങ്ങളായും പിന്നെ സൂര്യന്റെ വരവും പോക്കും കെങ്കേമമാക്കുന്ന ചക്രവാളത്തെ ചെമ്മാനക്കൂട്ടങ്ങളായും ഒക്കെ പണ്ടല്ലേ നോക്കിയിരുന്നുള്ളൂ?!
-
The waves lashed onto the shore oysters and shells;
And I thought they formed words, ideas and poems,
Yes, poems, almost,
And yet, in an instant, the waves took them all back...-
Today all of a sudden
I remembered "apparent depth".
I had poured sufficient glasses of water
To make the four o' clock tea
For those in my extended family minus the children.
Seeing the water level
(It had not begun to boil yet)
I doubted for a moment if it would suffice.
Just then "apparent depth"
From plus two Physics-
Oops! I forgot all the formula and equations-
Cleared my doubt:
There's enough water, in the right amount;
I needn't pour more.
It's just the apparent depth, that's all.
Then before it had started boiling,
I had already wondered
About love and its "apparent depth".-
Sometimes it seems
We love our children
For the way they care about us,
In a way no one else can.
And for the way they depend,
Yes, depend's the word, on us;
Though we grumble at their pestering,
It's the dependence that we relish
In our heart of hearts-
That we are fully in need of
Gives ultimate satisfaction.-
ഓരോ ഇലയുമൊരു ചെറു പുഴയാണ്-
അവസാനത്തെ മഴത്തുള്ളിയെയുമോമനിച്ച്,
തന്റെ സിരകളിലൂടൊഴുക്കി ഒടുക്കം
മണ്ണാകും ആഴിയിലേക്ക് യാത്രയാക്കുന്നവൾ.
ഓരോ ഇലയുമൊരു മനസ്സാണ്-
ദുഃഖങ്ങളെ പുതുമഴയിലലിയിക്കുന്നവൾ.
ഓരോ ഇലയുമൊരു കഥയാണ്- കാറ്റിനോട്
കിന്നരിച്ചൊടുവിലൊരിളങ്കാറ്റിൽ നിശ്ശബ്ദം
മണ്ണിൻമാറിനെ പുൽകുന്നവൾ.
-