Dhani   (Dhani)
22 Followers · 8 Following

Joined 12 July 2019


Joined 12 July 2019
10 FEB 2022 AT 22:38

ജീവിതത്തിലെ നരകം
ഒന്നിനും കഴിവില്ലാതെ
എല്ലായിടത്തും പരാജയപ്പെട്ട്
ജീവിക്കുന്നതാണ്...

ധനി

-


21 JAN 2022 AT 22:29

വേര്‍പാടുകള്‍ എന്നും
നഷ്ടം തന്നെയാണ്..
പടികയറുന്നനേരം ആ മുഖം
ആ മുഖം കാണുവാന്‍
കഴിയാത്തതൊരു വിങ്ങലാണ്..


ധനി ..

-


31 DEC 2021 AT 14:20

പ്രിയപ്പെട്ടവരുടെ മരണം ഒരു മുറിവാണ്
എപ്പോഴും രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന മുറിവ്..

ധനി

-


28 JUL 2021 AT 17:00

ചിലതൊക്കെ വിജനമാണ്
പെയ്തൊഴിഞ്ഞ വാനം പോലെ...
എണ്ണി തീരാറായ മഞ്ചാടിമണികള്‍
വീണ്ടും എണ്ണം തെറ്റിച്ച്
വരിവരിയായ് നില്‍ക്കുന്നു...
അടര്‍ന്നുവീണ ചിത്ര തൂണുകളില്‍
കാലം മായ്ക്കാത്ത
ചില ചായങ്ങളും....
വേനലില്‍ പൊഴിഞ്ഞുപോയ
ഇലത്തുമ്പുകള്‍
പച്ചയായ് നിന്നു ചിരിക്കുന്നു....


ധനി...

-


22 MAR 2021 AT 18:45

പ്രിയപ്പെട്ടൊരാള്‍


വറ്റിവരണ്ടൊരാ കരള്‍തുടിപ്പില്‍
നീര്‍കണങ്ങള്‍ നിറഞ്ഞപോല്‍
ഇതളുകള്‍ കൊഴിഞ്ഞൊരാ
ചില്ലകള്‍ തളിര്‍ത്തപോല്‍...
ചിക്കിനടന്നൊരാ ഭൂതകാലത്തില്‍
ഇന്നിന്റെ കാലടികള്‍
പതിയുന്നപോല്‍....
തീനാമ്പുകള്‍ എരിഞ്ഞൊരാ
ചിതയില്‍നിന്നും കുഞ്ഞുതെന്നല്‍
മെല്ലെ തലോടുംപോല്‍...


ധനി...

-


17 JAN 2021 AT 18:42

ഇരുളിൽ മയങ്ങുമീ
വെയിൽ നാളങ്ങൾ
തളർന്നുറങ്ങിയ കുഞ്ഞു
ചിറകടികൾ..
ഓരം പറ്റി നടന്നുനീങ്ങിയ
കളിവണ്ടികൾ...
പിടയുന്ന കാലത്തിന്റെ
ബലിമൃഗങ്ങൾ...


ധനി

-


8 JAN 2021 AT 7:25




അച്ഛൻ പോയൊരാ
ഇരുളിൽ നിന്നുഴലുകയാണ്
ഞങ്ങളിപ്പോഴും....




ധനി













-


15 DEC 2020 AT 17:32

ചില ആവർത്തനവിരസതകളുണ്ട്
......എത്തിനോക്കാൻ ഇഷ്ടപ്പെടാത്ത
കാലത്തിന്റെ തിരുശേഷിപ്പുകൾ..
അഴുകിക്കിടക്കുന്ന ശവങ്ങളുടെ
പരിഹാസ ശരങ്ങൾ...

ധനി ..

-


12 DEC 2020 AT 18:34

അവനവന് മുൻപിൽ മാത്രം
തോറ്റുകൊടുക്കുവാൻ
മനസ്സുള്ള
സ്വാർത്ഥതയുടെ ഉടമകളാണ്
ഓരോ മനുഷ്യനും...

ധനി ..

-


20 MAR 2020 AT 19:50

ജീവിതത്തിൻ നാൾവഴിയിൽ
നഷ്ടമായൊരാ സ്നേഹം ..
തണലേകിയൊരാ നൻമമരം
വീണുപോയ നാൾവഴിയിൽ..
പകരം വെയ്ക്കുവാനില്ലാത്ത
സ്നേഹം;എന്നും അച്ഛൻ ..

ധനി ...

-


Fetching Dhani Quotes